കഴിഞ്ഞ ആഴ്ചയിലെ വൈറലായ പോസ്റ്റുകളിൽ സാമൂഹികവും രാഷ്ട്രീയവുമായ പോസ്റ്റുകൾ ഉൾപ്പെടുന്നു.
ഇവയിൽ ചിലത് താഴെ ചേർക്കുന്നു: ”Tipu Sultan’s Real Photo എന്ന് അവകാശപ്പെടുന്ന വൈറൽ ഫോട്ടോ, TT എടുത്ത ഉടനെ Covid vaccine എടുത്താൽ മരിക്കുമെന്ന പ്രചാരണം,എം എം മണി ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ചു restaurantൽ: ഫോട്ടോ,World cadet wrestling ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ പ്രിയ മാലിക്കിന്റെ ഫോട്ടോ എന്ന പേരിൽ പങ്കിടുന്ന പടം,പ്ലസ് ടു പരീക്ഷ എഴുതാത്തവർ ജയിച്ചെന്ന പ്രചാരണം.”

Tipu Sultan’s Real Photo എന്ന് അവകാശപ്പെടുന്ന വൈറൽ ഫോട്ടോയുടെ യാഥാർത്ഥ്യം
ഈ ചിത്രത്തിൽ കാണുന്നത് ടിപ്പു സുൽത്താനല്ല. ഒരു ആഫ്രിക്കൻ അടിമ വ്യാപാരിയാണ്.

TT എടുത്ത ഉടനെ Covid vaccine എടുത്താൽ മരിക്കുമോ?
മറ്റു വാക്സിനുകളും കോവിഡ് വാക്സിനും ഇടയിൽ 14 ദിവസത്തെ ഗ്യാപ്പ് വേണമെന്നാണ് WHO പറയുന്നത്. അത് ഒരു മാർഗ നിർദേശം മാത്രമാണ്. കോവിഡ് വാക്‌സിന് ശേഷമോ മുൻപോ ടി.ടി. എടുക്കുന്നതുകൊണ്ട് കുഴപ്പങ്ങളൊന്നും ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

എം എം മണി ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ചു restaurantൽ: ഫോട്ടോയുടെ വാസ്തവം
എം എം മണി ഭക്ഷണശാലയിൽ നിന്നും ഊണ് കഴിക്കുന്ന ഫോട്ടോ 2020 ഡിസംബറിലെത്താണ്. അന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളില്ല.

World cadet wrestling ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ പ്രിയ മാലിക്കിന്റെ ഫോട്ടോ എന്ന പേരിൽ പങ്കിടുന്ന പടത്തിന്റെ വാസ്തവം
ഫോട്ടോയിലുള്ളത് പ്രിയ മാലിക്കല്ല. അത് സോനം മാലിക് എന്ന ഗുസ്തി താരമാണ് എന്ന് മനസിലായി. സോനം ഹരിയാന സ്വദേശിയാണ്. ഇപ്പോൾ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ സോനം ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്.

+2 exam: എഴുതാത്തവരെ വിജയിപ്പിച്ചിട്ടില്ല
പ്ലസ് ടു പരീക്ഷ എഴുതാത്തവർ ആരും ജയിച്ചിട്ടില്ല. അത്തരം പ്രചാരണങ്ങൾ തെറ്റിദ്ധാരണാജനകമാണ്.