Fact Check
Fact Check: പട്ടാളക്കാരൻ ഗർഭിണിയെ സഹായിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്
Claim
ഒരു പട്ടാളക്കാരൻ ഗർഭിണിയെ സഹായിക്കുന്ന വീഡിയോ വൈറലാവുന്നുണ്ട്. ബൈക്ക് കേടായി നിസ്സഹായനായി നിൽക്കുന്ന ഭർത്താവിനെഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ട് പോവാൻ പട്ടാളക്കാരൻ സഹായിക്കുന്നതാണ് വീഡിയോയിൽ. “നമ്മുടെ രാജ്യത്തിന്റേയും നമ്മുടേയും അഭിമാനമായ നമ്മുടെ സ്വന്തം INDIAN ARMY(പട്ടാളക്കാരൻ),”എന്നാണ് വിവരണം.
വാട്ട്സ്ആപ്പ് മെസ്സേജ് വഴിയാണ് പ്രചരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക:Fact Check:ജോനിറ്റ ഗാന്ധി എന്ന ഗായികയ്ക്ക് നെഹ്‌റു കുടുംബവുമായി ബന്ധമില്ല
Fact
ഒരു ഗർഭിണിയുമായി ഭർത്താവ് ബൈക്കിൽ വരുമ്പോൾ ബൈക്ക് കേടാവുന്നു. തുടർന്ന്, പലരുടെയും സഹായം തേടുന്നു. ആരും സഹായിക്കുന്നില്ല. ഒടുവിൽ ഒരു പട്ടാളക്കാരൻ വരുന്നു. തന്റെ ബൈക്ക് നിർത്തുന്നു. ഗർഭിണിയുടെ ഭർത്താവിന് തന്റെ ബൈക്ക് കൈമാറുന്നു. എന്നിട്ട്. ദമ്പതികൾ വന്ന ബൈക്ക് എടുത്തു വർക്ക്‌ഷോപ്പിൽ കൊണ്ട് പോവുന്നു. ഇത്രയുമാണ് വീഡിയോയിൽ.
ഞങ്ങൾ വീഡിയോ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ 3RD EYE എന്ന യൂട്യൂബ് ചാനൽ സെപ്റ്റംബർ 17 ,2023 ൽ പ്രസീദ്ധീകരിച്ച ഈ വീഡിയോ കിട്ടി.

വീഡിയോയുടെ ഒടുവിൽ ഒരു ഡിസ്ക്ലെയിമർ കൊടുത്തിട്ടുണ്ട്. വീഡിയോ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി തയ്യാറാക്കിയതാണെന്നും ഡിസ്ക്ലെയിമറിൽ പറയുന്നു.

വീഡിയോ സ്ക്രിപ്റ്റഡാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
Sources
Youtube video by 3RD EYE on September 17,2023
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.