Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
യൂസഫലിയെ വധിക്കാന്‍ ശ്രമം നടന്നുവോ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറൽ ആയിട്ടുണ്ട്. അതിന് 2.5 k റീയാക്ഷൻസും 328 കമന്റുകളും 525 ഷെയറുകളും ഉണ്ട്.ഏപ്രിൽ 16നാണ് വീഡിയോ ആദ്യമായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡിറ്റക്ടറുമായ എം എ യൂസഫലിയെ അപായപ്പെടുത്താൻ ശ്രമം നടന്നുവെന്ന് ഈ വീഡിയോയിൽ ഒരു തെളിവും നല്കുന്നില്ല. ആകെ പറയുന്നത് കടവന്ത്രയിലെ വീട്ടിൽ നിന്നും പത്ത് കിലോമീറ്റർ മാത്രം ദൂരം ഉള്ള കൊച്ചി ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു ബന്ധുവിനെ കാണാൻ ഹെലികോപ്റ്ററിൽ പോയതിലുള്ള ദുരൂഹതയാണ്. മറ്റൊന്ന് യൂസഫലി അപകടം കഴിഞ്ഞു കൊച്ചിയിൽ ചികിത്സ എടുക്കാതെ യു എ എയിൽ പോയി ശസ്ത്രക്രിയയ്ക്ക് വിധേയനായത് എന്ത് കൊണ്ട് എന്ന ചോദ്യമാണ്. യു എ ഇ നയതന്ത്ര പാക്കേജ് വഴി സ്വപ്ന സുരേഷുംസംഘവും സ്വർണം കടത്തിയ കേസിൽ യുസഫലിയ്ക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നുവെന്ന് ഒരു അഭ്യൂഹം കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതേ അഭ്യൂഹം പരത്തുന്ന മറ്റൊരു വീഡിയോ കൂടി യുട്യൂബിൽ ഉണ്ട്.സുനിൽ മാത്യു എന്ന ആളുടെ ഈ വീഡിയോയിൽ പറയുന്നത് യൂസഫലി സ്വർണക്കടത്ത് കേസിൽ അറസ്റ്റ് ഒഴിവാക്കാനായി ഉണ്ടാക്കിയ നാടകമാണ് ഈ ഹെലികോപ്റ്റർ അപകടം എന്നാണ്.
ആ നാടകത്തെ തുടർന്നാണ് യൂസഫലി അറസ്റ്റ് ഒഴിവാക്കാൻ ശസ്ത്രക്രിയയ്ക്ക് എന്ന പേരിൽ വിദേശത്തേയ്ക്ക് കടന്നത് എന്നും സുനിൽ മാത്യുവിന്റെ വീഡിയോ ആരോപിക്കുന്നു.പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിൽ ഇറക്കാതെ ഹെലികോപ്റ്റർ ചതുപ്പ് നിലത്തു ഇടിച്ചിറക്കിയതിലും സുനിൽ മാത്യു ദുരൂഹത കാണുന്നു.
കേരളത്തിലെ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡിറ്റക്ടറുമായ എം എ യൂസഫലിയ്ക്ക് ഒരു ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റത് ഏപ്രിൽ 11നാണ്.
യുസഫലിയും മറ്റ് നാല് പേരും എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വരുമ്പോഴാണ് അപകടം. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ്ററിന് നിയന്ത്രണം വിട്ടത് മൂലം നേരത്തെ നിശ്ചയിച്ച സ്ഥലത്തുനിന്നും 200 മീറ്റര്‍ മാറിയുള്ള ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അല്ലാതെ സുനിൽ മാത്യു ആരോപിക്കുന്നത് പോലെ മനപ്പൂർവം ചതുപ്പിൽ ഇറക്കുകയായിരുന്നില്ല.
പവർ ഫെയ്‌ലർ ഉണ്ടായതിനെ തുടർന്നാണ് ഹെലികോപ്‌റ്റർ ഇടിച്ചിറക്കിയതെന്നാണ് അപകടത്തെ കുറിച്ചുള്ള നിഗമനം.യന്ത്രത്തകരാറും മഴയും മോശം കാലാവസ്ഥയും മൂലമാണ് പൈലറ്റിന് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കേണ്ടി വന്നതെന്നു ലുലു ഗ്രൂപ്പ് പത്രക്കുറിപ്പിലൂടെ നൽകിയ വിശദീകരണം.
ഹെലികോപ്‌റ്ററിലുണ്ടായിരുന്ന യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനാണ് പൈലറ്റ് സുരക്ഷിത സ്ഥലത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നും ലുലു ഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. യന്ത്രത്തകരാറും മഴയും മോശം കാലാവസ്ഥയും മൂലമാണ് പൈലറ്റിന് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കേണ്ടി വന്നതെന്നുമാണ് ലുലു ഗ്രൂപ്പ് പത്രക്കുറിപ്പിലൂടെ നൽകിയ വിശദീകരണം.
ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപ്പെട്ട വ്യവസായി എം എ യൂസഫലി ഏപ്രിൽ 12നു അബുദാബിയിലേക്ക് മടങ്ങി പോയി . അന്ന് പുലർച്ചെ കൊച്ചിയിൽ നിന്നും പ്രത്യേക വിമാനത്തിലാണ് യൂസഫലിയും കുടുംബവും അബുദാബിക്കു തിരിച്ചത്.
അന്ന് പുലർച്ചയ്ക്ക് തന്നെ എമർജൻസി ലാൻഡിങ് നടത്തിയ ഹെലികോപ്റ്റർ ഉയർത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. ഡൽഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ മേൽനോട്ടത്തിലായിരുന്നു ഹെലികോപ്റ്റർ നീക്കാം ചെയ്തത്.
തുടർന്ന് വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ദർ ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് അന്വേഷണം തുടങ്ങി. വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധർ ഹെലികോപ്ടർ പരിശോധിക്കുകയും ചെയ്തു. യന്ത്രത്തകരാർ മൂലമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നായിരുന്നു പൈലറ്റ് അന്വേഷണ സംഘത്തിന് കൊടുത്ത മൊഴി.
തുടർന്ന് യൂസഫലിയെ അബൂദബിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. നട്ടെല്ലിനാണ് 25 ഡോക്ടർമാർ അടങ്ങുന്ന സംഘം ശസ്ത്രക്രിയ നടത്തിയത്. ജർമൻ ന്യൂറോ സർജൻ ഡോ. ഷവാർബിയുടെ നേതൃത്വത്തിൽ ബുർജീൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.
ഇതൊരു കൊലപാതക ശ്രമമാണ് എന്ന് ദൃക്ഷസാക്ഷികളോ, മറ്റാരെങ്കിലുമോ മൊഴി നൽകിയിട്ടില്ല. ലുലു ഗ്രൂപ്പോ യൂസഫലി തന്നെയോ അങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടില്ല.പോലീസ് കൊലപാതക ശ്രമത്തിനു കേസ് എടുത്തിട്ടുമില്ല.
https://malayalam.news18.com/news/kerala/ma-yusufali-returns-to-uae-after-accident-as-370781.html
https://keralakaumudi.com/news/news.php?id=529283&u=ma-yusafali-underwent-surgery
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.