Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
വനിതാ കമ്മീഷൻ ചെയർപേഴ്സണായി ജോസഫൈനിനു പകരം രഹ്ന ഫാത്തിമ വേണമെന്ന് റഹിം പറഞ്ഞതായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഏഷ്യാനെറ്റിന്റെ ഒരു വീഡിയോ ഷെയർ ചെയ്തിട്ടാണ് പ്രചരണം. അതിൽ വനിതാ കമ്മീഷൻ:ജോസഫൈനിനു പകരം രഹ്ന ഫാത്തിമ വേണമെന്ന് റഹിം പറഞ്ഞെന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ടുന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്.
വനിത കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈൻ കഴിഞ്ഞ ദിവസം രാജി വെച്ചു. പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യദയായി പെരുമാറിയതിന് തുടർന്ന് ജോസെഫൈൻ രാജി വെയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. തുടർന്ന് സിപിഎം ജോസഫൈനോട് രാജി വെയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു .സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ജോസഫൈനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
ഇടതുപക്ഷ അനുഭാവികൾ പോലും ജോസഫൈനോട് എതിരായ നിലപാടാണ് സമൂഹ മാധ്യമങ്ങളിൽ ; സ്വീകരിച്ചിരുന്നു . ഇതിനെ തുടർന്ന് സി പിഎം സംസ്ഥാന നേതൃത്വം സംഭവം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്തു
കാലാവധി അവസാനിക്കാൻ 11 മാസം കൂടി ബാക്കി നിൽക്കെ ആണ് അദ്യക്ഷ പദവി ജോസഫൈന് ഒഴിയേണ്ടി വന്നത്.ടെലിവിഷൻ ചാനലിന്റെ പരിപാടിക്കിടെ പരാതി പറയാൻ വിളിച്ച യുവതിയോടായിരുന്നു അധ്യക്ഷയുടെ മോശം പ്രതികരണം. യുവതിയുടെ പരാതി കേള്‍ക്കുന്നതിനിടെയാണ് ജോസഫൈന്‍ കയര്‍ത്തു സംസാരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിനിടെ എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്ന് ജോസഫൈന്‍ ചോദിച്ചു. അതിനു യുവതി നല്‍കിയ മറുപടിക്ക് ‘എന്നാല്‍ പിന്നെ അനുഭവിച്ചോ’ എന്നാണ് ജോസഫൈന്‍ പറഞ്ഞത്.
സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി അംഗമാണ് എം.സി. ജോസഫൈൻ.പതിമൂന്നാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മട്ടാഞ്ചേരി നിയമസഭാമണ്ഡലത്തിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ടു.
എന്നും വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു ജോസഫൈന്‍
സി.പി.എം നേതാവ് പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു എം.സി ജോസഫൈന്‍ വിവാദമായിരുന്നു.
“ഞാന്‍ പാര്‍ട്ടിയിലൂടെ വളര്‍ന്നയാളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ഇക്കാര്യങ്ങളില്‍ കര്‍ശനമായി നടപടിയെടുക്കുന്നത് പോലെ മറ്റൊരു പാര്‍ട്ടിയും നടപടിയെടുക്കില്ല. സംഘടനാപരമായി തീരുമാനമെടുത്താല്‍ മതിയെന്ന് ആ കുടുംബം തന്നോട് പറഞ്ഞിരുന്നു. അവര്‍ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു. പാര്‍ട്ടി ഒരു കോടതിയും കൂടിയാണ്. പൊലീസ് സ്‌റ്റേഷനും ആണ്. ഒരു നേതാവിനോടും അക്കാര്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല,” ജോസഫൈന്‍ പറഞ്ഞു.
രമ്യാ ഹരിദാസിനെതിരായ മോശം പരാമർശത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെ ശക്തമായി വിമർശിച്ചത് താനാണെന്നും അത് തന്നെ വലിയ ശിക്ഷ ആണെന്നു മുല്ല ജോസഫൈന്റെ തൃശ്ശൂരിൽ വെച്ചുള്ള പ്രതികരണം അന്ന് ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു.
