Friday, July 30, 2021
Friday, July 30, 2021
HomeFact checkViralഒരു പ്രാവശ്യം കോവിഡ് വന്ന വ്യക്തി ഏത് കാരണത്താൽ മരിച്ചാലും കോവിഡ് മരണമായി കണക്കാക്കണം എന്ന്...

ഒരു പ്രാവശ്യം കോവിഡ് വന്ന വ്യക്തി ഏത് കാരണത്താൽ മരിച്ചാലും കോവിഡ് മരണമായി കണക്കാക്കണം എന്ന് വി ഡി സതീശൻ പറഞ്ഞോ? ഈ പ്രചരണത്തിലെ സത്യേമെന്താണ്?

. കോവിഡ് മരണ നിരക്ക് കുറച്ചു കാണിക്കാൻ ശ്രമം. നെഗറ്റീവ് ആയ ശേഷം മരിക്കുന്നവരെ ഉൾപെടുത്തുന്നില്ല എന്ന ന്യൂസ് 18 മലയാളത്തിൽ വന്ന തലക്കെട്ട്  സ്‌ക്രീൻ ഷോട്ട് എടുത്തുകാണിച്ചിട്ടാണ്  ഒരു പ്രാവശ്യം കോവിഡ് വന്നാൽ, പിന്നെ ആ വ്യക്തി വണ്ടി ഇടിച്ചു മരിച്ചാലും കോവിഡ് മരണം എന്ന് രേഖപ്പെടുത്തണം എന്ന നിലയിൽ വി  ഡി സതീശൻ പറഞ്ഞതായി പ്രചാരണം നടത്തുന്നത്. ആളെ മാറുന്നുള്ളൂ നിലപാടും നിലവാരവും അതങ്ങിനെ തന്നേണ്ടാവും.സതീശൻ പറയുന്നത് ഒരു പ്രാവശ്യം കോവിഡ് വന്നാൽ, പിന്നെ ആ വ്യക്തി വണ്ടി ഇടിച്ചു മരിച്ചാലും കോവിഡ് മരണം എന്ന് രേഖപ്പെടുത്തണം. ഇതിലും എത്രയോ ഭേദമായിരുന്നു ചെന്നിത്തല. എന്ന് സതീശന് മുൻപ് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുമായി സതീശനെ താരതമ്യം ചെയ്തു ഈ പോസ്റ്റുകൾ പറയുന്നു.സന്ദീപ് സിപി കടമേരി, ദി റെഡ് ആർമി.ആറ്റിങ്ങൽ സഖാക്കൾ എന്നീ ഐഡികൾ  എല്ലാം ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Instagram will load in the frontend.
Instagram will load in the frontend.

Fact Check/Verification

സ്ക്രീൻ ഷോട്ടിൽ പറഞ്ഞത് പോലുള്ള തലക്കെട്ട് ന്യൂസ് 18 മലയാളം കൊടുത്തിരുന്നു.എന്നാൽ തലക്കെട്ടിനു ശേഷമുള്ള   വാർത്തയിൽ ഒരിടത്തും കോവിഡ് ഭേദമായ ശേഷം മരിക്കുന്ന എല്ലാവരുടെയും മരണം കോവിഡ് മരണമായി രേഖപ്പെടുത്തണമെന്നു സതീശൻ പറയുന്നില്ല.ന്യൂസ് 18 വാർത്തയിൽ ഇങ്ങനെ കൂടി പറയുന്നുണ്ട്. “കോവിഡ് മരണ നിരക്ക് കുറയ്‌ക്കാൻ കഴിഞ്ഞെന്നാണ് സർക്കാരിന്‍റെ അവകാശവാദം. ഇതിൽ ധാരാളം പരാതികളുണ്ട്. കൊവിഡ് വന്ന ശേഷം (പോസ്റ്റ് കൊവിഡ് രോഗബാധിതരായി) മരണമടയുന്നവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല. അത് ദൗർഭാഗ്യകരമാണ്. കോവിഡ് മരണനിരക്ക് മനപൂർവ്വം കുറയ്ക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.”
വാർത്തയിൽ വ്യക്തമായി തന്നെ പോസ്റ്റ് കൊവിഡ് രോഗബാധിതരായി സതീശൻ വിമർശിക്കുന്നത് എന്ന് വ്യക്തമാണ്.അസംബ്ളിയിൽ ഗവർണറുടെ  നയപ്രഖ്യാപനത്തിനുള്ള മറുപടിയിലാണ് സതീശൻ ഈ കാര്യങ്ങൾ പറഞ്ഞത്. ഇത് മാധ്യമം കൊടുത്ത വാർത്തയിൽ കൂടുതൽ വ്യക്തമായി പറയുന്നുണ്ട്.മാധ്യമം വാർത്തയിൽ പറയുന്ന കാര്യം ന്യൂസ് 18 മലയാളം തന്നെ മറ്റൊരു  റിപ്പോർട്ടിൽ വിശദമായി  പറയുന്നുമുണ്ട്.“കേരളത്തില്‍ കോവിഡ് രോഗികളുടെ മരണം നിശ്ചയിക്കുന്നതില്‍ ഐസിഎംആറിന്റെ മാർഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നും സര്‍ക്കാര്‍ നിശ്ചയിച്ച മാനേജ്‌മെന്റ് സമിതിയല്ല, പകരം ചികില്‍സിക്കുന്ന ഡോക്ടര്‍മാരാണ് രോഗികളുടെ മരണകാരണം തീരുമാനിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയിൽ പറഞ്ഞു. ഡബ്ല്യുഎച്ച്ഒയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഐസിഎംആര്‍ മാനദണ്ഡവും തയാറാക്കിയിരിക്കുന്നത്. കോവിഡ് മരണ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് മൂലം അര്‍ഹരായ കുടുംബങ്ങള്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ഇതിനിടയില്‍ നടത്തപ്പെടുന്ന ഏതെങ്കിലും ആന്റിജന്‍ ടെസ്റ്റില്‍ അവര്‍ നെഗറ്റീവായാല്‍ കോവിഡ് മരണത്തിന്റെ പട്ടികയില്‍ നിന്ന് അവര്‍ ഒഴിവാക്കപ്പെടുന്ന സാഹസാഹചര്യമാണ്,’ന്യൂസ് 18 മലയാളത്തിന്റെ ഈ റിപ്പോർട്ട് പറയുന്നു.സതീശൻ ഈ പറഞ്ഞ ഈ കാര്യങ്ങൾ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അംഗീകരിച്ചു.തുടർന്ന്, സംസ്ഥാനത്ത് കൊറോണ മരണം കണക്കാക്കുന്ന രീതി മാറ്റാൻ തീരുമാനം വന്നു. സംസ്ഥാന തലത്തിൽ നിന്ന് ജില്ലാതലത്തിലെ സമിതിക്ക് കൈമാറാനാണ് ആലോചന. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് ഡോക്ടർമാർ നിശ്ചയിക്കും. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത് എന്ന് ജനം ടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.“സംസ്ഥാന തലത്തിലാണ് നിലവിൽ കൊറോണ മരണങ്ങൾ സ്ഥിരീകരിക്കുന്നത്. ഈ സംവിധാനത്തിലാണ് മാറ്റമുണ്ടാകുന്നത്. ഇതോടെ പോസ്റ്റ് കൊറോണ പ്രശ്‌നങ്ങളാൽ മരിക്കുന്നവർക്കും സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകും” എന്ന് കൂടി ജനം ടിവിയുടെ റിപ്പോർട്ടിൽ ഉണ്ട്.കോവിഡ് രോഗികളുടെ മരണം നിശ്ചയിക്കുന്നത് ഡോക്ടർമാരാകണം വി ഡി സതീശൻ  എന്ന നിർദേശത്തെ അംഗീകരിച്ച  മുഖ്യമന്ത്രിയുടെ നിർദേശം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞ കാര്യം മനോരമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതൊക്കെ വ്യക്തമാക്കുന്നത് കോവിഡ് രോഗികളുടെ മരണം നിശ്ചയിക്കുന്നതിന്  നിലവിലുള്ള മാനദന്ധം മാറ്റണമെന്നായിരുന്നു സതീശൻ പറഞ്ഞത് എന്നാണ്. അതിലാണ് പോസ്റ്റ് കൊറോണ പ്രശ്‌നങ്ങളാൽ മരിക്കുന്നവരെയും കോവിഡ് മരണങ്ങളിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞത്.

Conclusion

കോവിഡ് നെഗറ്റീവ് ആയതിനു ശേഷം മരണമടയുന്ന എല്ലാവരുടെയും മരണം കോവിഡ് മരണമായി കണക്കാക്കണമെന്ന് വി ഡി സതീശൻ പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത്  പോസ്റ്റ് കൊറോണ പ്രശ്‌നങ്ങളാൽ മരിക്കുന്നവരെ കൂടി കോവിഡ് മൂലം മരിക്കുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ്.

Result: Misleading

Our Sources

https://malayalam.news18.com/news/kerala/inaccuracy-in-determining-covid-death-vd-satheesan-in-niyamasabha-rv-390027.html

https://www.manoramanews.com/news/kerala/2021/06/03/vd-satheeshan-thanks-cm-for-accepting-oppositions-suggestion-regarding-covid-death.html

https://www.madhyamam.com/kerala/vd-satheesan-wants-change-in-criteria-for-determining-covid-death-805581

https://janamtv.com/80390080/

https://malayalam.news18.com/news/kerala/government-should-investigate-rising-concerns-over-irregularities-in-death-rate-aa-387823.html


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular