Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim: കെ കെ ശൈലജ ടീച്ചറുടെ പ്രചരണ വേദിയിൽ തടിച്ചുകൂടിയ സ്ത്രീകൾ.
Fact: കാസർഗോഡ് ജില്ലയിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംഘടിപ്പിച്ച പരിപാടി.
ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് യോഗത്തിന് എത്തിയ പ്രവർത്തകരുടെ ഫോട്ടോ എന്ന പേരിൽ ആയിരക്കണക്കിന് സ്ത്രീകൾ ഒരു വേദിയിൽ കാഴ്ചക്കാരായിരിക്കുന്ന ഫോട്ടോ വൈറലാവുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ സിപിഎമ്മിന് വേണ്ടി ശൈലജ ടീച്ചർ കോൺഗ്രസ്സ് സ്‌ഥാനാർത്ഥിയായ ഷാഫി പറമ്പിലിനെതിരെ മത്സരിക്കുന്ന സാഹചര്യത്തിലാണ് പ്രചരണം .
“ഷാഫിയുടെ ഷോ വർക്ക് ഗംഭീരമാക്കുന്ന മാധ്യമങ്ങളോടാണ്. പതിനായിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന സംഗമങ്ങൾ ശൈലജ ടീച്ചർക്ക് വേണ്ടി ഇടതുപക്ഷം നടത്തിയിട്ടുണ്ട്. നിങ്ങൾ കാണാതെ നടിച്ചാലും ഞങ്ങൾ അത് കാണിച്ചു കൊണ്ടേ ഇരിക്കും,” എന്നാണ് പോസ്റ്റിന്റെ വിവരണം. മാധ്യമങ്ങൾ ശൈലജ ടീച്ചറുടെ എതിർ സ്‌ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ യോഗത്തിന് മാത്രം പ്രചരണം കൊടുക്കുന്നുൺവെന്നാണ് ആരോപണം.
Sajil Saju എന്ന ഐഡിയിലെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ അതിന് 844 ഷെയറുകൾ ഉണ്ടായിരുന്നു.
Sagave Noufal Kunmon എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ436 ഷെയറുകൾ ഉണ്ടായിരുന്നു.
Saleem Abdulla എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 125 ഷെയറുകൾ ഉണ്ടായിരുന്നു.
ഇവിടെ വായിക്കുക: Fact Check: ശരിയത്ത് നിയമത്തിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് മലപ്പുറം എസ്ബിഐ മാത്രമല്ല
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ഈ ഫോട്ടോ സിപിഎം നേതാവും മുൻ മന്ത്രിയുമായ പി കെ ശ്രീമതി ടീച്ചറിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മാർച്ച് 6,2024ൽ കൊടുത്തതായി കണ്ടെത്തി.
“കാസർഗ്ഗോഡ് ജില്ലയിലെ മഹിളാ അസോസിയേഷന്റെ കരുത്ത്. കണ്ടിക്കില്ലെങ്കിൽ കണ്ടോളൂ, സാർവ്വദേശീയ മഹിളാദിനത്തിന്റെ ഭഗമായി ഇന്ന് കാഞ്ഞങ്ങാട് തുല്യതക്കുവേണ്ടി പൊരുതാൻ തയ്യാറായി എത്തിയ വനിതകൾ,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.
മാർച്ച് 6,2024ൽ മുൻ എംപിയും സിപിഎം നേതാവുമായ സി എസ് സുജാതയും ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. “AIDWA കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹിളാ സംഗമം സ.ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു,”എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം..
ഇതേ ചിത്രമല്ലെങ്കിലും സമാന ചിത്രം സിപിഎമ്മിന്‍റെ ഒഫീഷ്യൽ X പേജില്‍ മാർച്ച് 6,2024ൽ പങ്കുവെച്ചിട്ടുണ്ടെന്നും മനസ്സിലായി. “AIDWA കേരള സംഘടിപ്പിച്ച ആദ്യ വനിതാദിന റാലിയുടെ ഉദ്ഘാടനത്തിനാണ് കേരളം ഇന്ന് കാസർകോട് സാക്ഷ്യം വഹിച്ചത്. ചടങ്ങിൽ സഖാവ് ബൃന്ദ കാരാട്ട് പങ്കെടുത്തു, എഐഡബ്ല്യുഎ ദേശീയ പ്രസിഡൻ്റ് സഖാവ് പി കെ ശ്രീമതി സംസാരിച്ചു,” എന്നാണ് പോസ്റ്റിനൊപ്പമുള്ള ഇംഗ്ലീഷിലെ വിവരണം പറയുന്നത്.
ഇവിടെ വായിക്കുക: Fact Check: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യാചകരെ കുറിച്ചുള്ള പോലീസ് മുന്നറിയിപ്പ് വ്യാജം
ചിത്രം കെ കെ ശൈലജ ടീച്ചറുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നുള്ളതല്ല, അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കാസർഗോഡ് ജില്ലയിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയില്‍ നിന്നുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
ഇവിടെ വായിക്കുക: Fact Check: ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് എത്ര തവണ എംപിയാവാം?
Sources
Facebook post by P.K.Sreemathi Teacher on March 6, 2024
Facebook post by CS Sujatha on March 6, 2024
X post by @cpimspeak on March 6, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
October 1, 2024
Sabloo Thomas
June 11, 2024
Sabloo Thomas
June 6, 2024