Tuesday, April 22, 2025

Fact Check

Fact Check: ടിപ്പുവിന്റെ നിശ്ചല ദൃശ്യം കർണാടക അവതരിപ്പിച്ചത് ഈ റിപ്പബ്ലിക്ക് ദിനത്തിലല്ല

banner_image

Claim: ടിപ്പുവിന്റെ നിശ്ചല ദൃശ്യം കർണാടക ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനത്തിൽ അവതരിപ്പിക്കുന്നു.

Fact: ടിപ്പുവിന്റെ നിശ്ചല ദൃശ്യം കർണാടക അവതരിപ്പിച്ചത് 2014ൽ.

ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ ടിപ്പു സുൽത്താൻ്റെ ജീവിതം ചിത്രീകരിക്കുന്ന ടാബ്ലോയാണ് കര്‍ണാടക അവതരിപ്പിച്ചത്,” എന്ന വിവരണത്തോടെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.

“സംഘ്പരിവാരത്തിന്‍റേ അണ്ണാക്കില്‍ പൊട്ടിക്കുക എന്നതാണ് ഇപ്പോഴത്തേ ഹോബി. ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ടിപ്പു സുൽത്താൻ്റെ ജീവിതം ചിത്രീകരിക്കുന്ന ടാബ്ലോയാണ് കര്‍ണാടക അവതരിപ്പിച്ചത്,” പോസ്റ്റ് പറയുന്നു.

“രാജ്പഥിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിനിടെ മൈസൂർ കടുവ എന്നറിയപ്പെടുന്ന മൈസൂർ രാജ്യത്തിൻ്റെ ഭരണാധികാരി ടിപ്പു സുൽത്താനെ കർണാടക ടാബ്ലോ ചിത്രീകരിച്ചതിന് തൊട്ടുപിന്നാലെ ഞായറാഴ്ച ട്വിറ്ററിൽ വാക്ക് യുദ്ധം പൊട്ടിപ്പുറപ്പെട്ടു.കർണാടകയിൽ ടിപ്പു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് സങ്കികള്‍ സങ്കടം കൊണ്ടു,” പോസ്റ്റ് പറയുന്നു.

Indira Gandhi Centre's Post
Indira Gandhi Centre’s Post

ഇവിടെ വായിക്കുക:Fact Check: കുംഭമേളയിൽ ഹിന്ദു സന്യാസി ക്യാമ്പിൽ കയറിയ മുസ്ലിം യുവാവിന്റെ പടമാണോയിത്?

Fact Check/ Verification

ഞങ്ങൾ ഈ ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, ഈ പടം ഉൾകൊള്ളുന്ന 2014 ജനുവരി 27ലെ എൻഡിടിവി റിപ്പോർട്ട് കിട്ടി. ടിപ്പു സുൽത്താന്റെ ടാബ്ലോ സമൂഹ മാധ്യമങ്ങളിൽ അനുകൂലമായും പ്രതികൂലമായും പ്രതികരണം ഉയർത്തിയതിനെ കുറിച്ചാണ് വാർത്ത. ഏകാധിപതിയും അനേകം മുസ്ലിം ഇതര മനുഷ്യരെ കൊന്ന ഭരണാധികാരിയുമായ ടിപ്പുവിനെ റിപ്പബ്ലിക്ക് ദിനത്തിൽ ആദരിച്ചതിനെ ഒരു വിഭാഗം എതിർത്തപ്പോൾ, മറ്റ് ചിലർ രാഷ്ട്രീയമായ കാരണങ്ങളാൽ മറന്ന് പോയ മഹത്തായ മഹാനെ ഓർത്തത്തിൽ സന്തോഷം പങ്കിട്ടുവെന്ന് വാർത്ത പറയുന്നു.

News report by NDTV
News report by NDTV 

2014 ജനുവരി 26ലെ ഇന്ത്യ ടുഡേ റിപ്പോർട്ടിലും ഈ പടമുണ്ട്. “രാജ്പഥിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിനിടെ മൈസൂർ കടുവ എന്നറിയപ്പെടുന്ന മൈസൂർ രാജ്യത്തിൻ്റെ ഭരണാധികാരി ടിപ്പു സുൽത്താനെ ചിത്രീകരിച്ച കർണാടക ടാബ്ലോയ്ക്ക് തൊട്ടുപിന്നാലെ ഞായറാഴ്ച ട്വിറ്ററിൽ ഒരു വാക്ക് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്ത ചുരുക്കം ചില ഇന്ത്യൻ ഭരണാധികാരികളിൽ ഒരാളാണ് മൈസൂർ രാജാവെന്ന് അനുയായികൾ പറഞ്ഞതുപോലെ, “ആയിരങ്ങളെ കൊന്ന  ടിപ്പു മാത്രമേ കർണാടകയിൽ ഉണ്ടായിരുന്നുള്ളൂവോ എന്ന് മറ്റൊരു വിഭാഗം ട്വിറ്റർ ഉപയോക്താക്കൾ തങ്ങളുടെ വികാരങ്ങൾ തുറന്നു പറഞ്ഞു,” എന്നും റിപ്പോർട്ട് പറയുന്നു.

News report by India Today
News report by India Today 

ഈ വർഷത്തെ കർണാടകയുടെ റിപ്പബ്ലക്ക് ദിന  നിശ്ചല ദൃശ്യം  എന്തായിരുന്നുവെന്നും ഞങ്ങൾ പരിശോധിച്ചു. കർണാടകയുടെ റിപ്പബ്ലിക്ക് ദിന ടാബ്ലോയുടെ മുൻഭാഗത്ത് മഹാവീരന് സമർപ്പിച്ചിരിക്കുന്ന ലക്കുണ്ടിയിലെ ഏറ്റവും പഴക്കം ചെന്ന ജൈനക്ഷേത്രമായ ബ്രഹ്മ ജിനാലയ ക്ഷേത്രത്തിൽ നിന്നുള്ള ബ്രഹ്മ പ്രതിമ ഉണ്ടായിരുന്നു, പ്രധാന ഭാഗം ശിവന് സമർപ്പിച്ചിരിക്കുന്ന അലങ്കരിച്ച കാശി വിശ്വേശ്വര ക്ഷേത്രവും, നന്നേശ്വര ക്ഷേത്രവും പ്രദർശിപ്പിച്ചുവെന്ന് ജനുവരി 26, 2025ലെ ദി ഹിന്ദു റിപ്പോർട്ട് പറയുന്നു.

News report by Hindu

ജനുവരി 26, 2025ലെ വൺ ഇന്ത്യ റിപ്പോർട്ട് പ്രകാരം,”കർണാടകയുടെ റിപ്പബ്ലിക്ക് ദിന ടാബ്ലോയുടെ ഘടന ഇങ്ങനെയാണ്: ബ്രഹ്മ ജിനാലയ ക്ഷേത്രം: മഹാവീരന് സമർപ്പിച്ചിരിക്കുന്ന ലക്കുണ്ടിയിലെ ഏറ്റവും പഴക്കം ചെന്ന ജൈനക്ഷേത്രമായ ബ്രഹ്മ ജിനാലയ ക്ഷേത്രത്തിൽ നിന്നുള്ള ബ്രഹ്മാവിൻ്റെ പ്രതിമയാണ് ടാബ്ലോയുടെ മുൻഭാഗത്ത്. തുറന്ന തൂണുകളുള്ള മണ്ഡപം: പ്രതിമയ്ക്ക് താഴെ ബ്രഹ്മ ജിനാലയ ക്ഷേത്രത്തിൻ്റെ തുറന്ന തൂണുകളുള്ള മണ്ഡപത്തിൻ്റെ ചിത്രീകരണം അക്കാലത്തെ സങ്കീർണ്ണമായ കരകൗശലത്തെ പ്രകടമാക്കുന്നു. മഹത്തായ ശിവക്ഷേത്രങ്ങൾ: ടാബ്ലോയുടെ പ്രധാന ഭാഗം കാശി വിശ്വേശ്വര, നന്നേശ്വര ക്ഷേത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു, ഇവ രണ്ടും ശിവന് സമർപ്പിച്ചിരിക്കുന്നു.”

News report by One India
News report by One India 

Conclusion

ടിപ്പു സുൽത്താനെ ചിത്രീകരിക്കുന്ന  കർണാടകയുടെ 2014-ലെ  നിശ്ചല ദൃശ്യമാണ്  2025-ലെ റിപ്പബ്ലിക് ദിനത്തിലേത് എന്ന് പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False

Sources
News report by NDTV on January 27,2014
News report by India Today on January 26,2014
News report by Hindu on January 26,2025
News report by One India on January 26,2025


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.