ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരൻ ആസിഫ് മുഹമ്മദ് ഖാൻ, ഇസ്രായേലി ചലച്ചിത്ര സംവിധായകൻ നദവ് ലാപിഡ്, ബിജെപി സംസ്‌ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ,ആലപ്പുഴയിൽ നിലവിലില്ലാത്ത അശോക ഹോട്ടൽ, ഫുടബോൾ ഇതിഹാസം പെലെ തുടങ്ങി കഴിഞ്ഞ ആഴ്ച വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങിയ വ്യക്തികളും സ്ഥാപനങ്ങളും ധാരാളമുണ്ട്.

ഭാരത് ജോഡോ യാത്രയിൽ പാകിസ്താന് ജയ് വിളിച്ചുവെന്ന പ്രചരണം വ്യാജം
ഭാരത് ജോഡോ യാത്രയ്ക്കിടയിൽ അല്ല വീഡിയോയിലെ സംഭവങ്ങൾ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പിനടിയിൽ കോൺഗ്രസ്സ് നേതാവ് ആസിഫ് മുഹമ്മദ് ഖാൻ പോലീസിനോട് തട്ടിക്കയറുന്നതാണ് വീഡിയോയിൽ. പാകിസ്ഥാൻ സിന്ദാബാദ് എന്നല്ല ആസിഫ് ഖാൻ സിന്ദാബാദ് എന്നാണ് വീഡിയോയിൽ വിളിക്കുന്ന മുദ്രാവാക്യം.

ആലപ്പുഴയിലെ അശോക ഹോട്ടലിൽ നിന്നും പട്ടിയിറച്ചി പിടിച്ചു എന്ന പ്രചരണം വ്യാജം
ആലപ്പുഴയിലെ ഹോട്ടലിൽ പട്ടിയിറച്ചി പിടിച്ചു എന്ന വാർത്ത വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

കേരളത്തിലെ ബിജെപിയുടെ ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ലെന്ന് കെ സുരേന്ദ്രന്റെ പേരിലുള്ള സ്ക്രീൻഷോട്ട് വ്യാജം
കെ.സുരേന്ദ്രന്റെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

ഇസ്രായേലി ചലച്ചിത്ര സംവിധായകൻ ‘നദവ് ലാപിഡ്’ ‘ദി കാശ്മീർ ഫയൽസിന്’ എതിരെയുള്ള നിലപാട് മാറ്റിയോ?വസ്തുത അറിയുക
ഇസ്രായേൽ ചലച്ചിത്ര സംവിധായകൻ നദവ് ലാപിഡ് ‘ദി കശ്മീർ ഫയൽസ്’ ഒരു മികച്ച ചിത്രമാണെന്ന് വിശേഷിപ്പിച്ചിട്ടില്ല. അദ്ദേഹം തന്റെ ആദ്യ അഭിപ്രായങ്ങളിൽ നിന്ന് പിന്നോട്ട് പോയിട്ടുമില്ല. സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തെ തെറ്റായി ഉദ്ധരിക്കുകയാരിന്നുവെന്ന് ന്യൂസ്‌ചെക്കർ കണ്ടെത്തി.

ഫുട്ബോൾ ഇതിഹാസം പെലെ നിര്യാതനായി എന്ന പോസ്റ്റ് വ്യാജം
ഫുട്‌ബോൾ ഇതിഹാസം പെലെ നിര്യാതനായി എന്ന പോസ്റ്റ് വ്യാജമാണ്
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.