പിണറായിയും മോദിയും ഖാര്‍ഗെയുമായിരുന്നു ഈ ആഴ്ച്ച വ്യാജ പ്രചാരണങ്ങൾക്ക് ഇരകളായ വ്യക്തിത്വങ്ങളിൽ പ്രമുഖർ. കുംഭമേള കഴിഞ്ഞ ആഴ്ചയിലേത് പോലെ ഈ ആഴ്ചയും വ്യാജ പ്രചരണങ്ങൾക്ക് കാരണമായി.

Fact Check: ആറംഗ സമിതി രൂപികരിച്ച് വേണം കടുവ, പുലി എന്നിവയെ നേരിടാൻ എന്ന് പിണറായി പറഞ്ഞോ?
കേന്ദ്ര സർക്കാരിന്റെ വന്യ ജീവി നിയമത്തെ വിമർശിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രസ്താവന ക്ലിപ്പ് ചെയ്താണ്, “കടുവ, പുലി ഇവയൊക്കെ നാട്ടിലിറങ്ങിയാല്‍ ആദ്യപടി എന്ന നിലയിൽ വേണ്ടത് ഒരു ആറംഗ സമിതി രൂപീകരിക്കലാണ്. എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതായി അവകാശപ്പെടുന്ന വീഡിയോ നിർമ്മിച്ചത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check: കുംഭമേളയിൽ ഹിന്ദു സന്യാസി ക്യാമ്പിൽ കയറിയ മുസ്ലിം യുവാവിന്റെ പടമാണോയിത്?
ഞങ്ങളുടെ ഗവേഷണത്തിൻ്റെ അടിസ്ഥാനത്തിൽ, ഹിന്ദു സന്യാസിയായി വേഷം ധരിച്ചതിന് അറസ്റ്റിലായ അയൂബ് ഖാൻ്റെത് എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി.

Fact Check: സീറ്റില്‍ നിന്ന് ഖാര്‍ഗെയെ രാഹുല്‍ ഗാന്ധി എഴുന്നേല്‍പ്പിച്ചോ?
മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ എഴുന്നേല്‍ക്കാന്‍ സഹായിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത് എന്നും അല്ലാതെ അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ച് വിടുകയല്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Fact Check: ബിജെപി എല്ലാവർക്കും സൗജന്യമായി ₹5000 കൊടുക്കുന്നുണ്ടോ?
ബിജെപി എല്ലാവർക്കും സൗജന്യമായി ₹5000 കൊടുക്കുന്നുഎന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.