Sunday, October 6, 2024
Sunday, October 6, 2024

HomeFact CheckViralഇന്ത്യയിൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നിരോധിച്ചേക്കും

ഇന്ത്യയിൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നിരോധിച്ചേക്കും

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

നാളെ മുതൽ ഇന്ത്യയിൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നിരോധിച്ചേക്കും  എന്ന് പറഞ്ഞു ഒരു പോസ്റ്റ് സമൂഹ  മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.2021 ഫെബ്രുവരിയിൽ കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹ മാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഇത് മേയ് 25 നു അവസാനിച്ചു .ഇതിനോട് അനുബന്ധിച്ചാണ്  സിനിമ മിക്സർ, ട്രോൾ മച്ചാൻ എന്നീ  ഗ്രൂപ്പിലും റഹിം കടത്തൂർ എന്ന പ്രൊഫൈലിലും അടക്കം ബാൻഡ് എന്ന ഒരു ചിത്രം സഹിതം ഫേസ്‌ബുക്ക് നിരോധിക്കും എന്ന തരത്തിലുള്ള പ്രചാരണം നടന്നത്. 24 ന്യൂസിന്റെ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് വാർത്ത വന്നത്.

Fact Check/Verification

ഇതിന്റെ നിജസ്ഥിതി അറിയാൻ ആദ്യം 24 ന്യൂസിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത പരിശോധിച്ചു. ചിത്രത്തിൽ  ഇന്ത്യയിൽ നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം പ്രതിസന്ധിയിൽ എന്നാണ് പറയുന്നത്. അല്ലാതെ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നിരോധിച്ചേക്കും എന്നല്ല. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർ​ഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ പ്രവർത്തനം പ്രതിസന്ധിയിലാകാൻ കാരണം. ഇന്നാണ് വാട്ട്സ് ആപ്പ്, ഫോസ്ബുക്ക്, ട്വിറ്റർ എന്നീ സമൂ​ഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നടപ്പിലാക്കാനുള്ള അവസാന ദിവസംഎന്നൊക്കെ അതിനു വിശദീകരണവും ഉണ്ട്.ഏഷ്യാനെറ്റ് ന്യൂസിന്റെ സൈറ്റിലും ഇതിനു സമാനമായ വാർത്ത ഉണ്ട്. കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശം പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോ​ഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിയമിക്കണം. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, കണ്ടന്റുകൾ പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാത്രമല്ല, ഒടിടികൾക്കും ഇത് ബാധകമാണ്, എന്നൊക്കെ 24 ന്യൂസ് വിശദീകരിക്കുന്നുമുണ്ട്.മറ്റൊരു വാർത്ത കണ്ടത് തേജസിലാണ്. അത് സർക്കാരിന്റെ നിയന്ത്രണങ്ങൾക്കെതിരെ വാട്ട്സ് ആപ്പ് കോടതിയിൽ പോയതിനെ കുറിച്ചാണ്.ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങളെ ചോദ്യം ചെയ്താണ് വാട്ട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭരണഘടന ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്ന സ്വകാര്യത അവകാശങ്ങളുടെ മേലുള്ള കൈകടത്തലാണ് കേന്ദ്രത്തിന്റെ പുതിയ ചട്ടങ്ങളെന്ന് ഹരജിയില്‍ വാട്ട്‌സ്ആപ്പ് ചൂണ്ടിക്കാട്ടി. ഇന്നാണ് വാട്ട്‌സ് ആപ്പ്, ഫോസ്ബുക്ക്, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം നടപ്പിലാക്കേണ്ട അവസാന ദിവസം എന്നൊക്കെ വാർത്തയിൽ തേജസ് വിശദീകരിക്കുന്നുണ്ട്.

Conclusion

മേയ് 25നു കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ നിലവിൽ വരുമ്പോൾ  വിവിധ സമൂഹ മാധ്യമങ്ങൾക്ക് ഉണ്ടാകുന്ന ആശങ്കയെ കുറിച്ചാണ് വാർത്ത.അതിൽ ഒരിടത്തും  ഇന്ത്യയിൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നിരോധിച്ചേക്കും എന്ന് പറയുന്നില്ല. ഈ നിർദേശങ്ങൾക്കെതിരെ വാട്ട്സ് ആപ്പ്‌ കോടതിയിൽ പോവുമെന്ന വാർത്തയും വന്നിട്ടുണ്ട്.അത് കൊണ്ട് തന്നെ  വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നിരോധിച്ചേക്കും എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഭാഗികമായി തെറ്റാണ്.

Result: Partly False

Our Sources

https://www.twentyfournews.com/2021/05/25/whatsapp-facebook-might-be-banned-from-tomorrow.html

https://www.asianetnews.com/whats-new-technology/2-days-to-go-but-twitter-facebook-whatsapp-yet-to-comply-with-government-norms-qtntkj

https://www.thejasnews.com/sublead/whatsapp-sues-government-says-new-digital-rules-mean-end-to-user-privacy-172102

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular