Sunday, December 8, 2024
Sunday, December 8, 2024

HomeFact Check"ക്രിസ്ത്യാനികളെ ആക്രമിച്ചാൽ പത്തുവർഷം തടവ് ലഭിക്കും,"എന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടില്ല

“ക്രിസ്ത്യാനികളെ ആക്രമിച്ചാൽ പത്തുവർഷം തടവ് ലഭിക്കും,”എന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടില്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ക്രിസ്മസ് കാലത്ത്  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ “ക്രിസ്ത്യാനികളെ ആക്രമിച്ചതായി” ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളെ കുറിച്ച്  NDTV, OutlookHindustan Times, The News MinuteNDTV, തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

ഈ ഒരു പശ്ചാത്തലത്തിലാവണം, “ക്രിസ്ത്യാനികളെ അക്രമിക്കുന്നതിനെതിരെ സുപ്രീം കോടതി ഒരു ഉത്തരവ് ഇറക്കിയിട്ടുണ്ട്” എന്ന രീതിയിലുള്ള പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നത്.

“മതത്തിന്റെ പേരിൽ ആരെങ്കിലും ക്രിസ്ത്യാനികളെ ആക്രമിച്ചാൽ  പത്തുവർഷം തടവ് ലഭിക്കും,” എന്ന്  അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “സുപ്രീം കോടതി ഇത്തരത്തിൽ ഒരു ഉത്തരവ് ഈ അടുത്ത കാലത്ത് പുറത്തിറക്കി,” എന്നാണ് പോസ്റ്റ് പറയുന്നത്.

“ഇത്തരം അക്രമങ്ങൾ ശ്രദ്ധയിൽ വന്നാൽ 18002084545 എന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടണം,” എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഈ പോസ്റ്റ് വൈറലാവുന്നത്. 

Charlise Mathew എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത അത്തരം ഒരു പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 201  ഷെയറുകൾ ഉണ്ടായിരുന്നു.

റിജോ എബ്രഹാം ഇടുക്കി
 എന്ന ഐഡിയിൽ നിന്നും വന്ന അത്തരം മറ്റൊരു പോസ്റ്റിന്  90  ഷെയറുകൾ ഉണ്ടായിരുന്നു.

Shaju Joseph ഡൽഹി മലയാളീസ് എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അത്തരത്തിലുള്ള ഒരു പോസ്റ്റിന് 16 ഷെയറുകൾ കണ്ടു.

Fact Check/Verification

 ഡൽഹി മലയാളീസ് ഗ്രൂപ്പിലെ പോസ്റ്റിനു  താഴെ തന്നെ ധാരാളം പേർ ഈ പോസ്റ്റ് ഫേക്ക്  ആണ് എന്ന് സൂചിപ്പിച്ചിട്ടുണ്ട്. പോരെങ്കിൽ ഞങ്ങളുടെ പരിശോധനയിൽ അത്തരം ഒരു വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത് സംബന്ധിച്ചു ഒരു വാർത്തയും കണ്ടെത്തിയില്ല.

Comments in the post in  ഡൽഹി മലയാളീസ് group

മുൻപ്  ഈ അവകാശവാദം, 2021 മാർച്ച്,2020 ഒക്‌ടോബർ മാസങ്ങളിൽ   വൈറലായതായി ഫേസ്ബുക്കിൽ  ഞങ്ങൾ നടത്തിയ തിരച്ചിലിൽ  കണ്ടെത്തി.

Facebook Post from March 2021

Facebook Post from October 2020

മതവിഭാഗങ്ങൾക്കെതിരായ ആക്രമണം കൈകാര്യം ചെയ്യുന്ന ഐപിസി വകുപ്പുകൾ, യഥാക്രമം  295, 295A, 153A എന്നിവയാണ്. ‘ഇന്ത്യാ  കാനുൺ’  എന്ന വെബ്‌സൈറ്റിലെ വിവരണം അനുസരിച്ച്‌ ഈ വകുപ്പുകൾ പ്രകാരം ലഭിക്കാവുന്ന പരമാവധി  ശിക്ഷ  യഥാക്രമം 2 വർഷം, 3 വർഷം, 5 വർഷം തടവ് ആണ്.

യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്സിസ് ഒരു ദേശീയ ഹെൽപ്പ്ലൈൻ ആരംഭിച്ചതിനെ കുറിച്ചുള്ള പോസ്റ്റിലെ അവകാശവാദം ശരിയാണ്. 1-800-208-4545 എന്ന നമ്പറാണ് ഹെൽപ്‌ലൈനിന്റേത്. ക്രിസ്ത്യാനികൾക്കെതിരായ ലക്ഷ്യം വച്ചുള്ള അക്രമങ്ങൾക്ക് ഇരയായവർക്ക് നിയമസഹായം ഉറപ്പ് നൽകുക എന്നതാണ് 2015 ജനുവരി 31ലെ  UCFHRയുടെ   പോസ്റ്റ് അനുസരിച്ച്  ഹെൽപ്പ്ലൈനിന്റെ ലക്ഷ്യം. ഈ ഹെൽപ്പ്‌ലൈൻ അടുത്തിടെ ആരംഭിച്ചതല്ല, 2015 ൽ ആരംഭിച്ചതാണ് എന്നും ആ പോസ്റ്റ് വ്യക്തമാക്കുന്നു.

United Christian Forum’s Facebook Post

ഇതിനെ കുറിച്ച് കൂടുതൽ വ്യക്തതയ്ക്കായി ഫോറത്തിന്റെ വക്താവ് ജോൺ ദയാലിനെ വിളിച്ചു. അദ്ദേഹം പറഞ്ഞത്, ”ക്രിസ്ത്യാനികളെ ആക്രമിച്ചാൽ  പത്തുവർഷം തടവ് ലഭിക്കും എന്ന ഒരു ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടില്ല. ഇത്തരം പ്രചരണം ഉയർന്ന് വന്നപ്പോഴെല്ലാം ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള അക്രമം നടക്കുമ്പോൾ നിയമസഹായം ഉറപ്പ് വരുത്താൻ ഉദ്ദേശിച്ചു കൊണ്ട് ഒരു ഹെൽപ്പ്ലൈൻ  ആരംഭിച്ചുവെന്നത് ശരിയാണ്.”

Conclusion

ക്രിസ്ത്യാനികളെ ആക്രമിച്ചാൽ  പത്തുവർഷം തടവ് ലഭിക്കും എന്ന ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചുവെന്ന അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള അക്രമം നടക്കുമ്പോൾ നിയമസഹായം ഉറപ്പ് വരുത്താൻ ഉദ്ദേശിച്ചു കൊണ്ട് ഒരു  ഹെൽപ്പ്ലൈൻ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആരംഭിച്ചുവെന്നത് ശരിയാണ്. എന്നാൽ അത് ആരംഭിച്ചത് 2015ലാണ്.

Result: Misleading/Partly False

വായിക്കാം:സ്‌കൂട്ടർ മോഷണത്തിന്റെ വൈറൽ വീഡിയോ സ്ക്രിപ്റ്റഡ് ആണ്

Our Sources

India Kanoon

United Christian Forum

 Telephone conversation with John Dayal, spokesperson for United Christian Forum

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular