Saturday, November 16, 2024
Saturday, November 16, 2024

HomeFact CheckViralFact Check: സഞ്ജു സാംസൺ അയർലൻഡിനായി കളിക്കുമോ?

Fact Check: സഞ്ജു സാംസൺ അയർലൻഡിനായി കളിക്കുമോ?

Authors

With a penchant for reading, writing and asking questions, Paromita joined the fight to combat and spread awareness about fake news. Fact-checking is about research and asking questions, and that is what she loves to do.

Sabloo Thomas
Pankaj Menon

Claim

ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതിന് പിന്നാലെ സഞ്ജു സാംസണെ അയർലൻഡ് ടീമിൽ ഉൾപ്പെടുത്തി. ഏഷ്യാ കപ്പ്ഏഷ്യാ കപ്പിനുള്ള ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിനെ തുടർന്നാണ് ഈ അവകാശവാദം. ഫേസ്ബുക്കിൽ  Sportzwiki Bengali എന്ന ബംഗാളി ഭാഷയിലെ പ്രമുഖ സ്‌പോർട്സ് പ്ലാറ്ഫോമാണ് ഈ അവകാശവാദം ഉന്നയിച്ചത്.

Screen shot of  Sportzwiki Bengali

ഇവിടെ വായിക്കുക: തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് ചാണ്ടി ഉമ്മൻ ആർഎസ്എസ് ക്യാമ്പിൽ പോയോ?

Fact

ക്രിക്കറ്റ് അയർലൻഡ് വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും ഞങ്ങൾ ആദ്യം വാർത്തയുടെ ആധികാരികത തിരഞ്ഞു. വെബ്‌സൈറ്റിൽ പുരുഷ, വനിതാ, അണ്ടർ 19 ക്രിക്കറ്റ് ടീമുകളുടെ ചിത്രങ്ങളുണ്ടെങ്കിലും സഞ്ജു സാംസണെ കുറിച്ച് ഒരിടത്തും പരാമർശമില്ല.

https://www.cricketireland.ie/teams
From the website of Cricket Ireland

@cricketirelandന്റെ ട്വിറ്ററിൽ പോലും സഞ്ജു സാംസൺ അയർലൻഡിനായി കളിക്കുമെന്ന് സ്ഥിരീകരിക്കുന്ന ട്വീറ്റുകളൊന്നും ഞങ്ങൾ കണ്ടെത്തിയില്ല.

സഞ്ജു സാംസണിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലായ ഇൻസ്റ്റാഗ്രാമിൽ നിന്നും ഞങ്ങൾക്ക് അത്തരം സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഗൂഗിളിൽ തിരഞ്ഞപ്പോൾ ഇതേ വാർത്ത 2022ൽ വൈറലായിരുന്നതായി കണ്ടെത്തി.


https://www.instagram.com/imsanjusamson/
From the Instagram account of Sanju Samson

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് പുറത്തായതിന് ശേഷം സഞ്ജു സാംസൺ അയർലൻഡിന് വേണ്ടി കളിക്കുമെന്ന വാദം തെറ്റാണ് എന്ന് ഇതിൽ നിന്നും ഞങ്ങൾക്ക് ബോധ്യപ്പെട്ടു.

Result:  False


ഇവിടെ വായിക്കുക:Fact Check: രാജ്ഞിയെ ആർഎസ്എസുകാർ സല്യൂട്ട് ചെയ്യുന്ന എഡിറ്റഡാണ് 

Sources
Twitter Account of Cricket Ireland
Website of Cricket Ireland
Instagram account of Sanju Samson


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

With a penchant for reading, writing and asking questions, Paromita joined the fight to combat and spread awareness about fake news. Fact-checking is about research and asking questions, and that is what she loves to do.

Sabloo Thomas
Pankaj Menon

Most Popular