Authors
Claim
കേരളത്തിൽ ഇന്ത്യൻ പതാകയോട് അനാദരവ് കാണിക്കുന്നത്തിന്റെ വീഡിയോ.
Fact
വൈറൽ വീഡിയോ പഴയതാണ്, പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണത്.
തിരക്കേറിയ റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഇന്ത്യയുടെ ത്രിവർണ്ണ പതാകയ്ക്ക് മുകളിലൂടെ നിരവധി വാഹനങ്ങൾ ഓടിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ, സംഭവം നടന്നത് കേരളത്തിലാണെന്ന അവകാശവാദത്തോടെ വൈറലാകുന്നുണ്ട്. “ഈവീഡിയോ കേരളത്തിൽ നിന്ന്. കാണുക, ഇപ്പോൾ തന്നെ ഇത് ലോകമെമ്പാടും ഫോർവേഡ് ചെയ്യുക. 6 മാസം കഴിഞ്ഞ് ഫോർവേഡ് ചെയ്തിട്ട് കാര്യമില്ല, അലസത വിടൂ,” എന്നാണ് പോസ്റ്റിലെ വിവരണം.
Aisha Mohamed എന്ന ഐഡിയിൽ പോസ്റ്റ് ഞങ്ങൾഡ്‌സ് ശ്രദ്ധയിൽ വന്നപ്പോൾ അതിന് 3.6 K ഷെയറുകൾ ഉണ്ടായിരുന്നു.
ഇവിടെ വായിക്കുക: Fact Check: ഇത് ഓം പതിപ്പിച്ച 1818 ലെ ബ്രിട്ടീഷ് നാണയമല്ല
Fact Check/Verification
വീഡിയോയിൽ ആൾക്കൂട്ടത്തിൽ നിൽക്കുന്നവർ പാകിസ്ഥാൻ പതാകകൾ വീശുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. പോരെങ്കിൽ വീഡിയോയിൽ ഓട്ടോ റിക്ഷകൾ സാധാരണയായി കേരളത്തിൽ കാണുന്നവ പോലെയല്ല. അത് സംഭവം നടന്ന സ്ഥലത്തെക്കുറിച്ചുള്ള സംശയം ഉണർത്തി.
തുടർന്ന് ഞങ്ങൾ കീഫ്രെയിമുകളുടെ ഒരു റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അത് പാക്കിസ്ഥാനിൽ നിന്നുള്ളതാണെന്ന് പറയുന്ന 2022 ജൂൺ 6-ന് യൂട്യൂബ് വീഡിയോയുടെ അൽപ്പം വ്യക്തമായ പതിപ്പിലേക്ക് ഞങ്ങളെ നയിച്ചു.
പിന്നിൽ കണ്ട കടയുടെ സൈൻ ബോർഡുകളിലൊന്നിൽ “സനം ബോട്ടിക്” എന്ന് എഴുതിയിരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. പോരെങ്കിൽ, കാറുകളിലൊന്നിൽ “BFK 625” എന്ന ലൈസൻസ് പ്ലേറ്റ് ഉണ്ടായിരുന്നു. കറാച്ചിയിൽ അത്തരം വാഹന നമ്പർ പ്ലേറ്റുകൾ ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി. തുടർന്ന് ഞങ്ങൾ “സനം ബോട്ടിക് കറാച്ചി” എന്ന് സേർച്ച് ചെയ്തു.
വൈറലായ വീഡിയോയുടെ സ്‌ക്രീൻ ഗ്രാബുകളെ (ഇടത്) ഗൂഗിൾ മാപ്പിലെ സനം ബോട്ടിക്കിൻ്റെയും അടുത്തുള്ള കെട്ടിടത്തിൻ്റെയും ചിത്രങ്ങളുമായി താരതമ്യം ചെയ്തപ്പോൾ, വീഡിയോ കറാച്ചിയിലെ താരിഖ് റോഡിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു.
വീഡിയോ പഴയതാണെന്നും കേരളത്തിൽ നിന്നുള്ളതല്ലെന്നും സ്ഥിരീകരിക്കുന്ന 2023 ജൂലൈ 12-ലെ ഈ പിഐബി ഫാക്റ്റ് ചെക്കിന്റെ ട്വീറ്റും ഞങ്ങൾ കണ്ടെത്തി.
ഇവിടെ വായിക്കുക: Fact Check: ഡ്യൂപ്ലിക്കേറ്റ് വോട്ടിംഗ് മെഷീൻ ജനങ്ങൾ പിടിക്കുന്ന വീഡിയോ ആണോ ഇത്?
Conclusion
കറാച്ചിയിൽ നിന്നുള്ള പഴയ വീഡിയോ കേരളത്തിൽ ദേശീയ ത്രിവർണ്ണ പതാകയെ അനാദരിച്ചുവെന്ന പേരിൽ തെറ്റായി ഷെയർ ചെയ്യുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം.
ഇവിടെ വായിക്കുക:Fact Check: സ്വാതി മലിവാളിന്റെ നേരെ നടന്ന അക്രമത്തിന്റെ വീഡിയോ ആണോ ഇത്?
Sources
Image analysis
Google Maps
Tweet, PIB Fact Check, July 12, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.