Thursday, July 25, 2024
Thursday, July 25, 2024

HomeFact Checkപ്രചരിക്കുന്ന ലാത്തി ചാർജ്ജ് വീഡിയോ ഗ്യാൻവ്യാപി പള്ളിയിൽ നിന്നുള്ളതല്ല, 2021ൽ പ്രയാഗ്‌രാജിൽ നിന്നുള്ളത് 

പ്രചരിക്കുന്ന ലാത്തി ചാർജ്ജ് വീഡിയോ ഗ്യാൻവ്യാപി പള്ളിയിൽ നിന്നുള്ളതല്ല, 2021ൽ പ്രയാഗ്‌രാജിൽ നിന്നുള്ളത് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

“ഗ്യാൻവ്യാപി പള്ളിയിൽ  ശിവലിംഗം കണ്ടപ്പോഴുള്ള  പ്രതിഷേധത്തിനെതിരെ ലാത്തി ചാർജ്ജ്,”എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “‘ശിവലിംഗം കണ്ടെത്തിയ ഗ്യാൻവാപ്പിയിൽ ഇനി ഒരു ചെറുവിരൽ അനക്കാൻ ഞങ്ങൾ സമ്മതിക്കില്ലയെന്ന് പറഞ്ഞു തീർന്നതേ ഓർമ്മയുള്ളൂ. ശേഷം സ്ക്രീനിൽ,” ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

ഗ്യാന്‍വാപ്പി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദവുമായി ബന്ധപ്പെട്ട കേസ്  വാരണാസി ജില്ലാ കോടതി കേൾക്കുകയാണ്. സുപ്രിം കോടതി നിര്‍ദേശാനുസരണമാണ് ഗ്യാന്‍വാപ്പി കേസ് വാരണാസിയിലെ കോടതി കേള്‍ക്കുന്നത്. 

India Todayയുടെ റിപ്പോർട്ട് അനുസരിച്ച്, 16-ആം നൂറ്റാണ്ടിൽ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്ത് മുഗൾ ചക്രവർത്തി ഔറംഗസീബ് പള്ളി പണിതതായി ആരോപിച്ച്  1991-ൽ വാരണാസി കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തതോടെയാണ് ജ്ഞാനവാപി മസ്ജിദ് തർക്കം ആരംഭിച്ചത്. ഹർജിയുടെ അടിസ്ഥാനത്തിൽ ചില പ്രാദേശിക പുരോഹിതന്മാർ ഗ്യാൻവാപി മസ്ജിദ് പ്രദേശത്ത് ആരാധന നടത്താൻ അനുമതി തേടി. അതിനുശേഷം, ഏകദേശം 18 വർഷത്തോളം ഈ വിഷയം
അധികം ചർച്ചയിലേക്ക് വന്നില്ല.

എന്നാൽ 2019 ലെ ബാബറി മസ്ജിദ് കേസിലെ വിധി വന്നതിന്  ശേഷം വിഷയം വീണ്ടും സജീവമായി ചർച്ച ചെയ്യപ്പെട്ടാൻ തുടങ്ങി. അടുത്തിടെ, വാരണാസി കോടതി പള്ളി പരിസരത്ത് വീഡിയോ സർവേ നടത്താൻ ഉത്തരവിട്ടു. മെയ് 16 ന്, സർവേയിൽ,  മസ്ജിദിനുള്ളിൽ ഒരു ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു വിഭാഗത്തിൽപ്പെട്ട ഹർജിക്കാർ അവകാശപ്പെട്ടു, അതേസമയം കണ്ടെത്തിയത്  ഒരു ജലധാരയാണ്  മസ്ജിദ് അധികൃതർ അവകാശപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഈ വീഡിയോ  വൈറലാവുന്നത്.

ത്രയംബക കേരളം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിനു 369 ഷെയറുകൾ ഉണ്ടായിരുന്നു.

ത്രയംബക കേരളം‘s Post

ഞങ്ങൾ കണ്ടപ്പോൾ Jinesh Padmanabhan എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റിന് 18 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification

ഞങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രേമുകളായി വിഭജിച്ചു. എന്നിട്ട്  വീഡിയോയുടെ ഒരു കീ ഫ്രെയിം റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ സമാജ്‌വാദി പാർട്ടി ജൂലൈ 3 2021ൽ നടത്തിയ ഒരു ട്വീറ്റ് കിട്ടി. 

“പ്രയാഗ്‌രാജിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം എസ്പി പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ പ്രാകൃത ലാത്തി ചാർജ്ജ് അങ്ങേയറ്റം അപലപനീയമാണ്! അധികാരം ഉപയോഗിച്ച്  അടിച്ചമർത്തി നേടിയ വിജയത്തിന്റെ പൊള്ളയായ ആഘോഷം അധികനാൾ നീണ്ടുനിൽക്കില്ല,”എന്നാണ് ട്വീറ്റ് പറയുന്നത്.

Tweet by samajvadi party

തുടർന്നുള്ള തിരച്ചിലിൽ നവഭാരത് ടൈംസിന്റെ റിപ്പോർട്ട് കിട്ടി .ജൂലൈ 3 2021 ലെ റിപ്പോർട്ട് പറയുന്നത് ഇങ്ങനെയാണ്:”ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ മുതൽ പ്രയാഗ്‌രാജിന്റെ ജില്ലാ പഞ്ചായത്ത് ഓഫീസിൽ ആരംഭിച്ചിരുന്നു. ഇതോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൂർണ്ണ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വോട്ട് ചെയ്യാൻ വന്നവരുടെയും പോയവരുടെയും ലിസ്റ്റും ക്രോഡീകരിച്ചു. അതേ സമയം ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടിംഗിൽ ബി.ജെ.പി  വ്യാജ വോട്ട് രേഖപ്പെടുത്തിയെന്ന് സമാജ്‌വാദി പാർട്ടി മുൻ എം.എൽ.എ സത്യവീർ മുന്നയും മുൻ എം.പി ജ്ഞാനേന്ദ്ര സിംഗ് പട്ടേലും ആരോപിച്ചു. തുടർന്ന് അതിനെതിരെ പ്രതിഷേധിച്ച സമാജ്‌വാദി പാർട്ടി പ്രവർത്തകരെ പോലീസ് ലാത്തി ചാർജ്ജ് ചെയ്തു.”

Screen grab of the report in Navabharat Times

Presswire18.com എന്ന വെബ്‌സൈറ്റ് അവരുടെ ജൂലൈ 3 2021ൽ കൊടുത്ത റിപ്പോർട്ടിലും പറയുന്നത് പ്രയാഗ്‌രാജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ക്രമക്കേട് കണ്ടുവെന്ന ആരോപ്പിച്ച് സമാജ്‌വാദി പാർട്ടി നടത്തിയ പ്രകടനത്തിന് നേരെ നടന്ന ലാത്തി ചാർജ്ജ് എന്നാണ്.

ജൂലൈ 4 നുള്ള ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിൽ നിന്ന്, ‘പ്രയാഗ്‌രാജ് അടക്കം പല സ്ഥലങ്ങളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടിനെതിരെ പ്രതികരിച്ച  പ്രവർത്തകരെ പോലീസ് ലാത്തി ചാർജ്ജ് ചെയ്തതായി  സമാജ്‌വാദി പാർട്ടി ആരോപിച്ചുവെന്ന,” ഒരു വാർത്തയും ഞങ്ങൾക്ക് കീ വേർഡ് സെർച്ചിൽ കിട്ടി.

വായിക്കാം: ‘മൈക്രോചിപ്പിനൊപ്പം ഗുളികകൾ’ ഉപയോഗിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്ന ഫൈസർ സിഇഒയുടെ വൈറൽ വീഡിയോ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി ഷെയർ ചെയ്യുന്നു

Conclusion

പ്രയാഗ്‌രാജിലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് 2021ൽ  സമാജ്‌വാദി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനെതിരെ നടന്ന പൊലീസ് ലാത്തി ചാർജ്ജിൻറെ  ചിത്രമാണ് ഗ്യാൻവ്യാപിയില്‍ നടത്തിയ  പ്രതിഷേധത്തിനിടെയുണ്ടായത് എന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Result : False Context/False

Our Sources

Tweet by Samajvadi party on July 3,2021

Newsreport by Nav Bharat Times  on July 3,2021

Newsreport by Presswire.com on July 3,2021

newreport by Hindustan Times on July 4,2021
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular