Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
തമിഴക വെട്രി കഴകം നേതാവ് വിജയ് തോളിൽ വെച്ച കൈ ഒരു വിദ്യാർത്ഥിനി വിദ്യാർത്ഥിനി എടുത്തു മാറ്റിച്ചു.
കൈയിൽ പിടിച്ച് ഫോട്ടോ എടുക്കാൻ വിദ്യാർത്ഥിനി തോളിൽ നിന്ന് കൈ എടുത്തുമാറ്റിച്ചതാണ്.
അഭിനന്ദന ചടങ്ങിനിടയിൽ വിജയ് തോളിൽ വെച്ച കൈ ഒരു വിദ്യാർത്ഥിനി എടുത്തു മാറ്റിച്ചു എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വീഡിയോയിൽ വിജയ് വിദ്യാർത്ഥിനിയുടെ തോളിൽ കൈ വെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാം. അപ്പോൾ ആ വിദ്യാർഥിനി തോളിൽ നിന്ന് കൈ മാറ്റാൻ ആവശ്യപ്പെടുന്നുവെന്ന അവകാശവാദത്തോടെയാണ് വീഡിയോ ഇപ്പോൾ ഷെയർ ചെയ്യപ്പെടുന്നത്.
“തോളിൽ നിന്ന് കൈയ്യെടുക്കടാ നാറി എന്ന് വിജയ് അണ്ണാച്ചിയോട് പെൺകുട്ടി. ദേഹത്തു തൊട്ടിട്ടുള്ള കളിയൊന്നും വേണ്ടാ കേട്ടോ..ഛെ നാറ്റിച്ചു,” എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള വിവരണം.
ഇവിടെ വായിക്കുക:കെ ഫോൺ ഓഫീസ് പൂട്ടിയിട്ടില്ല
Fact Check/Verification
വീഡിയോയിൽ ന്യൂസ് തമിഴ് 24X7ന്റെ ലോഗോകാണാം. അത് കൊണ്ട് ഞങ്ങൾ ആ മാധ്യമന്തിന്റെ സമൂഹ മാധ്യമ പേജുകളിൽ തിരഞ്ഞു.
ഈ തിരയലിൽ, “വിജയ്’ തോളിൽ കൈ വെച്ച് കൊണ്ട് ഫോട്ടോ എടുക്കുമ്പോൾ വിദ്യാർത്ഥിനി ചെയ്തത്!” എന്ന അടിക്കുറിപ്പോടെ വീഡിയോ അവരുടെ എക്സ് അക്കൗണ്ടിൽ ജൂൺ 26, 2024ന് പോസ്റ്റ് ചെയ്തിരിക്കുന്നതായി കാണാൻ കഴിഞ്ഞു. അതിൽ, തോളിൽ നിന്ന് കൈ എടുപ്പിച്ച വിദ്യാർത്ഥിനി, അദ്ദേഹത്തോടൊപ്പം കൈകൾ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാം.
രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന തമിഴ്നാട് വെട്രി കഴകത്തിന്റെ രണ്ടാം വാർഷിക വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങിന്റെ ആദ്യ ഘട്ടം തിരുവാൺമിയൂരിലെ രാമചന്ദ്ര കൺവെൻഷൻ സെന്ററിൽ നടന്നപ്പോഴുള്ളതാണ് ഈ വീഡിയോ.

കൂടുതൽ തിരഞ്ഞപ്പോൾ, പോളിമർ ന്യൂസിൽ ജൂൺ 26, 2024ന് തത്സമയ പ്രക്ഷേപണത്തിൽ പ്രദർശിപ്പിച്ച ഈ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞു.
ലൈവ് വീഡിയോയുടെ 02:07:30 ന്, അമ്മാനവി എന്ന പെൺകുട്ടി വേദിയിലേക്ക് പ്രവേശിക്കുന്നതും, വിജയ് അവർക്ക് ഒരു ഷാൾ അണിയിക്കുന്നതും, തുടർന്ന്, അദേഹം അവർക്ക് ഒരു സർട്ടിഫിക്കറ്റ് നൽകുകയും ഫോട്ടോ എടുക്കുകയും ചെയ്യുമ്പോൾ, അമ്മാനവിയുടെ ആവശ്യപ്രകാരം, അമ്മാനവിയുടെയും കൂടെ വന്ന മറ്റൊരു പെൺകുട്ടിയുടെയും കൈകൾ പിടിച്ച് വിജയ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും കാണാം.
അതിന് മുൻപ് കൂടെ വന്ന പെൺകുട്ടിയുടെയും തോളിൽ കൈവെച്ച് ഫോട്ടോ എടുക്കുന്നതും കാണാം.

വീഡിയോ കൂടുതൽ പരിശോധിച്ചപ്പോൾ വിജയ് വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും തോളിൽ കൈവെച്ച് ഫോട്ടോ എടുക്കുന്നതായി കണ്ടെത്തി. ഇതിനു പുറമെ, ചിലരുടെ ആഗ്രഹപ്രകാരം, അവർ ആഗ്രഹിക്കുന്ന പോസുകളിൽ വിജയ് ഫോട്ടോ എടുക്കുന്നതും കാണാൻ കഴിഞ്ഞു.

അഭിനന്ദന ചടങ്ങിനിടയിൽ വിജയ് തോളിൽ വെച്ച കൈ ഒരു വിദ്യാർത്ഥിനി എടുത്തു മാറ്റിച്ചു എന്ന് അവകാശപ്പെടുന്ന വീഡിയോ എഡിറ്റ് ചെയ്തതാണ്. തോളിൽ നിന്ന് കൈ എടുത്ത് കൈ മുറുകെ പിടിക്കുന്നത് കാണിക്കുന്ന വീഡിയോയുടെ പകുതി മാത്രം മുറിച്ചുമാറ്റിയാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക:മുസ്ലിം ലീഗ് വഖഫ് നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിൽ പിണറായി വിജയനെതിരെ അസഭ്യ മുദ്രാവാക്യം വിളിച്ചോ?
Sources
X post from News Tamil, Dated June 26, 2024
YouTube Video from Polimer News, Dated June 26, 2024
( ഈ വീഡിയോ ആദ്യം ഫാക്ട്ചെക്ക് ചെയ്തത് ഞങ്ങളുടെ തമിഴ് ടീമാണ്. അത് ഇവിടെ വായിക്കാം)