Thursday, June 20, 2024
Thursday, June 20, 2024

HomeFact CheckPoliticsഋഷി സുനക് മുൻപ് ക്ഷേത്ര സന്ദർശനം നടത്തിയതിന്റെ വീഡിയോ പുതിയത് എന്ന പേരിൽ...

ഋഷി സുനക് മുൻപ് ക്ഷേത്ര സന്ദർശനം നടത്തിയതിന്റെ വീഡിയോ പുതിയത് എന്ന പേരിൽ വൈറലാകുന്നു

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഇംഗ്ലീഷിൽ ഞങ്ങളുടെ  ഫാക്ട് ചെക്കിങ്ങ് ടീമിലെ അർജുൻ ഡിയോഡിയയാണ്. അത് ഇവിടെ വായിക്കാം

Claim

ഋഷി സുനക് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുൻപ് ഹരേ കൃഷ്ണ സ്വാമികളിൽ നിന്നും ആശിർവാദം വാങ്ങുന്നുവെന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

ananthapurionline’s Post

Fact Check

ഈ വീഡിയോ അടുത്തിടെയുള്ളതല്ല, രണ്ട് മാസത്തിലധികം പഴക്കമുള്ളതാണ്. സുനക്കും ഭാര്യ അക്ഷത മൂർത്തിയും ജന്മാഷ്ടമിയോട് അനുബന്ധിച്ച് ഇംഗ്ലണ്ടിലെ വാറ്റ്ഫോർഡ് ടൗണിലുള്ള ഭക്തിവേദാന്ത മനോർ ക്ഷേത്രം സന്ദർശിച്ചപ്പോഴാണ് വീഡിയോ ചിത്രീകരിച്ചത്.

2022 ഓഗസ്റ്റ് 18 ന് നടന്ന സന്ദർശനത്തിന്റെ ചിത്രങ്ങൾ ഋഷി തന്നെ തന്റെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ പങ്കിട്ടു. വൈറലായ വീഡിയോയിൽ കാണുന്ന അതേ വസ്ത്രം ധരിച്ച ഋഷിയും അക്ഷതയും ഫോട്ടോകളിൽ കാണാം.

Tweet by Rishi Sunak

2022 ഓഗസ്റ്റ് 18-ന് ഭക്തിവേദാന്ത മനോർ ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പേജിൽ ഋഷിയുടെയും അക്ഷതയുടെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഫോട്ടോകൾ വൈറൽ വീഡിയോയുമായി താരതമ്യം ചെയ്തപ്പോൾ അവ ഒരേ സംഭവത്തിനിടയിൽ ചിത്രീകരിച്ചതാണ് എന്ന് മനസിലായി.

Courtesy: Viral Video & Bhaktivedanta Manor Temple

 ഋഷി സുനക് ഭക്തിവേദാന്ത മനോർ ക്ഷേത്രം സന്ദർശിച്ചതിനെക്കുറിച്ച് പല വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും സമാനമായ ചിത്രങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

ഋഷി ബ്രിട്ടന്റെ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ ഏർപ്പെട്ടിരുന്ന സമയത്തായിരുന്നു  സന്ദർശനം. ആ മത്സരത്തിൽ   ലിസ് ട്രസിനോട് അദ്ദേഹം തോറ്റു, ഒടുവിൽ ട്രസിന്റെ  സർക്കാർ  45 ദിവസത്തിന് ശേഷം രാജിവെച്ചു. അത്  യുകെയിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയാകാൻ ഋഷിയ്ക്ക്  വഴിയൊരുക്കി.
പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ചുമതലയേൽക്കുന്നതിന് മുൻപ് ഹരേ കൃഷ്ണ സ്വാമികളിൽ നിന്നും ആശിർവാദം വാങ്ങുന്നുവെന്ന എന്ന  വീഡിയോയിലെ അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

Result: False

Sources

Facebook post by Rishi Sunak on August 18, 2022

Twitter post by Rishi Sunak on August 18, 2022

 Facebook post by Bhaktivedanta Manor temple on August 18, 2022

News report by Economic Times on August 21,2022

നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular