Claim
ഇന്തോനേഷ്യയിലെ സുമാത്രയിലെ വെള്ളത്തിനടിയിലെ അഗ്നിപർവ്വത സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന വിഡീയോ.
വാട്ട്സ്ആപ്പിലാണ് പോസ്റ്റ് പ്രധാനമായും ഷെയർ ചെയ്യപ്പെടുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്.

പോസ്റ്റിന്റെ ലിങ്ക് ഇവിടെ കാണാം.
Fact
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് ഞങ്ങൾ Google റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി.ഇത് 2017 ഒക്ടോബർ 11-നുള്ള Newshub റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു.’കടലിനടിയിലെ അഗ്നിപർവ്വത സ്‌ഫോടനത്താൽ ഓക്ക്‌ലാൻഡ് തുടച്ചുനീക്കപ്പെടുന്നത് കാണുക’ എന്ന തലക്കെട്ടിൽ, വൈറൽ ക്ലിപ്പ് പ്രദർശിപ്പിച്ചുകൊണ്ട് റിപ്പോർട്ട് പറയുന്നു, “ഓക്ക്‌ലാൻഡ് മ്യൂസിയത്തിനായി സൃഷ്ടിച്ച ഒരു വീഡിയോ,കടലിനടിയിലെ അഗ്നിപർവ്വത സ്ഫോടനം നഗരത്തിന് വരുത്തുന്ന നാശത്തെ കാണിക്കുന്നു.”

വീഡിയോയുടെ സ്രഷ്ടാവിനെ ഉദ്ധരിച്ച് കൊണ്ട് റിപ്പോർട്ട് തുടർന്ന് പറയുന്നു,“ഈ പ്രൊജക്റ്റ് സീക്വൻസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് ഒരു ഓക്ക്‌ലാൻഡ് ലോഞ്ച്ഞ്ച് റൂമിൽ നിന്നുള്ള ജാലക കാഴ്ചയുടെ മാതൃകയിലാണ്.”
2017 ഒക്ടോബർ 11-ലെ Mirror ന്റെ ഒരു റിപ്പോർട്ടിൽ, ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന ഫൂട്ടേജിലെ ഒരു ക്ലിപ്പുചെയ്‌ത പതിപ്പ് കാണാം. കൂടാതെ, റിപ്പോർട്ട് അഗ്നിപർവ്വത ശാസ്ത്രജ്ഞനായ പ്രൊഫസർ കോളിൻ വിൽസൺ ന്യൂസിലാന്റിലെ സൂപ്പർ അഗ്നിപർവ്വത സ്‌ഫോടനം ഉയർത്തിയേക്കാവുന്ന ഭീഷണിയെക്കുറിച്ച് നടത്തിയ ഗവേഷണത്തിന്റെ ഭാഗമായാണ് ഈ ദൃശ്യവൽക്കരണം സൃഷ്ടിച്ചതെന്ന് വിശദീകരിക്കുന്നു.

ഇതിനെത്തുടർന്ന്, ഞങ്ങൾ YouTubeൽ “Auckland,” “Volcanic Eruption,” “simulation എന്നീ കീവേഡുകൾ ഉപയോഗിച്ച് സെർച്ച് ചെയ്തു. അപ്പോൾ Auckland War Memorial Museumന്റെ ചാനലിൽ, ‘ഓക്ക്‌ലാൻഡ് മ്യൂസിയം അഗ്നിപർവ്വത സിമുലേഷൻ – ഓക്ക്‌ലാൻഡ് മ്യൂസിയം’ എന്ന അടിക്കുറിപ്പോടെ വീഡിയോ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി.
വെള്ളത്തിനടിയിലുള്ള അഗ്നിപർവ്വത സ്‌ഫോടനത്തിന്റെ ദൃശ്യം എന്ന പേരിൽ ഒന്നിലധികം യൂട്യൂബ് ചാനലുകളിൽ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അത്തരം വീഡിയോകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം. ഇന്തോനേഷ്യയിലെ സുമാത്രയിൽ വെള്ളത്തിനടിയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നു ദൃശ്യങ്ങൾ എന്ന പേരിൽ ഷെയർ ചെയ്യുന്നത് ഒരു സിമുലേഷൻ വീഡിയോയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: False
Sources
Report By Newshub, Dated October 11, 2017
YouTube Video By Auckland War Memorial Museum, Dated December 19, 2019
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.)
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.