Wednesday, October 20, 2021
Wednesday, October 20, 2021
HomeFact checkViralതൃശൂർ പൂരം വേണ്ടെന്നു വെച്ചപ്പോഴും ഇഫ്താർ അനുവദിച്ചിട്ടുണ്ടോ?  

തൃശൂർ പൂരം വേണ്ടെന്നു വെച്ചപ്പോഴും ഇഫ്താർ അനുവദിച്ചിട്ടുണ്ടോ?  

തൃശൂർ പൂരത്തിനു അനുമതി കൊടുക്കാത്ത സംസ്‌ഥാന സർക്കാർ മുസ്ലിം സമുദായത്തിന് ഇഫ്‌താർ വിരുന്ന് നടത്താൻ അനുമതി നൽകിയെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സംഘ സാരഥി എന്ന ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 20നു രാത്രി  9.14നു അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് ഇതുവരെ 399 k വ്യൂകളും 4.9 k റിയാക്ഷനുകളും  377 ഷെയറുകളും ഉണ്ടായിട്ടുണ്ട്.


Fact Check/Verification

തൃശൂർ പൂരം വേണ്ടെന്നു വെച്ചുവെന്ന അവകാശ വാദം പൂർണമായും ശരിയല്ല. ഈ കൊല്ലത്തെ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ എല്ലാം ഏപ്രിൽ 23 നു  നടന്നിരുന്നു.കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ട് ആളുകളെ ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് പൂരം നടത്തിയത്. എട്ട് ഘടകക്ഷേത്രങ്ങൾക്കുമായി പരമാവധി 50 പേരെ വീതം പങ്കെടുപ്പിക്കാം എന്ന നിബന്ധന വെച്ചു.  തിരുവമ്പാടിക്കും പാറമേക്കാവിനും പങ്കെടുപ്പിക്കാവുന്നവരുടെ എണ്ണത്തിലും നിയന്ത്രണംഉണ്ടായിരുന്നു. തിരുവമ്പാടി വിഭാഗം ആഘോഷമില്ലാതെ ഒരു ആനയെ മാത്രം എഴുന്നള്ളിച്ചാണ്‌  ചടങ്ങുകൾ നടത്തിയത്‌.  15 ആനകളെ എഴുന്നള്ളിച്ചാണ്‌  പാറമേക്കാവ് ചടങ്ങുകൾ നടത്തിയത്‌.ഇതൊക്കെ വ്യക്തമാക്കുന്ന വാർത്തകൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

വാസ്തവത്തിൽ തൃശൂർ ‍ പൂരത്തിനു വേണ്ടി സർക്കാർ ഏർപ്പെടുത്തിയ നിബന്ധനകൾ മാതൃകപരമായിരുന്നു.  പ്രവേശനം  പാസ് മൂലമായിരുന്നു . കൊവിഡ് ജാഗ്രത പോർട്ടലിൽ ‍ നിന്ന്ഡൗണ്‍ലോഡ് ചെയ്ത പാസ് വഴിയാരിരുന്നു പ്രവേശനം.പാസ് ലഭിക്കുന്നതിന് കൊവിഡ്ഇല്ലെന്ന് തെളിയിക്കുന്ന ആർ ‍ടിപി സിആർ ‍പരിശോധനാ സർ‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിനേഷൻ ‍എടുത്തതിന്റെ  സർ‍ട്ടിഫിക്കറ്റോ,  അപ്ലോഡ് ചെയ്യണമെന്ന നിബന്ധന ഉണ്ടായിരുന്നു. തൃശൂർ ‍ ജില്ലയുടെഫെസ്റ്റിവൽ ‍ എന്‍ട്രിരജിസ്‌ട്രേഷൻ ‍ ലിങ്കിൽ ‍ മൊബൈൽ ‍നമ്പർ ‍ പേര് തുടങ്ങിയ വിവരങ്ങൾനൽകണം എന്ന നിബന്ധനയും ഉണ്ടായിരുന്നു. തുടർന്ന്    രജിസ്റ്റർ ‍ ചെയ്ത ഫോൺ ‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. തുടർന്ന് മൊബൈലിൽ ‍ലഭിക്കുന്ന ലിങ്കിൽ ‍ നിന്ന് എന്‍ട്രി പാസ് ഡൗണ്‍ലോഡ് ചെയ്തായിരുന്നു പാസ് കൊടുത്തത്.

ഇഫ്താർ വിരുന്നിനായാലും, തൃശൂർ പൂരത്തിനായാലും മറ്റു ചടങ്ങുകൾക്കായായാലും ഇതിലും കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന് കരുതുന്നവരുണ്ട്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിതീവ്രമായ രീതിയില്‍ കേരളത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത് പ്രത്യേകിച്ചും . അതിവേഗത്തില്‍ വ്യാപനം നടക്കുന്ന ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യവും  കേരളത്തിലുണ്ട് എന്ന് സംയിക്കേണ്ടിയിരിക്കുന്നുവെന്ന് ഐ  എം എ കേരളാ ഘടകം അടക്കം മുന്നറിയിപ്പും നൽകിയിട്ടുണ്ട് . 
അതുകൊണ്ടുതന്നെ വ്യാപനം കുറയ്ക്കാന്‍, രോഗത്തെ പ്രതിരോധിക്കാന്‍ കര്‍ശന നടപടികള്‍ അനിവാര്യമാണ് എന്ന് ഐ എം എ പറയുന്നുണ്ട്. 
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് മേല്‍ തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍, കര്‍ഫ്യൂ പോലെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്ക് ഏര്‍പ്പെടുത്തണം എന്ന് ആണ് ഐ.എം.എ. അഭിപ്രായപ്പെടുന്നു. പൊതുജനങ്ങളെ കൂട്ടം കൂടാന്‍ അനുവദിക്കാതിരിക്കുക മാത്രമേ രോഗവ്യാപനം തടയാന്‍ സഹായകമാകു. ആഘോഷങ്ങളും ചടങ്ങുകളും പൂര്‍ണ്ണമായും നിരോധിക്കണം. കല്യാണം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ അവസരങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉണ്ടാകുന്നതെന്ന് നാം തിരിച്ചറിയണം. കര്‍ശനമായും ആളുകളെ നിയന്ത്രിച്ചേ മതിയാവൂ. ആളുകളുടെ അനാവശ്യ സഞ്ചാരങ്ങള്‍, ഇടപെടലുകള്‍ തീര്‍ത്തും നിര്‍ത്തലാക്കണമെന്നും അവർ പറയുന്നു. അതിനർത്ഥം ഇഫ്തറും തൃശൂർ പൂരവും മാത്രമല്ല മറ്റു ചടങ്ങുകളിലും നിയന്ത്രണം വേണമെന്നാണ്.

 ഒരാളില്‍ നിന്ന് നിരവധി പേരിലേക്ക് അതിവേഗം പടരുന്ന രോഗം രൂക്ഷമായി വ്യാപിക്കുകയും നമ്മുടെ ആശുപത്രികളെ ശ്വാസംമുട്ടിക്കുന്ന രീതിയില്‍ രോഗികളുടെ ബാഹുല്യം ഉണ്ടാകുകയും ചെയ്യുന്നുവെന്നും ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസും ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാറും ഇന്ന് പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട് .
വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടാം തീയതിയും തൊട്ടടുത്ത ദിവസവും കര്‍ശന നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യതകള്‍ ഇല്ലാതാക്കണമെന്നും  ഐ.എം.എ. ആവശ്യപ്പെട്ടിട്ടുണ്ട്.

ടെസ്റ്റ് ചെയ്യുന്ന അഞ്ചുപേരില്‍ ഒരാള്‍ രോഗബാധിതനാണ് എന്ന് കാണുമ്പോഴും അതിനേക്കാള്‍ എത്രയോ അധികം ആളുകള്‍ രോഗബാധിതരായി, രോഗലക്ഷണങ്ങള്‍ ഇല്ലാതെ രോഗവ്യാപനം നടത്തുന്നു എന്നും നാം മനസ്സിലാക്കണം.  അടുത്ത ഒരാഴ്ച എങ്കിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയേ മതിയാവൂ എന്ന് ഐ എം എ പറയുന്നു.

