Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
ആമയെ രക്ഷിക്കാൻ മനുഷ്യരെ സ്രാവ് സഹായിക്കുന്നു.
Fact
രണ്ട് വിഡിയോകൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയത്.
ആമയെ രക്ഷിക്കാൻ മനുഷ്യരെ സ്രാവ് സഹായിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്. സഹജീവി സ്നേഹത്തിന്റെ അവബോധം മനുഷ്യരിൽ ഉണ്ടാക്കാനുള്ള ബോധവത്കരണം വീഡിയോ എന്ന് തോന്നിപ്പിക്കുന്ന കുറിപ്പിനൊപ്പമാണ് വീഡിയോ ഷെയർ ചെയ്യുന്നത്.
“അവിശ്വസനീയമായ പ്രവർത്തനം. ഒരു സ്രാവ് കടലിൽ ഒരു ബോട്ട് കണ്ടു. അതിൽ ഒരു യുവാവിനെ കണ്ടപ്പോൾ, അത് അപകടത്തിൽ ആയ കടലാമയെ വായിൽ എടുത്ത് ബോട്ടിലേക്ക് കയറാൻ ബോട്ടിന്റെ ഗോവണിയിൽ വച്ചു. അതിനെ രക്ഷിക്കാൻ യുവാവ് മുന്നോട്ട്വരുന്നതറിഞ്ഞ് സ്രാവ് സ്ഥലം വിട്ടു. തുടർന്ന് യുവാവ് കടലാമയെ എടുത്ത് ബോട്ടിൽ കൊണ്ടുവന്ന് കഴുത്ത് പരിശോധിച്ചപ്പോഴാണ് കഴുത്തിൽ ശ്വസിക്കാൻ ബുദ്ധിമുട്ടും വിധം രണ്ട് കയർ കണ്ടെത്തിയത്. തുടർന്ന് കത്തി ഉപയോഗിച്ച് കയർ രണ്ടും മുറിച്ച് കടലാമയെ രക്ഷിച്ച് മുറിവിൽ മരുന്നുകൾ പുരട്ടി കടലിൽ തിറികെ വിടുകയും ചെയ്തു. ഇത് നിരീക്ഷിക്കുമ്പോൾ, മാംസം ഭക്ഷണമായി കഴിക്കുന്ന സ്രാവിന് അറിയാം, മനുഷ്യർക്ക് മാത്രമേ മറ്റ് ജീവികളെ രക്ഷിക്കാൻ കഴിയൂ എന്ന്. ഇത് മനസ്സിലാക്കി മനുഷ്യൻ പ്രവർത്തിച്ചാൽ മാത്രമേ നമ്മുടെ ലോകത്തെ സഹജീവികളെ രക്ഷിക്കാൻ കഴിയൂ.”എന്ന വിവരണത്തിനൊപ്പമാണ് പോസ്റ്റുകൾ.
Ubaid Nalakath N എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന്]1.7 k ഷെയറുകൾ ഉണ്ടായിരുന്നു.
Shamsudheen Muhammed എന്ന ഐഡിയിൽ നിന്നും 28 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.
ഇവിടെ വായിക്കുക:Fact Check: മുസ്ലീം പുരുഷൻ തന്റെ ഹിന്ദുവായ ഭാര്യയെ മർദ്ദിക്കുന്ന വീഡിയോ ആണോ ഇത്?
ഞങ്ങൾ അതിൽ ഒരു വീഡിയോയുടെ കമന്റുകൾ പരിശോധിച്ചു.” ഇതിന്റ ഒറിജിനൽ വീഡിയോ യൂട്യൂബിൽ കിടപ്പുണ്ട്. വെറുതെ ഓരോ blunder എഴുതി വിടരുത്. ബോട്ടിൽ ഉള്ളവർ അതിനെ shark തിന്നാതെ രക്ഷിച്ചത് ആണ്,” എന്ന് ഒരാളുടെ കമന്റ് ഒരു പോസ്റ്റിൽ കണ്ടു.
ഇത് ഒരു സൂചനയായി എടുത്ത് ഞങ്ങൾ saving turtle from shark എന്ന് കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ, Sky News Australia, 2020 ഡിസംബർ 7 ന് അപ്‌ലോഡ് ചെയ്ത വീഡിയോ ഞങ്ങൾക്ക് കിട്ടി. Fishermen save turtle from jaws of tiger shark എന്നാണ് വീഡിയോയോടൊപ്പമുള്ള കുറിപ്പ്. വൈറലായ വീഡിയോയുടെ ആദ്യഭാഗം ഈ സംഭവത്തിൽ നിന്ന് എടുത്തതാണ് എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
Kai Owen Fishing എന്ന ഒരു ലോഗോ Sky News Australiaയുടെ വിഡിയോയിൽ കണ്ടു. Kai Owen Fishing എന്ന് ഞങ്ങൾ യൂട്യൂബിൽ തിരഞ്ഞപ്പോൾ ആ യൂട്യൂബ് ചാനൽ ഞങ്ങൾക്ക് ലഭിച്ചു. ബഹാമിയൻ മത്സ്യത്തൊഴിലാളിയായ കെയ് ഓവന്റെ യൂട്യൂബ് ചാനലാണിത്. തന്റെ ചാനലിൽ 2020 നവംബർ 29-ന് ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. വീഡിയോയുടെ വിവരണത്തിൽ പറയുന്നത്, “ഒരു ലോഗർഹെഡ് ആമയെ തിന്നുന്ന ഭീമാകാരമായ കടുവ സ്രാവിന്റെ ഭ്രാന്തമായ ഹോട്ട് ആക്ഷൻ,” എന്നാണ്. കായ് ഓവന്റെ വീഡിയോയിലെ ദൃശ്യങ്ങൾ തന്നെയാണ് ഈ ആദ്യ ഭാഗത്ത് എന്ന് നമുക്ക് വ്യക്തമായി കാണാൻ കഴിയും.
യഥാർത്ഥത്തിൽ ആമയെ ബഹാമാസിലെ കടൽത്തീരത്ത് വെച്ച് ഒരു ടൈഗർ സ്രാവ് ആക്രമിക്കുകയായിരുന്നുവെന്ന് വീഡിയോയിൽ നിന്നും വ്യക്തം. ഓവനും അവന്റെ സുഹൃത്തുക്കളും അത് കണ്ടു. പിന്നീട് ഓവനും സുഹൃത്തുക്കളും ചേർന്ന് കടലാമയെ രക്ഷപ്പെടുത്തി. ഓവന്റെ വിഡിയോയിൽ നിന്നും ചില ഭാഗങ്ങൾ ഒഴിവാക്കിയത് കൊണ്ടാണ് സ്രാവ് ആമയെ രക്ഷിക്കുകയാണ് എന്ന പ്രതീതി സൃഷ്‌ടിക്കാനായത്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയും കായ് ഓവന്റെ വീഡിയോയും താരത്മ്യം ചെയ്തപ്പോൾ അത് ബോധ്യപ്പെട്ടു.
പിന്നീട് വീഡിയോയുടെ രണ്ടാം ഭാഗം കണ്ടെത്താനായി ഞങ്ങളുടെ ശ്രമം. അതിനായി വീഡിയോയുടെ രണ്ടാം ഭാഗത്ത് നിന്നുമുള്ള വിവിധ കീ ഫ്രേമുകൾ ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു, അപ്പോൾ,മറൈൻ കൺസർവേഷൻ ബയോളജിസ്റ്റ് ക്രിസ്റ്റീൻ ഫിഗ്ജെനറുടെ Sea Turtle Biologist എന്ന YouTube ചാനലിലെ വീഡിയോയിലേക്ക് അത് ഞങ്ങളെ നയിച്ചു. ഓഗസ്റ്റ് 12,2016ലാണ് ആ വീഡിയോ അപ്ലോഡ് ചെയ്തത്.
2016-ൽ കോസ്റ്റാറിക്കയിലെ കടലിൽ കഴുത്തിൽ കുടുങ്ങിയ ഒലിവ് റിഡ്‌ലി ആമകളെ രക്ഷിക്കുന്നതാണ് വീഡിയോയുടെ ഇതിവൃത്തം. ക്രിസ്റ്റീനും കൂട്ടാളികളും മീൻവലകൾ മുറിച്ചും മുറിവ് അണുവിമുക്തമാക്കിയും ആമയെ സഹായിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ദുരിതത്തിലായ ആമയെ രക്ഷിക്കാൻ സ്രാവ് സഹായിക്കുന്നവെന്ന തെറ്റായ അവകാശവാദത്തോടെ പ്രചരിക്കുന്ന വൈറൽ വീഡിയോ നിർമ്മിക്കാൻ ഈ വീഡിയോയുടെ ഭാഗങ്ങൾ ഓവന്റെ വീഡിയോയുടെ ഭാഗങ്ങളുമായി കൂടി ചേർത്തതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. രണ്ട് വീഡിയോകളും ഉദാഹരണങ്ങളുടെ താരതമ്യം ചെയ്താൽ അത് വ്യക്തമാവും.
ഇവിടെ വായിക്കുക:Fact Check: വൈറൽ വീഡിയോ മണിപ്പൂരിൽ കുക്കി സ്ത്രീയെ കൊല്ലുന്നതാണോ?
മനുഷ്യർ കടലാമയെ രക്ഷിക്കുന്ന രണ്ട് വ്യത്യസ്ത വീഡിയോകൾ ഒരുമിച്ച് ചേർത്താണ് ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന വൈറൽ വീഡിയോ സൃഷ്‌ടിച്ചിരിക്കുന്നത്.
കടലാമയുടെ ജീവൻ രക്ഷിക്കാൻ ഒരു സ്രാവ് സഹായിച്ചെന്ന് തെറ്റായ അവകാശവാദത്തോടെയാണ് ഇത് പ്രചരിപ്പിക്കുന്നത് . ആദ്യ വീഡിയോ, 2020-ൽ ബഹാമാസിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഒരു ടൈഗർ സ്രാവിന്റെ ആക്രമണത്തിൽ അകപ്പെട്ട കടലാമയെ രക്ഷിക്കുന്നതാണ്. 2016-ൽ കോസ്റ്റാറിക്കയ്ക്ക് സമീപമുള്ള കടലിൽ മറൈൻ ബയോളജിസ്റ്റുകളുടെ ഒരു സംഘം ഒലിവ് റിഡ്‌ലി ആമയെ രക്ഷിക്കുന്നതാണ് രണ്ടാമത്തെ വീഡിയോ.
ഇവിടെ വായിക്കുക:Fact Check: 2023 ജൂലൈ 1 മുതൽ റെയിൽവേയുടെ 10 നിയമങ്ങൾ മാറൂമോ?
Sources
News repot by Sky News Australia on December 7,2020
YouTube video by Kai Owen Fishing on November 29,2020
YouTube video by Sea Turtle Biologist on August 12,2016
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.