Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഈ ആഴ്ചയിലെ 5 പ്രധാന വസ്തുത പരിശോധനകൾ ഞങ്ങളെ ഒരു കാര്യം ബോധ്യപ്പെടുത്തി. ഖത്തർ, നെഹ്‌റു, പിസി ജോർജ്ജ്, തുടങ്ങിയ വ്യക്തികളും കേരളാ സിലബസ് പാഠപുസ്തകവും,ഇന്ത്യൻ പീനൽ കോഡ് 233ഉം വസ്തുത വിരുദ്ധ പ്രചാരണങ്ങൾക്ക് കാരണമായിട്ടുണ്ട്. ഞങ്ങൾ നടത്തിയ ഈ ആഴ്ചയിലെ 5 പ്രധാന വസ്തുത പരിശോധനകൾ ഇവിടെ വായിക്കാം.
സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾക്ക് മറുപടിയായി സോഷ്യൽ മീഡിയയിലെ രോഷവും പ്രതിഷേധവും ഓഫ്‌ലൈൻ ലോകത്തേക്ക് പടരുകയും അതിന് അന്താരാഷ്ട്ര ശ്രദ്ധ കിട്ടുകയും ചെയ്ത, സാഹചര്യം മോദി സർക്കാരിന് നയതന്ത്ര രംഗത്ത് ധാരാളം പ്രതിസന്ധികൾ സൃഷ്‌ടിച്ചിരുന്നു. ഖത്തറും മറ്റ് അറബി രാജ്യങ്ങളും ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു ഇതിനെ തുടർന്ന് .BoycottQatar സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് ചെയ്തു, ഒപ്പം ധാരാളം വ്യാജ പോസ്റ്റുകളും ഷെയർ ചെയ്യപ്പെട്ടു.
ഈ വീഡിയോ,” സ്വന്തം നാട്ടിൽ പി സി ജോർജ്ജിന് കിട്ടിയ സ്വീകരണത്തിന്റേതല്ല,”‘എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. 2015ൽ പാലായ്ക്കടുത്ത് തിടനാട്ടിൽ നടന്ന പരിപാടിയുടെ വീഡിയോ ആണത്.
ഇത് കേരള സിലബസിലുള്ള മലയാള പുസ്തകമല്ല, കെഎന്‍എം പുറത്തിറക്കുന്ന എഡ്യൂക്കേഷൻ ബോർഡ് പുറത്തിറക്കുന്ന മദ്രസകളിൽ ഒന്നാം ക്‌ളാസിൽ പഠിപ്പിക്കുന്ന ഇസ്ലാമിക്ക് ബാലപാഠാവലിയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
ഹീരാക്കുഡ് ഡാമിന്റെ ഉദ്ഘാടനത്തിന്റെതല്ല, ദാമോദർ വാലിയുടെ ഭാഗമായ പാഞ്ചേത് അണക്കെട്ടിന്റെ ഉദ്ഘാടനത്തിന്റേതാണ് പ്രചരിക്കുന്ന പടം എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പോരെങ്കിൽ പടത്തിലുളളത്,ബലി കൊടുക്കാൻ ഒരുക്കിനിർത്തിയിരുന്ന ആദിവാസി പെൺകുട്ടിയല്ല. പദ്ധതിയിലെ ജോലിക്കാരിയായ ബുധിനി മെജാൻ എന്ന ആദിവാസി പെൺകുട്ടിയാണ്.
ഇന്ത്യൻ പീനൽ കോഡ് 233 ബലാത്സംഘത്തെ സംബന്ധിക്കുന്ന വകുപ്പ് അല്ല.സ്വയരക്ഷാവകാശം സംബന്ധിക്കുന്ന വകുപ്പുകൾ ഐ പി സി 96 മുതൽ 106 വരെയുള്ളവയാണ്. ആ വകുപ്പുകൾ പ്രകാരം ബലാത്സംഘത്തിന് പുറമെ പ്രകൃതിവിരുദ്ധ ലൈംഗീകത,ആളുകളെ തട്ടിക്കൊണ്ടുപോകുക തുടങ്ങി ആറോളം കുറ്റകൃത്യങ്ങൾക്ക് ഇരയാവർ അക്രമിയെ തിരിച്ച് ഉപദ്രവിക്കുമ്പോൾ അയാൾ മരണപ്പെട്ടാൽ കൊലപാതകത്തിന് കേസ് എടുക്കില്ല.