ദിനംപ്രതി ഒന്നര ലക്ഷത്തോളം ടെസ്റ്റുകള്‍ എങ്കിലും നടത്തണം. ഓരോ ദിവസത്തെയും പോസിറ്റീവ് രോഗികളുടെ എണ്ണത്തിന്റെ അഞ്ച് മുതല്‍ എട്ട് മടങ്ങ് ടെസ്റ്റുകള്‍ ചെയ്യേണ്ടതാണ്. എങ്കില്‍ മാത്രമേ രോഗ ബാധിതരെ തിരിച്ചറിയാനും മാറ്റിപ്പാര്‍പ്പിക്കാനും സാധിക്കൂ. ആകെ ചെയ്യുന്ന ടെസ്റ്റുകളില്‍ 5% എങ്കിലും  ജനിതകമാറ്റം സംഭവിക്കുന്നോ  എന്ന് പഠിക്കുകയും ചെയ്യേണ്ടതാണ്. മള്‍ട്ടി ജീന്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റുകള്‍ ഈ ഘട്ടത്തില്‍ സഹായകമാകുമെന്നും ഐ എം എ കേരളം ഘടകം വ്യക്തമാക്കുന്നു.

സിറോ സര്‍വൈലന്‍സ് ടെസ്റ്റുകളും അടിയന്തരമായി ചെയ്യണം. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും ഉള്ള ലാബുകള്‍ പൂള്‍ ചെയ്തുകൊണ്ട് ടെസ്റ്റിംഗ് സൗകര്യങ്ങള്‍ ഷെയര്‍ ചെയ്തു ഉപയോഗപ്പെടുത്തേണ്ടതാണ്.  സര്‍ക്കാര്‍ സ്വകാര്യമേഖല പങ്കാളിത്തം കൂടുതല്‍ സുദൃഢമാക്കണമെന്നും അവർ പറയുന്നു.

ഓക്‌സിജന്‍, റെംഡെസിവിർ പോലുള്ള മരുന്നുകളുടെ  എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം. ആശുപത്രി കിടക്കകള്‍, ഐ.സി.യു., വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും. രോഗികള്‍ കൂടുന്നതനുസരിച്ച് ഓക്‌സിജന്‍ ആവശ്യകതയും  വര്‍ദ്ധിക്കും,  ഓക്‌സിജന്‍ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പുവരുത്തി വീടുകളില്‍ തന്നെ ഓക്‌സിജന്‍ ഉപയോഗിക്കാനുള്ള സാധ്യതയും പരിഗണിക്കണമെന്നൊക്കെ ഐ എം എ വ്യക്തമാക്കുന്നു.

കേരളത്തിൽ അതിവേഗം കോവിഡ് വ്യാപിക്കുകയാണ് എന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകളും പറയുന്നു.  കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5138 ആയി. അത് കൊണ്ട് ആളുകൾ കൂട്ടം കൂടുന്ന ആഘോഷങ്ങൾ, അത് ഇഫ്താർ വിരുന്നായാലും,മറ്റ് എന്തെങ്കിലും ആഘോഷങ്ങളും ആയാലും, നിയന്ത്രിക്കാൻ കൂടുതൽ കടുത്ത നടപടികൾ  വരും ദിവസങ്ങളിൽ വേണ്ടി വരും.

ഇഫ്താർ വിരുന്നിനു യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയായിട്ടില്ല എന്ന വാദവും പൂർണമായും ശരിയല്ല.ഇഫ്താര്‍ വിരുന്നുകള്‍ ഉൾപ്പെടെയുള്ള ഒത്തുചേരലുകൾ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം എന്ന നിർദേശം സർക്കാർ കൊടുത്തിട്ടുണ്ട് എന്ന് വാർത്തകളിൽ നിന്നും മനസിലാക്കാം.ഇഫ്താർ ഉൾപ്പെടെ എല്ലാ പരിപാടികലും  രണ്ടു മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കണം. പരിപാടികളിൽ കഴിയുന്നതും പാഴ്‌സലോ ടേക്ക് എവെ രീതിയിലോ ആകണം ആഹാരം വിതരണം ചെയ്യേണ്ടത് എന്നും സർക്കാർ പുറത്തിറക്കിയ നിബന്ധനകളിൽ പറയുന്നുണ്ട്.

മാതൃഭൂമി, മലയാള മനോരമ, ദേശാഭിമാനി, മാധ്യമം തുടങ്ങി മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം കോവിഡ് മാനദണ്ഡങ്ങളെ കുറിച്ച് ദുരന്ത നിവാരണ അതോറിറ്റിയും മറ്റും ഇറക്കിയ ഉത്തരവുകളെ കുറിച്ച് വാർത്തകൾ കൊടുത്തിട്ടുണ്ട്. ആ വാർത്തകളിൽ ഒന്നും ഇഫ്താർ വിരുന്നിന് വേണ്ടി ഏർപ്പെടുത്തിയ പ്രത്യേക ഇളവുകളെ കുറിച്ച് പരാമർശിച്ചിട്ടില്ല. ഇഫ്താർ വിരുന്ന് കഴിഞ്ഞു മടങ്ങുന്നവർക്ക് വേണ്ടിയുള്ള പ്രത്യേക യാത്ര ഇളവുകളെയും കുറിച്ച് പറഞ്ഞിട്ടില്ല. ഇഫ്താറിൽ പങ്കെടുക്കുന്നവർക്ക്  യാത്ര രേഖകൾ ഇല്ലാതെ സഞ്ചരിക്കാൻ അനുമതി നല്കുമെന്ന്  ഒരു ഉത്തരവിലും പറഞ്ഞിട്ടില്ല.

അത്യാവശ്യ കാര്യങ്ങള്‍ക്കു പുറത്തിറങ്ങിയവരുടെ യാത്ര ,രേഖകളുടെ അടിസ്ഥാനത്തിൽ  പോലീസ് അനുവദിക്കുന്നുണ്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട യാത്ര ചെയ്യുന്നവര്‍ക്കു സത്യവാങ്മൂലം കാണിച്ച് യാത്രചെയ്യാനും വകുപ്പുണ്ട്.  നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താനും അനുവാദം ഉണ്ട്. പൊതുപരിപാടികളിൽ ഹാളുകള്‍ക്കുളളില്‍ പരമാവധി 75 പേര്‍ക്കും തുറസായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം എന്ന നിബന്ധന ഇഫ്താർ വിരുന്നുകൾക്കും ബാധകമാണ്.

Police checking vehicles as part of Covid restrictions. Image courtesy Malayala Manorama

Conclusion

വളരെ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു വീഡിയോയാണിത്. തൃശൂർ പൂരം നടത്താൻ അനുവദിച്ചില്ല എന്നത് ശരിയല്ല.  വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ഇഫ്താർ കഴിഞ്ഞു വരുന്നവർക്ക് മാത്രമായി യാത്ര ഇളവും ഏർപ്പെടുത്തിയിട്ടില്ല.

Result: Partly False


Our Sources

https://keralakaumudi.com/news/news.php?id=528225&u=covid

https://www.manoramaonline.com/news/latest-news/2021/04/13/more-restriction-in-kerala-amid-covid-spread.html

https://www.madhyamam.com/kerala/new-covid-restrictions-in-kerala-amid-covid-surge-785194

https://www.deshabhimani.com/news/kerala/news-alappuzhakerala-13-04-2021/937233

https://www.madhyamam.com/kerala/new-covid-restrictions-in-kerala-amid-covid-surge-785194

https://malayalam.indianexpress.com/kerala-news/thrissur-pooram-today-without-audience-485444/

https://www.mathrubhumi.com/news/kerala/thrissur-pooram-will-once-again-be-a-function-only-no-public-access-1.5603464

https://www.asianetnews.com/kerala-news/strict-covid-restrictions-in-kerala-qrhxsm

https://www.asianetnews.com/kerala-news/covid-19-second-wave-night-curfew-chief-secretary-meeting-qrukva


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular