Claim
ഇസ്ലാമിക രാഷ്ട്രമായി യുകെയെ പ്രഖ്യാപിക്കണമെന്ന് മുസ്ലീങ്ങൾ ആവശ്യപ്പെട്ടു.
Fact
ഇന്നസെൻസ് ഓഫ് മുസ്ലിംസ് എന്ന ചിത്രത്തിനെതിരായ 2012ലെ പ്രകടനം.
യുകെയെ ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് മുസ്ലീങ്ങൾ ആവശ്യപ്പെട്ടുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

“ഇത് പാർലമെൻ്റിനുള്ള ഞങ്ങളുടെ ആദ്യ സന്ദേശമാണ്. ജനങ്ങൾ പാർലമെൻ്റിൽ നിയമങ്ങൾ ഉണ്ടാക്കുന്നു. ഇത് ഞങ്ങളുടെ ആദ്യപടിയാണ്. ഞങ്ങൾ ഇവിടെ ഒത്തുകൂടി ഞങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുന്നു. ബ്രിട്ടനിലെ സമാധാനപ്രിയരായ ബ്രിട്ടീഷ് പൗരന്മാരെ പാർലമെൻ്റ് എന്ന നിലയിൽ നിങ്ങൾ ശ്രദ്ധിക്കണം. ബ്രിട്ടീഷ് പൗരൻമാരായതിൽ ഞങ്ങൾ അഭിമാനിക്കുന്നു, ഞങ്ങൾക്ക് ഞങ്ങളുടെ അവകാശങ്ങൾ ആവശ്യമാണ്. ബ്രിട്ടനിൽ താമസിക്കുന്ന ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശം പ്രവാചകൻ മുഹമ്മദ് നബിയോടുള്ള ബഹുമാനവുമാണ്,” എന്ന് ഒരാൾ സ്റ്റേജിൽ നിന്നും ഇംഗ്ലീഷിൽ പറയുന്നത് വിഡിയോയിൽ കാണാം.
“ഞങ്ങളുടെ മാതാപിതാക്കളേക്കാൾ പ്രിയപ്പെട്ടവനാണ് പ്രവാചകൻ”, “ഞങ്ങൾ മുഹമ്മദ് നബിയെ സ്നേഹിക്കുന്നു,” എന്നിങ്ങനെയുള്ള പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധക്കാർ തെരുവിലൂടെ പോവുന്നത് വിഡിയോയിൽ കാണാം.
ഇവിടെ വായിക്കുക:Fact Check: വയനാട്ടിൽ എത്തിയ പ്രിയങ്കപോർക്ക് ഫ്രൈ ആവശ്യപ്പെട്ടോ?
Fact Check/Verification
ഞങ്ങൾ ഒരു റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ, അത് ഞങ്ങളെ തക്ബീർ ടിവി 2012 ഒക്ടോബർ 19ന് അപ്ലോഡ് ചെയ്ത പ്രകടനത്തിൻ്റെ ഒരു യൂട്യൂബ് വീഡിയോയിലേക്ക് ഞങ്ങളെ നയിച്ചു. ലണ്ടനിലെ പാർലമെൻ്റ് ഹൗസിന് പുറത്ത് ഒരു “ഇസ്ലാം വിരുദ്ധ” ചലചിത്രത്തിനെതിരെ പ്രതിഷേധം നടന്നതായി ചാനൽ പറയുന്നു.

വൈറൽ വിഡിയോയിൽ കണ്ട വേദിയിലെ “ഞങ്ങൾ മുഹമ്മദ് നബിയെ സ്നേഹിക്കുന്നു” എന്ന പോസ്റ്റർ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ഈ വീഡിയോയിലും കാണാൻ കഴിയും.


പോരെങ്കിൽ വൈറൽ വിഡിയോയിൽ കാണുന്ന കുതിരയുടെ പുറത്തിരിക്കുന്ന പോരാളിയുടെ ചിത്രവും വിഡിയോയിൽ ഉണ്ട്.


സ്റ്റോക്ക് ഫോട്ടോ ഏജൻസിയായ അലാമിയിലെ ഒരു ഫോട്ടോയിൽ, പ്രതിഷേധത്തിന്റെ വീഡിയോ ഒരു വലിയ സ്‌ക്രീൻ കാണിക്കുന്ന ദൃശ്യത്തിൻറെതാണ്. ഫോട്ടോയിൽ, ‘ഞങ്ങൾ പ്രവാചകൻ മുഹമ്മദിനെ സ്നേഹിക്കുന്നു’ എന്ന വൈറൽ വീഡിയോയിലെ പോസ്റ്റർ ദൃശ്യമാണ്.
2012 ഒക്ടോബർ 6 ന് “ഇന്നസെൻസ് ഓഫ് മുസ്ലിംസ്” എന്ന സിനിമയ്‌ക്കെതിരെയാണ് പ്രതിഷേധം നടന്നത് എന്ന് ഫോട്ടോയോടൊപ്പം കൊടുത്തിട്ടുള്ള വിവരണം വ്യക്തമാക്കുന്നു.
ഹൗസ് ഓഫ് ലോർഡ്സിന് പുറത്തായിരുന്നു വൈറൽ വീഡിയോയിലെ പ്രകടനം എണ് ഞങ്ങൾക്ക് ജിയോ ലോകേറ്റ് ചെയ്യാൻ കഴിഞ്ഞു. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിന് പുറത്ത്, ഹൗസ് ഓഫ് ലോർഡ്സിൻ്റെ പ്രവേശന കവാടത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന, പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് രാജാവായ റിച്ചാർഡ് ഒന്നാമൻ്റെ പ്രതിമയായ റിച്ചാർഡ് കോയൂർ ഡി ലയൺ ആണ് വീഡിയോയിൽ ഉള്ളത് എന്നും ഞങ്ങൾക്ക് മനസ്സിലായി.

ഇവിടെ വായിക്കുക:Fact Check: കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കും എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിട്ടില്ല
Conclusion
ഇന്നസെൻസ് ഓഫ് മുസ്ലിംസ് എന്ന ചിത്രത്തിനെതിരായ 2012ലെ പ്രകടനത്തിന്റെ വീഡിയോയാണ് യുകെയെ ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് മുസ്ലീങ്ങൾ ആവശ്യപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
ഇവിടെ വായിക്കുക:Fact Check: ചൈനീസ് പട്ടാളക്കാർ ജയ് ശ്രീ റാം വിളിച്ചത് സേന പിന്മാറ്റ സമയത്താണോ?
Sources
YouTube video of Takbir TV on October 19, 2012
Alamy
Google Maps
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.