ഈ പ്രതികരണം പാര്‍ട്ടിയിലും അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇട വരുത്തിയിരുന്നു.
അയല്‍വാസി വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ നീതി തേടി വനിത കമ്മീഷനിലേക്ക് ഫോണ്‍ വിളിച്ച വൃദ്ധക്കും കുടുംബത്തിനും നേരെ സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ രൂക്ഷമായി സംസാരിച്ചതും വിവാദമായി.
ലൈംഗികാതിക്രമ പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെ നടപടിയെടുക്കില്ലെന്ന് പറഞ്ഞതും വിവാദമായി.
”ഇര പരാതി പുറത്ത് പറയുകയോ, പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് സ്വമേധയാ കേസെടുക്കാനാകുക. പാര്‍ട്ടിക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറുന്ന കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്. പാര്‍ട്ടിയില്‍ മുന്‍പും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് പുതുമയുള്ള കാര്യമല്ല, മനുഷ്യരല്ലേ, പല തെറ്റുകളും പറ്റും,” ജോസഫൈന്‍ പറഞ്ഞു.
സുപ്രീം കോടതി വിധി വന്നതിന് ശേഷം ശബരിമലയില്‍ നടന്നത് നാടകീയ സംഭവങ്ങളാണ്. സുഹാസിനി രാജിനു പിന്നാലെ ആന്ധ്രാ സ്വദേശിയായ മാധ്യപ്രവര്‍ത്തക കവിതയും എറണാകുളം സ്വദേശിനിയും ബിഎസ്‌എന്‍എല്ലിലെ ജൂനിയര്‍ എഞ്ചിനീയര്‍ രഹന ഫാത്തിമയും മല ചവിട്ടിയത് വിവാദമായിരുന്നു.
ഐജി ശ്രീജിത്തിൻ്റെ നേതൃത്വത്തില്‍ വന്‍ പോലീസ് അകമ്പടിയോടെയാണ് രഹ്ന സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. നടപ്പന്തലില്‍ വെച്ച് അവർക്ക് പിന്തിരിയേണ്ടി വന്നു. ദേവസ്വം മന്ത്രിയും സർക്കാരും രഹ്നയെ കൈയൊഴിഞ്ഞ തരത്തിലാണ് സംസാരിച്ചത്.
കേരളത്തിലെ പുരോഗമന സമരങ്ങളുടെ മുൻപന്തിയിൽ രഹ്ന ഉണ്ടായിരുന്നു. ശരീരം കൊണ്ടുള്ള പ്രതിഷേധങ്ങളായിരുന്നു രഹ്നയുടേത്. ഫറൂഖ് ഖോളേജിലെ അധ്യാപകൻ്റെ പ്രസ്താവനക്കെതിരെ മാറ് തുറന്നതും , തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള പുലികളിയില്‍ ആദ്യത്തെ പെണ്‍പുലിയായതും ചുംബനസമരത്തിനും രഹ്ന ഉണ്ടായിരുന്നു
സ്വന്തം നഗ്‌ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം രഹ്നയ്ക്കെതിരെ കേസ് ചുമത്തിയിരിന്നു.
റ്റവും ഒടുവിലായി വിവാഹം കഴിക്കുമ്പോള്‍ ‘സ്ത്രീധനം’ പെണ്‍കുട്ടിയുടെ അക്കൌണ്ടില്‍ ഇടണമെന്നു സ്ത്രീധനത്തിന്‍റെ പേരില്‍ ആത്മഹത്യയോ കൊലപാതകമോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിക്കാത്ത വിസ്മയയുടെ വീട്ടില്‍ പോയി ജോസഫൈന്‍ പറഞ്ഞതും വിവാദമായിരുന്നു.1961 ല്‍ ഇന്ത്യയില്‍ സ്ത്രീധനം നിയമം മൂലം നിരോധിച്ചതാണന്നു അവർക്ക് അറിയില്ലെന്ന് കരുതാൻ വയ്യ.
വനിതാ കമ്മീഷന്‍ അധ്യക്ഷയായി സ്ഥനമേറ്റത് മുതല്‍ ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമായിരുന്നത് ഇതൊക്കെ കൊണ്ടാണ് .അവർ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നാലും എന്തെങ്കിലും വിവാദം സൃഷ്ടിക്കാറുണ്ട്.
ഇത്തരം പല വിവാദങ്ങളിലും അവരോടൊപ്പം നിന്ന പാർട്ടിയ്ക്ക് അവരെ ഒടുവിൽ തള്ളിപ്പറയേണ്ടി വന്നു. അത് കൊണ്ടാണ് അവർ പുറത്തു പോയത്.
റഹിം എന്താണ് പറഞ്ഞത് എന്ന് പരിശോധിച്ചിട്ടു വേണം ഈ വിഷയത്തിൽ ഏതെങ്കിലും അനുമാനത്തിൽ വന്നെത്താൻ.
പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് തട്ടിക്കയറിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷന് എം സി ജോസഫൈന്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു . വീഴ്ചയില്‍ ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റഹീം വ്യക്തമാക്കി. ഇതോടെ വിവാദം അവസാനിച്ചു. വിവാദം ഉയരുമ്പോള്‍ പൊതുവിഷയത്തില്‍ നിന്ന് ശ്രദ്ധ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീധനത്തിന് എതിരായി ക്യാമ്പെയിനെ ശക്തിപ്പെടുത്താന്‍ ആണ് ശ്രദ്ധിക്കേണ്ടത്. പൊതുവെ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അത്തരത്തിലുള്ള ഒരു ചര്‍ച്ചാ പരിസരം സൃഷ്ടിച്ചിട്ടുണ്ട്. അത് മുന്‍പോട്ട് കൊണ്ടുപോകാനാണ് സംഘടന ശ്രമിക്കുന്നതെന്നും റഹീം. കഴിഞ്ഞ ദിവസം സിപിഐ യുവജന സംഘടനയായ എഐവൈഎഫ് ജോസഫൈന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയാണ് സിപിഎം യുവജന സംഘടനയായ ഡിവൈഎഫ്ഐ ജോസഫൈനെ പിന്തുണച്ചത്.
ജോസഫൈനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. മറ്റേതെങ്കിലും സ്‌ഥലത്ത് അദ്ദേഹം അങ്ങനെ പറഞ്ഞതായി നെറ്റിൽ കണ്ടെത്താനുമായില്ല.റഹീമിനെ ഞങ്ങൾ നേരിട്ട് വിളിച്ചു. ഇത് സംഘപരിവാറിന്റെ ഹേറ്റ് ക്യാമ്പയിന്റെ ഭാഗമാണ്. മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് അവർ അങ്ങനെ പറയുന്നത്. അവർ പ്രയോഗിക്കുന്ന പോസ്റ്റ് ട്രൂത്ത് നരേറ്റിവിന്റെ ഭാഗമാണിത്, അദ്ദേഹം പറഞ്ഞു.
വായിക്കുക:സി പി എം നേതാക്കൾ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നു ഐഷാ സുൽത്താന പറഞ്ഞോ? ഒരു വസ്തുതാന്വേഷണം
വനിതാ കമ്മീഷൻ അധ്യക്ഷ മാപ്പു പറഞ്ഞത് കൊണ്ട് അവരെ മാറ്റേണ്ട കാര്യമില്ല എന്നാണ് റഹീം പറഞ്ഞത്. ഒരിടത്തും രഹ്ന ഫാത്തിമയെ വനിത കമ്മീഷൻ അധ്യക്ഷ ആക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.