Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
കാർഡിനൽ ലൂയിസ് അന്റോണിയോറ്റാലെ പുതിയ മാർപ്പാപ്പ.
റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത് ആണ് പുതിയ മാർപ്പാപ്പ.
“മനില (ഫിലിപ്പിൻസ്) ആർച്ച് ബിഷപ്പ് കാർഡിനൽ ലൂയിസ് അന്റോണിയോ റ്റാലെ പുതിയ മാർപ്പാപ്പ. പോപ്പ് ലൂയീസ് ഒന്നാമൻ എന്ന പേർ സ്വീകരിച്ചു,” എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.

ഇവിടെ വായിക്കുക:യുദ്ധവിമാനം പറത്തുന്നത് കേണൽ സോഫിയ ഖുറേഷി അല്ല
ഞങ്ങൾ ആദ്യം പരിശോധിച്ചത് കാർഡിനൽ ലൂയിസ് അന്റോണിയോ റ്റാലെയെ കുറിച്ചാണ്. https://www.catholic-hierarchy.org/ പ്രകാരം, സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്ടും സാൻ ഫെലിസ് ഡാ കാന്റലീസ് എ സെന്റോസെല്ലിലെ കർദ്ദിനാൾ-ബിഷപ്പുമാണ് അദ്ദേഹം. 2020ലാണ് അദ്ദേഹം സാൻ ഫെലിസ് ഡാ കാന്റലീസ് എ സെന്റോസെല്ലിലെ കർദ്ദിനാൾ-ബിഷപ്പായി നിയമിതനായത്.

അതിനു മുൻപ് 2011 മുതൽ 2020വരെ അധീരം മനില ആർച്ബിഷപ്പായിരുന്നുവെന്ന് manilacathedral.com.ph പറയുന്നു.
തുടർന്ന്, വാർത്തകൾ പരിശോധിച്ചതിൽ നിന്നും റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത് ആണ് പുതിയ മാർപ്പാപ്പായി തിരഞ്ഞെടുക്കപ്പെട്ടത് എന്ന് മനസ്സിലായി. മനോരമഓണലൈൻ മെയ് 9,2025ൽ ഈ വാർത്ത കൊടുത്തിട്ടുണ്ട്. “ഇദ്ദേഹം ഇനി ലിയോ പതിനാലാമൻ മാർപാപ്പ എന്ന് അറിയപ്പെടും,” എന്നും വാർത്ത പറയുന്നു.

മാർപാപ്പയുടെ ആസ്ഥാനമായ വത്തിക്കാന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ വത്തിക്കാൻ ന്യൂസ് അവരുടെ യൂട്യൂബിൽ മെയ് 9, 2025ന് കൊടുത്ത വാർത്തയിൽ ഇങ്ങനെ പറയുന്നു. “റോമൻ പോണ്ടിഫ് ലിയോ പതിനാലാമന്റെ തിരഞ്ഞെടുപ്പ്. കോൺക്ലേവ് റോബർട്ട് ഫ്രാൻസിസ് കർദ്ദിനാൾ പ്രെവോസ്റ്റിനെ റോമിലെ 267-ാമത് ബിഷപ്പായി തിരഞ്ഞെടുത്തു. കാത്തിരുന്ന ജനക്കൂട്ടത്തിന് മുന്നിൽ കർദ്ദിനാൾ പ്രോട്ടോഡീക്കൻ ഡൊമിനിക് മാംബർട്ടിയാണ് പുതിയ പോപ്പിനെ പ്രഖ്യാപിച്ചത്.”
ഇവിടെ വായിക്കുക:ഓപ്പറ്റേഷൻ സിന്ദൂർ എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നത് 2023ൽ ഗാസയിൽ നിന്നുള്ള വീഡിയോ
ലൂയി അന്റോണിയോ ടാഗ്ലെയല്ല റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത് ആണ് പുതിയ മാർപ്പാപ്പ. അദ്ദേഹം സ്വീകരിച്ച പേര് പോപ്പ് ലൂയീസ് ഒന്നാമൻ എന്നല്ല, ലിയോ പതിനാലാമൻ എന്നാണെന്നും ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.
Sources
catholic-hierarchy.org
manilacathedral.com.ph
YouTube Video by Vatican News on May 9,2025
News Report by Manoramaonline on May 9,2025