Monday, December 23, 2024
Monday, December 23, 2024

HomeFact Checkകാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോഴല്ല കർഷകർ തക്കാളി വഴിയിൽ തള്ളിയത്

കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോഴല്ല കർഷകർ തക്കാളി വഴിയിൽ തള്ളിയത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോൾ കർഷകർ തക്കാളി വഴിയിൽ തള്ളിയെന്നു അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ തുടർന്ന്  തക്കാളിക്ക് കർഷകർക്ക് കിട്ടുന്ന വില  കിലോക്ക് 75 പൈസയായി കുറഞ്ഞു. അതിനാൽ കർണാടകത്തിലെ കർഷകർ തക്കാളി വഴിയിൽ തള്ളുന്നുവെന്നാണ് വാദം. 
“കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോൾ കർഷകർ ജയിച്ചേ എന്ന് ആർപ്പ് വിളിച്ച ഇടതനും വലതനും കണ്ണ് തുറന്നു കണ്ടോളൂ.
കേരളത്തിലെ മാർക്കറ്റിൽ 100 മുതൽ 130 രൂപ വരെ കഴിഞ്ഞയാഴ്ച് വില വന്ന തക്കാളിക്ക് കർഷകർക്ക് കിട്ടുന്നത് കിലോക്ക് 75 പൈസ !!!!കർഷകരുടെ വിജയം തന്നെയല്ലെ അന്തം കമ്മി കൊങ്ങികളെ ???നിന്നെയൊക്കെ കർഷകർ ഓടിച്ചിട്ട് തല്ലുന്ന കാലം, വിദൂരമല്ല, “എന്നു പോസ്റ്റുകൾ പറയുന്നു.”

The Nationalist എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 345 ഷെയറുകൾ ഞങ്ങൾ പരിശോധിക്കുമ്പോൾ കണ്ടു.

Rashtrawadi എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 743 ഷെയറുകൾ കണ്ടു

Sudheep Thachappully എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 54 ഷെയറുകൾ  ഞങ്ങൾ പരിശോധിക്കുമ്പോൾ കണ്ടു.

Fact Check/Verification

പ്രചരിക്കുന്ന വീഡിയോയിൽ  ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ വ്യക്തമായി കാണാം.  ‘ലോക്ക്ഡൗണില്‍ ദുരിതത്തിലായി കര്‍ണാടകത്തിലെ കര്‍ഷകര്‍’ എന്ന സ്‌ക്രോള്‍ വീഡിയോയുടെ താഴെ ഭാഗത്തായി പോവുന്നതും കാണാം.

ഇത് ശ്രദ്ധയിൽ വന്നതിനെ തുടർന്ന് ഞങ്ങൾ, farmers in Karnataka dump tomatoes on road, എന്ന് കീ വേർഡ് ഉപയോഗിച്ച് ഇന്റർനെറ്റിൽ സെര്‍ച്ച് ചെയ്തു. അപ്പോൾ 2021 മെയ് 15നു ഏഷ്യാനെറ്റ് കൊടുത്ത യഥാർഥ  വാർത്തയുടെ  യുട്യൂബ് ലിങ്ക് കിട്ടി. കിലോയ്ക്ക് 75 പൈസയായി കുറഞ്ഞതിനെ തുടർന്ന് കർണാടകയിലെ കോലാറിലെ കർഷകർ തക്കാളി
റോഡിൽ തള്ളിയെന്നാണ് വാർത്ത പറയുന്നത്.

Youtube Video of Asianet news

തുടർന്നുള്ള തിരച്ചിലിൽ ഡിസംബർ ഒന്നാം തീയതി ഫേസ്ബുക്കിൽ തങ്ങളുടെ പഴയ വാർത്ത ഉപയോഗിച്ച് നടക്കുന്ന പ്രചരണത്തെ  കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വിശദീകരണം ഞങ്ങൾ കണ്ടെത്തി.”കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ രീതിയില് വ്യാജപ്രചാരണം നടക്കുന്നു. ഇടനിലക്കാരുടെ ചൂഷണം സഹിക്കാനാവാതെ കര്‍ണാടകയിലെ കോലാറില്‍ കർഷകർ തക്കാളി വഴിയരികില്‍ ഉപേക്ഷിക്കുന്നുവെന്ന പ്രചാരണത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പഴയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വ്യാജപ്രചാരണം നടക്കുന്നത്.
ഈ വര്‍ഷം മെയ് മാസത്തില്‍ കര്‍ണാടകയില്‍ തക്കാളി വില ഇടിഞ്ഞതിനെ  തുടര്‍ന്ന് വില്‍ക്കാനാവാതെ വന്നതോടെ കിലോക്കണക്കിന് തക്കാളിയാണ് കര്‍ഷകര്‍ വഴിയില്‍ തള്ളിയത്,” എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നത്.

Screenshot of the news given by Asianet News

തുടർന്നുള്ള തിരച്ചിൽ ,2021 മെയ് 20-ലെ Oneindiaയുടെ യുട്യൂബ്  വാർത്തയും ഞങ്ങൾക്ക് കിട്ടി. ‘കർഷകൻ തക്കാളി റോഡരികിൽ വലിച്ചെറിയുന്നു, പച്ചക്കറി വില തകരുന്നു’ എന്ന വിവരണവും   Oneindia  വീഡിയോയ്‌ക്കൊപ്പം  കാണാം. ആ വാർത്തയും പറയുന്നത്  കോവിഡ് കാരണമുള്ള നിയന്ത്രണങ്ങൾ കൊണ്ടാണ് വില കുറഞ്ഞത് എന്നാണ്. 

OneIndia’s Video

2021 മെയ് 21-ലെ ഇതേ വീഡിയോ ചേർത്തിട്ടുള്ള ഇന്റർനാഷണൽ ബിസിനസ്സ് ടൈംസിന്റെ വാർത്തയും ഞങ്ങൾക്ക് കിട്ടി.

ലോക്ക്ഡൗണിനിടെ തക്കാളിയുടെ വിലയിടിവ്, കർണാടകത്തിലെ കർഷകർ കയറ്റുമതി നിലവാരമുള്ള തക്കാളി റോഡ് അരികിൽ വലിച്ചെറിയുന്നു  എന്ന തലക്കെട്ടാണ് അവർ വാർത്തയ്ക്ക് കൊടുത്തിരിക്കുന്നത്.

Screenshot of International Business News’s Report

Conclusion

കര്‍ഷകരെ ബാധിക്കുന്ന  നിയമങ്ങൾ  പിന്‍വലിച്ചതിന്  ശേഷമുണ്ടായ പ്രശ്നങ്ങൾ അല്ല, കര്‍ണാടകയിലെ തക്കാളി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ലോക്ക്ഡൗൺ കാലത്തുള്ള ദൃശ്യങ്ങളാണിതെന്നും അന്വേഷണത്തിൽ മനസിലായി.

വായിക്കാം: ആധാർ കാർഡും റേഷൻ കാർഡും ഉള്ള എല്ലാവർക്കും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല

Result: Misplaced Context

Sources

Asianet News Youtube

Asianet News Website

OneIndia

International Business News

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular