Claim
“മെട്രോമാൻ ഇ ശ്രീധരനെ ഐക്യരാഷ്ട്രസഭ വികസന ഉപദേശക സമിതിയിലേക്ക് നിയമിച്ചുവെന്ന,” ഒരു കാർഡ് ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.

Fact
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തോൽപിച്ച പാലക്കാട്ടുകാരെ ട്രോളി കൊണ്ടാണ് പ്രചാരണം. ”രത്നം തിരിച്ചറിയാത്ത പാലക്കാട്ടുകാർ,” എന്ന വിവരണത്തോടൊപ്പമാണ് കാർഡ് ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്നത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഷാഫി പറമ്പിലിനോട് ശ്രീധരൻ തോറ്റിരുന്നു.
ഇന്ത്യക്കാരനായ ഒരു സാങ്കേതികവിദഗ്ദ്ധനാണ് ഇ. ശ്രീധരൻ. ഇന്ത്യൻ പൊതുഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുള്ള ഇദ്ദേഹത്തെ ബഹുമാന പുരസ്സരം “മെട്രോ മാൻ ” എന്നും വിളിക്കുന്നു. ഡെൽഹി മെട്രോ റെയിൽവേ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഡെൽഹി മെട്രോ റെയിൽവേയ്ക്കു പുറമേ കൊൽക്കത്ത മെട്രോ റെയിൽവേ, കൊങ്കൺ തീവണ്ടിപ്പാത, തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി.ഇന്ത്യ ഗവർമെന്റ് 2001 -ൽ പത്‌മശ്രീയും 2008 -ൽ പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ ഗതാഗത മേഖലയിൽ ഐക്യരാഷ്ട്രസഭ സമിതിയില്‍ അംഗമാകാൻ അദ്ദേഹം യോഗ്യനാണ്. എന്നാൽ ഒരു മാധ്യമത്തിലും അദ്ദേഹം അങ്ങനെ ഒരു സ്ഥാനത്ത് നിയമിക്കപ്പെട്ടതായി വാർത്ത കണ്ടില്ല. ഈ സാഹചര്യത്തിലാണ് ഇതേ കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾ തീർച്ചയാക്കിയത്.
ഞങ്ങളുടെ അന്വേഷണത്തിൽ, 2015 സെപ്റ്റംബറിൽ ശ്രീധരനെ ഐക്യരാഷ്ട്രസഭ സുസ്ഥിര ഗതാഗതത്തിനുള്ള (HLAG-ST) ഉന്നതതല ഉപദേശക സമിതിയില്‍ അംഗമാക്കിയ വാർത്ത ഞങ്ങൾക്ക് ദി ഹിന്ദു പത്രത്തിൽ നിന്നും കണ്ടെത്താനായി.2015 സെപ്റ്റംബർ 19നാണ് ദി ഹിന്ദു ഈ വാർത്ത കൊടുത്തത്. ഡല്‍ഹി മെട്രോ റെയില്‍ ലിമിറ്റഡ്(DMRC) മുഖ്യ ഉപദേഷ്ടാവായി ഇരിക്കുമ്പോഴാണ് ഈ നിയമനം.

തുടർന്ന് ഞങ്ങൾ ശ്രീധരനെ വിളിച്ചു. “ഇത് പഴയ വാർത്തയാണ്,” അദ്ദേഹം പറഞ്ഞു.”ഐക്യരാഷ്ട്രസഭയുടെ ഉപദേശകസമിതി അംഗമാക്കിയത് 2015ലാണ്. മൂന്ന് വര്ഷം ഞാൻ ഉപദേശകസമിതി അംഗമായിരുന്നു. എന്നാൽ ഇപ്പോൾ അല്ല,” അദ്ദേഹം കൂടി ചേർത്തു.
Result: False Context/False
Sources
Newsreport in The Hindu on September 19,2015
Telephone Conversation with E Sreedharan on May 28,2022
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.