Fact Check
വനിത അംഗം പ്രധാനമന്ത്രി മോദിയെ ചായക്കടക്കാരൻ എന്ന വാക്ക് ഉപയോഗിച്ച് വിമർശിച്ചത് പാർലമെൻറിൽ അല്ല
Claim
വനിത എംപി പ്രധാനമന്ത്രി മോദിയെ മുഖത്ത് നോക്കി വിമർശിക്കാൻ ചായക്കടക്കാരൻ എന്ന വാക്ക് ഉപയോഗിക്കുന്നു. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇത് കേട്ട് കൊണ്ടിരിക്കുന്നു.
Fact
ദൃശ്യങ്ങള്‍ ഡല്‍ഹി നിയമസഭയിലേതാണ്, ലോക്സഭയിലേതല്ല. ഈ സമയത്ത് അവിടെ അമിത് ഷായോ നരേന്ദ്ര മോദിയോ ഇല്ലായിരുന്നു. ആം ആദ്മി പാർട്ടി നേതാവ് രാഖി ബിർളയാണ് ദൃശ്യങ്ങളിൽ.
വനിത അംഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖത്ത് നോക്കി ചായക്കടക്കാരന് എന്ന വാക്ക് ഉപയോഗിച്ച് പാർലിമെന്റിൽ വിമര്‍ശിക്കുന്നുവെന്ന് അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. “ഒരു ചായക്കടക്കാരൻ രാഷ്ട്രീയ തന്ത്രങ്ങള്‍ ഉപയോഗിച്ച്, വോട്ടിന്റെ അധികാരത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ ആയിരിക്കുകയാണ്,” എന്ന് ഹിന്ദിയിൽ പറയുന്നത് വീഡിയോയിൽ കേൾക്കാം.
ഇതൊക്കെ കേട്ടുകൊണ്ട് സഭയില്‍ ഇരിക്കുന്ന മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ദൃശ്യങ്ങളില്‍ കാണാം. “ഫയറി സ്പീച്ച് ഇൻ പാർലമെന്റ്,” എന്ന് വിഡിയോയിൽ ഇംഗ്ലീഷിൽ ഒരു വാക്യം സൂപ്പർഇമ്പോസ് ചെയ്തിട്ടുമുണ്ട്.
“സര്. ഒരു ചായക്കടക്കാരന് രാഷ്ട്രീയ തന്ത്രങ്ങള്‍ ഉപയോഗിച്ച്, വോട്ടിന്റെ അധികാരത്തിൽ… ചായക്കടക്കാരൻ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ ആയിരിക്കുകയാണ്. ആ വോട്ടർ ഐഡി കാർഡിന് ഒരു വിലയുമില്ലേ?” എന്ന് പറയുന്നതാണ് വീഡിയോയിൽ കാണുന്നത്.
തുടർന്ന്, ചിലർ ബഹളം വെക്കുന്ന ശബ്ദവും, അതിനെ തുടർന്ന്, വനിത എംപി, “എന്റെ നേരെ വിരൽ ചുണ്ടരുത്. ഇത് പ്ര്വിവിലേജിന്റെ പ്രശ്നമാണ്,” എന്ന് വിഡിയോയിൽ പറയുന്നു.
“നാടു കടത്തപ്പെട്ടവന്‍ ആരാണ്? ചായക്കടക്കാരൻ ആരാണ്എ ന്തിനാണ് ഇത്ര ബഹളമുണ്ടാക്കുന്നത്? ഇത്ര ചൂടാവുന്നത്? നിങ്ങള്‍ ഇത്ര ക്ഷുഭിതരാകുന്നതെന്തിനാണ്? ഞാന്‍ ആരുടേയും പേര് പരര്ശിച്ചില്ലല്ലോ?,” എന്ന് അവര്‍ ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം.

ഇവിടെ വായിക്കുക:കേരളത്തിൽ 2 വർഷത്തിനുള്ളിൽ 300 ബാറുകൾ വർദ്ധിച്ചു എന്ന് മനോരമ ഓൺലൈനിന്റെ ന്യൂസ്കാർഡിന്റെ സത്യമെന്താണ്?
Fact Check/ Verification
ഒരു കീ ഫ്രെയിം റിവേഴ്സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച പ്രസംഗത്തിന്റെ ദൈര്‍ഘ്യമുള്ള വീഡിയോ 2020 മാര്‍ച്ച് 14 ന് പ്രസിദ്ധീകരിച്ചത് ഞങ്ങൾ കണ്ടു. രാഖി ബിർള എന്ന ആം ആദ്മി പാര്‍ട്ടി നേതാവ് ഡെല്‍ഹി നിയമസഭയില്‍ നടത്തിയ പ്രസംഗമാണിതെന്ന് ഞങ്ങൾക്ക് മനസ്സിലായി. “എന്‍ആര്‍സിയെയും (ദേശിയ പൗരത്വ രജിസ്റ്റർ) എന്‍പിആറിനെയും (ദേശിയ ജനസംഖ്യ രജിസ്റ്റർ) കുറിച്ച് നിയമസഭയിൽ രാഖി ബിർള സംസാരിച്ചു ||എഎപി നേതാവ് || ഏറ്റവും പുതിയ പ്രസംഗം,” എന്നാണ് വീഡിയോയിലെ വിവരണം.
നരേന്ദ്ര മോദിയോ അമിത് ഷായോ ആ സമയത്ത് ഡൽഹി അസ്സംബ്ലിയിൽ ഉണ്ടായിരുന്നില്ല. വോട്ടേഴ്സ് ഐഡി കാർഡും, ആധാറും പാസ്സ്പോർട്ടും ഒന്നും പൗരത്വ രേഖയായി അംഗീകരിക്കാത്തതിനെ കുറിച്ചാണ് രാഖി ബിർള പ്രസംഗിക്കുന്നത്. ഈ വോട്ടർ ഐഡി ഉപയോഗിച്ചാണ് പാർലമെന്റ് അംഗവും നിയമസഭ അംഗവും പഞ്ചായത്ത് അംഗവുമായി തിരഞ്ഞെടുക്കപ്പെടുന്നത് എന്ന് പറഞ്ഞ ശേഷമാണ് ഈ പരാമർശം നടത്തുന്നത്.

2013ലാണ് രാഖി നിയമസഭയിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. വനിതാ-ശിശു സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ രാഖി 2014 ഫെബ്രുവരി 14 വരെ മന്ത്രിപദത്തില്‍ തുടര്‍ന്നു. പിന്നീട് 2016 ല്‍ ഡല്‍ഹി നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരെഞ്ഞെടുക്കപ്പെട്ടു എന്ന് ഡൽഹി നിയമസഭാ രേഖകൾ പറയുന്നു.
ഈ വർഷം നടന്ന തിരഞ്ഞെടുപ്പിൽ ഡെൽഹിൽ അസംബ്ലി ബിജെപി ആം ആദ്മി പാര്‍ട്ടിയിൽ നിന്നും പിടിച്ചെടുത്തിരുന്നു. രാഖി ബിർളയും നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.
2020 മാര്‍ച്ച് 16ന് അവരുടെ യുട്യൂബ് ചാനലിൽ ഈ വീഡിയോ ദി പ്രിന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
“വോട്ടർ കാർഡിന് വളരെയധികം ശക്തിയുണ്ട്, അത് ഒരു ‘താടിപാറിനെ’ (നാടുകടത്തപ്പെട്ടവൻ) എച്ച്എമ്മും (ആഭ്യന്തരമന്ത്രിയും) ചായ്വാലയെ ( ചായക്കടക്കാരന്) അത് പിഎമമും (പ്രധാനമന്ത്രിയും) ആക്കി മാറ്റും: രാഖി ബിർള,” എന്നാണ് വീഡിയോയ്ക്ക് ദി പ്രിന്റ് കൊടുത്ത തലക്കെട്ട്.
“തിങ്കളാഴ്ച ഡൽഹി നിയമസഭയിൽ സംസാരിക്കവെ ആം ആദ്മി പാർട്ടി നേതാവ് രാഖി ബിർള എൻആർസി, എൻപിആർ, സിഎഎ (പൗരത്വ ദേദഗതിനിയമം) എന്നിവയുടെ നടത്തിപ്പിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. സർക്കാരിന്റെ നയങ്ങളെ വിമർശിച്ച ബിർള, സർക്കാർ ‘വിദേശികൾക്ക്’ പൗരത്വം നൽകുമ്പോൾ സ്വന്തം ജനങ്ങളോട് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുന്നത് നിർഭാഗ്യകരമാണെന്ന് പറഞ്ഞു.

YouTube video by The Print
ദൃശ്യങ്ങള്‍ ഡല്‍ഹി നിയമസഭയിലേതാണ്, ലോക്സഭയിലേതല്ല എന്ന് ഇതിൽ നിന്നെല്ലാം വ്യക്തം. പോരെങ്കിൽ ഈ സമയത്ത് അവിടെ അമിത് ഷായോ നരേന്ദ്ര മോദിയോ ഇല്ലായിരുന്നു.
Conclusion
ഡല്‍ഹി നിയമസഭയില്‍ രാഖി ബിര്‍ള നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള ഭാഗങ്ങളിൽ പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു ചേര്‍ത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നിർമ്മിച്ച വിഡിയോയാണിതെന്ന് ഞങ്ങൾക്ക് മനസ്സിലായി.
Sources
YouTube video by Aam Admi Party on March 14,2020
YouTube video by The Print on March 16,2020