Claim
നരേന്ദ്ര മോദിയെ ലോകത്തിലെ മികച്ച പ്രധാനമന്ത്രിയായി യുനെസ്കോ തിരഞ്ഞെടുത്തു. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക:Fact Check: റെയ്‌നോൾഡ്‌സ് പേന ഇന്ത്യയിലെ വില്പന നിർത്തുന്നില്ല
Fact
ഞങ്ങൾ കീ വേർഡ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ അത്തരം വാർത്തകൾ ഒന്നും കണ്ടെത്താനായില്ല. യുനെസ്കോ വെബ്‌സൈറ്റിലും അത്തരം ഒരു വാർത്ത കൊടുത്തിട്ടില്ല.

2019ലും ഇത്തരം വാർത്ത പ്രചരിച്ചിരുന്നു. അന്ന് അത് നിഷേധിച്ചു കൊണ്ട് എഎഫ്‌പി ഒരു റിപ്പോർട്ട് കൊടുത്തിരുന്നു.
2019 ഏപ്രിൽ 4 ന് എഎഫ്‌പിയുടെ ഹോങ്കോംഗ് ബ്യൂറോയ്ക്ക് അയച്ച ഇമെയിലിൽ, യുനെസ്കോ പ്രസ് സർവീസിന്റെ ഇംഗ്ലീഷ് എഡിറ്റർ റോണി അമർലാൻ ഇത്തരമൊരു അവാർഡ് ഒരിക്കലും നൽകിയിട്ടില്ലെന്ന് പറഞ്ഞു.
“രാഷ്ട്രീയ നേതാക്കളുടെ പ്രകടനത്തിന്റെ യുനെസ്‌കോ റാങ്കിംഗ് സ്ഥാപിക്കുകയോ അവർക്ക് ‘മികച്ച പ്രധാനമന്ത്രി’ പോലെയുള്ള അംഗീകാരങ്ങൾ നൽകുകയോ ചെയ്യുന്നില്ലെന്ന് എനിക്ക് സ്ഥിരീകരിക്കാൻ കഴിയും,” അമർലാൻ ഇമെയിലിൽ എഴുതി.

അത്തരം തിരഞ്ഞെടുപ്പുകൾ യുനെസ്കോ നടത്താറില്ല എന്ന് ഇതിൽ നിന്നും മനസിലാവും.
ഈ വിഷയത്തിൽ പ്രതികരണം തേടി ഞങ്ങൾ യുനെസ്കോയ്ക്ക് ഞങൾ ഇമെയിൽ ചെയ്തിട്ടുണ്ട്. പ്രതികരണം ലഭിച്ചാൽ ലേഖനം അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.
ഇവിടെ വായിക്കുക:Fact Check: പച്ചക്കറികളില്‍ മരുന്ന് കുത്തിവെയ്ക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്
Result: False
Sources
UNESCO website
Article in AFP on April 9,2019
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.