Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralFact Check:കോസ്മിക്ക്‌ രശ്മികൾ ആരോഗ്യത്തിന് ഹാനികരമോ?

Fact Check:കോസ്മിക്ക്‌ രശ്മികൾ ആരോഗ്യത്തിന് ഹാനികരമോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: ഇന്നു രാത്രി 12:30 മുതൽ 3:30 വരെ മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്യുക. ഇന്നു രാത്രി 12;30 മുതൽ 3:30 വരെ അപകടമായ വളരെ കൂടിയ റെഡിയേഷൻ ഉള്ള കോസ്മിക്ക്‌ രശ്മികൾ ഭൂമിയിൽ വന്നു പതിച്ച് ഇല്ലാതാവും. കോസ്മിക്ക്‌ രശ്മികൾ ആരോഗ്യത്തിന് ഹാനികരമാണ്.
Fact: കോസ്മിക്ക്‌ രശ്മികൾ ഭൂമിയിൽ എത്താറുണ്ട്. പക്ഷേ ഭൂമിയിൽ ലഭിക്കുന്ന അളവിൽ  അവ ആരോഗ്യത്തിന് ഹാനികരമല്ല 

“ഇന്നു രാത്രി 12:30 മുതൽ 3:30 വരെ മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്യുക. സിംഗാപ്പൂർ ടിവി പുറത്തു വിട്ട വിവരമാണിത്. ഇതു വായിച്ചു നിങ്ങൾ ശരീരം രക്ഷിക്കുക. നിങ്ങളുടെ കുടുംബത്തിൽ ഉള്ളവരെയും കൂട്ടുക്കാരെയും അറിയിക്കുക. ഇന്നു രാത്രി 12;30 മുതൽ 3:30 വരെ അപകടമായ വളരെ കൂടിയ റെഡിയേഷൻ ഉള്ള കോസ്മിക്ക്‌ രശ്മികൾ ഭൂമിയിൽ വന്നു പതിച്ച് ഇല്ലാതാവും. അതുക്കൊണ്ട് ദയവു ചെയ്തു നിങ്ങളുടെ മൊബൈൽ ഓഫ്‌ ചെയ്യുക. ഈ സമയം ഒരു കാരണവശാലും മൊബൈൽ ശരീരത്തിന് അടുത്ത് വെച്ച് കിടക്കരുത്. ചിലപ്പോൾ ശ്വാസകോശത്തിന് തകരാർ പറ്റും. സംശയം ഉള്ളവർ ഗൂഗിളിൽ NASA എന്ന് സെർച്ച് ചെയ്യുക. BBC ന്യൂസ്‌ നോക്കുക. എല്ലാവരിലേക്കും ഈ മെസ്സേജ് എത്തിക്കുക,”വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന ഒരു സന്ദേശമാണിത്.

Message going vial in Whatsapp
Message going vial in Whatsapp

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for fact check we got in our tipline
Request for fact check we got in our tipline

വാട്ട്സ്ആപ്പിലെ പോലെ വൈറൽ അല്ലെങ്കിലും ഫേസ്ബുക്കിലും ഇത്തരം ചില പോസ്റ്റുകൾ കണ്ടിരുന്നു.

Jayachandran Palloth's Post
Jayachandran Palloth’s Post

ഇവിടെ വായിക്കുക:Fact Check:ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ആര്‍എസ്എസ് ക്യാമ്പിലല്ല 

Fact Check/Verification

ഞങ്ങൾ ഇംഗ്ലീഷിൽ ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, 2010 മുതൽ ഇംഗ്ലീഷിൽ ഈ സന്ദേശം പ്രചരിക്കുന്നുണ്ട് എന്ന് മനസ്സിലായി.

@kename's tweet
@kename’s tweet

പോരെങ്കിൽ ഞങ്ങൾ കീ വേർഡ് സെർച്ചുകൾ ചെയ്തപ്പോൾ, പോസ്റ്റിൽ അവകാശപ്പെടുന്നത് പോലെ സിങ്കപ്പൂർ ടിവി എന്നൊരു ടിവി ചാനലിലെന്നും നാസയും ബിബിസിയും അത്തരം ഒരു സന്ദേശവും കൊടുത്തിട്ടില്ലെന്നും മനസ്സിലായി.

“കോസ്മിക് കിരണങ്ങൾ യഥാർത്ഥത്തിൽ പ്രകാശവേഗതയിൽ ബഹിരാകാശത്ത് സഞ്ചരിക്കുന്ന അത്യധികം ഊർജ്ജസ്വലമായ ആറ്റോമിക് ന്യൂക്ലിയർ കണികകളാണെന്ന്,” അവരുടെ വെബ്‌സൈറ്റിലെ ഒരു ലേഖനത്തിൽ നാസ വിശദീകരിക്കുന്നു.

from an article in Nasa's website
from an article in Nasa’s website

“ഭൂമിയെ ഒരു കാന്തികക്ഷേത്രത്താൽ സംരക്ഷിച്ചിരിക്കുന്നു,” ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി അവരുടെ വെബ്‌സൈറ്റിലെ ഒരു ലേഖനത്തിൽ പറയുന്നു.

“ചിലപ്പോൾ, കോസ്മിക് വികിരണം നമ്മളിലേക്ക് എത്തുന്നു. പക്ഷേ അവ ഒരു ദോഷവും സൃഷ്ടിക്കുന്നില്ല. നമ്മൾ പതിവായി സമ്പർക്കം പുലർത്തുന്ന മറ്റ് താഴ്ന്ന നിലയിലുള്ള വികിരണങ്ങളെ പോലെ തന്നെ,” ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി പറയുന്നു.

“ശരാശരി, ആളുകൾ പ്രതിവർഷം ഏകദേശം 3.5 മില്ലിസിവേർട്ട് വികിരണത്തിന് വിധേയരാകുന്നു. ഇതിൽ പകുതിയോളം എക്സ്-റേ, മാമോഗ്രഫി, സിടി സ്കാൻ തുടങ്ങിയ കൃത്രിമ സ്രോതസ്സുകളിൽ നിന്നാണ് വരുന്നത്. ബാക്കി പകുതി പ്രകൃതിദത്ത ഉറവിടങ്ങളിൽ നിന്നാണ്. അതിൽ 10 ശതമാനവും കോസ്മിക് റേഡിയേഷനിൽ നിന്നാണ്. റേഡിയേഷനിൽ നിന്നുള്ള ആരോഗ്യ അപകടസാധ്യതയുടെ അളവുകോലാണ് സീവേർട്ട്. ജീവിതത്തിൽ പിന്നീട് റേഡിയേഷൻ-ഇൻഡ്യൂസ്ഡ് ക്യാൻസർ വികസിപ്പിക്കാനുള്ള 5.5 ശതമാനം സാധ്യതയും ഒരു സിവേർട്ട് വഹിക്കുന്നു,” ഇന്റർനാഷണൽ അറ്റോമിക്ക് എനർജി ഏജൻസി പറയുന്നു.

From an article in International Atomic Energy Agency website
From an article in International Atomic Energy Agency website

“ഒരു മെഡിക്കൽ എക്സ്-റേയിൽ നിന്നുള്ള എക്സ്പോഷറിന് സമാനമായ രീതിയിൽ കോസ്മിക് റേഡിയേഷൻ ശരീരത്തെ വികിരണത്തിന് വിധേയമാക്കുന്നുവെന്ന്, സെന്റർസ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷന്റെ വെബ്‌സൈറ്റിൽ പറയുന്നു. 

യുഎസിൽ കോസ്മിക് റേഡിയേഷന്റെ ശരാശരി വാർഷിക ഡോസ് പ്രതിവർഷം 0.34 mSv (34 mrem) ആണ്. ഈ കുറഞ്ഞ റേഡിയേഷൻ ഡോസ് മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയില്ല,” എന്ന് വെബ്‌സൈറ്റ് കൂടിച്ചേർക്കുന്നു.

From the website of Centres for Disease Control and Prevention
From the website of Centres for Disease Control and Prevention

ഈ പഠനങ്ങൾ കോസ്മിക് വികിരണം ഭൂമിയിൽ സംഭവിക്കാറുണ്ടെങ്കിലും അവ കൊണ്ട് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ബോധ്യപ്പെടുത്തും,

ഞങ്ങൾ പ്രചരിക്കുന്ന സന്ദേശത്തിന്റെ നിജസ്ഥിതി ആരാഞ്ഞു കൊണ്ട് നാസയുടെയും ഐഎസ്ആർഒയുടെ പബ്ലിക്ക് റിലേഷൻ ഡിപ്പാർട്മെന്റുകൾക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. അതിന്റെ മറുപടി ലഭിച്ച ശേഷം ലേഖനം അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

ഇവിടെ വായിക്കുക:Fact Check: ഇസ്രേയലിന്റെ ബോംബ് അക്രമത്തിന്റെ വീഡിയോ അല്ലിത്

Conclusion

കോസ്മിക്ക്‌ രശ്മികൾ ഭൂമിയിൽ എത്താറുണ്ട്. പക്ഷേ അവ  ഭൂമിയിൽ ലഭിക്കുന്ന അളവിൽ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. 

Result: False 

ഇവിടെ വായിക്കുക:Fact Check: ഇസ്രായേൽ അക്രമത്തിന്റെ വീഡിയോ 5 മാസം പഴയത്

Sources
Article in Nasa Website
Article in International Atomic Energy Agency Website

Article in Centres for Disease Control and Prevention Website

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്. 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular