Monday, December 23, 2024
Monday, December 23, 2024

HomeFact CheckPoliticsFact Check: തമിഴ്‌നാട്ടിൽ നടന്ന ആർഎസ്എസ് റൂട്ട് മാർച്ചിന്റെ ഫോട്ടോയല്ലിത്

Fact Check: തമിഴ്‌നാട്ടിൽ നടന്ന ആർഎസ്എസ് റൂട്ട് മാർച്ചിന്റെ ഫോട്ടോയല്ലിത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
തമിഴ്‌നാട്ടിൽ നടന്ന ആർഎസ്എസ് റൂട്ട് മാർച്ചിന്റെ ഫോട്ടോ.

Fact
2022ൽ തിരുവനന്തപുരത്ത് നടന്ന ആർഎസ്എസ് റൂട്ട് മാർച്ച്. 

തമിഴ്‌നാട്ടിൽ നടന്ന ആർഎസ്എസ് റൂട്ട് മാർച്ചുകളിൽ ഒന്ന് എന്ന പേരിൽ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്.

സുദര്ശനം (sudharshanam)'s Post
സുദര്ശനം (sudharshanam)’s Post

തമിഴ്‌നാട് സർക്കാർ വിജയദശമി ആഘോഷങ്ങളുടെ മുന്നോടിയായി ആർഎസ്എസ് സംസ്‌ഥാനത്തെ 58 കേന്ദ്രങ്ങളിൽ നടത്താനിരുന്ന ആർഎസ്എസ് റൂട്ട് മാർച്ച് നിരോധിച്ചിരുന്നു. തുടർന്ന്, മദ്രാസ് ഹൈക്കോടതി റൂട്ട് മാർച്ച് നടത്താനുള്ള അനുമതി നൽകി. തുടർന്ന് ഒക്ടോബർ 6, 2024ൽ തമിഴ്‌നാട്ടിലെ 58 കേന്ദ്രങ്ങളിൽ ആർഎസ്‌എസ്‌ റൂട്ട് മാർച്ച് സംഘടിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ.  

ഇവിടെ വായിക്കുക: Fact Check: ഗോവയിലെ ബോട്ടപകടത്തിന്‍റെ ദൃശ്യങ്ങളല്ലിത് 

Fact Check/Verification

ഞങ്ങൾ ആദ്യം ഫോട്ടോ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഒക്ടോബർ 6, 2024ന് എക്‌സിൽ ജെ നന്ദകുമാർ പോസ്റ്റ് ചെയ്ത ഈ ഫോട്ടോ കണ്ടു. വിജയദശമിയോട് അനുബന്ധിച്ച് ആർഎസ്എസ് നടത്തിയ റൂട്ട് മാർച്ച് എന്നാണ് പോസ്റ്റ് പറയുന്നത്. രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) അനുബന്ധ സംഘടനയായ പ്രജ്ഞ പ്രവാഹിൻ്റെ ദേശീയ കൺവീനറാണ് ജെ നന്ദകുമാർ.

X post@kumarnandaj
X post@kumarnandaj

പോരെങ്കിൽ പോസ്റ്റിൽ കെഎസ്ആർടിസി ബസുകളെ കാണാം.

KSRTC busess een in the viral post
KSRTC busess een in the viral post

പോരെങ്കിൽ പോസ്റ്റിൽ കെഎസ്ആർടിസി ബസുകളെ കാണാം. ഫോട്ടോയിൽ കാണുന്ന വെള്ളയിൽ നീല വരയുള്ള ബസ് തിരുവനന്തപുരം നഗരത്തിൽ ഓടുന്ന കെഎസ്ആർടിസി അനന്തപുരി ഫാസ്റ്റാണ്. 

Ananthapuri Fast buses operated by KSRTC in Thiruvananthapuram city
Ananthapuri Fast buses operated by KSRTC in Thiruvananthapuram city

ചുവപ്പും വെളുപ്പും ഉള്ള ബസ് തിരുവനന്തപുരം നഗരത്തിൽ ഓടുന്ന കെഎസ്ആർടിസി സിറ്റി സർക്കുലർ ബസാണ്.

City Circular buses of KSRTC operated in Thiruvananthapuram city
City Circular buses of KSRTC operated in Thiruvananthapuram city

ഈ പോസ്റ്റിൽ കാണുന്ന സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ്, കെട്ടിടം എന്നിവ തിരുവനന്തപുരം സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രോജക്ടിന്റെ വെബ്‌സൈറ്റിലും കാണാൻ കഴിയും. 

സമാനമായ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ്, കെട്ടിടം എന്നിവ Trivandrum Indian എന്ന ഫേസ്ബുക്ക് പേജ് ഫെബ്രുവരി 20,2021ൽ പങ്ക് വെച്ച തിരുവനന്തപുരം എംജി റോഡിന്റെ വീഡിയോയിൽ ഉണ്ട്.

Trivandrum Indian
Screen shot of Trivandrum Indian’s video 

ഇതിൽ നിന്നും ആർഎസ്എസ് റൂട്ട് മാർച്ചിന്റെ ഫോട്ടോയിൽ കാണുന്നത് തിരുവനന്തപുരം നഗരമാണ് എന്ന് വ്യക്തമാണ്.

ഇവിടെ വായിക്കുക: Fact Check: വയനാട് ദുരന്തത്തിലെ ഇരകൾക്ക് വേണ്ടിയുള്ള പണ പിരിവിന്റെ പേരിലല്ല കെഎംസിസിയിലെ കൂട്ടത്തല്ല്

Conclusion

തമിഴ്‌നാട്ടിൽ നടന്ന ആർഎസ്എസ് റൂട്ട് മാർച്ചിന്റെ ഫോട്ടോ എന്ന പേരിൽ പ്രചരിക്കുന്നത് 2022ൽ തിരുവനന്തപുരത്ത് നടന്ന റൂട്ട് മാർച്ചിന്റെ ഫോട്ടോയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Result: False

ഇവിടെ വായിക്കുക: Fact Check: ബെഞ്ചമിൻ നെതന്യാഹു ഓടുന്ന വീഡിയോ പഴയതാണ്

Sources
X post @kumarnandaj on October 6, 2022
Facebook post by I Love My KSRTC on October 30, 2013
Facebook Post by Kerala State Road Transport Corporation on October 6, 2024
citycircular.keralartc.com
roadstarinfra.com/trdcl.html
Facebook Post by Trivandrum Indian on February 20, 2021

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular