Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
“കണ്ണൂർ പാനൂർ ബാല ശാഖ മുഖ്യശിക്ഷക് കാർത്തിക് 5 വയസ്സ്. സംഘം വളർത്തുന്ന പുതിയ തലമുറ. സംഘം 99ൻ്റെ നിറവിൽ. സംഘത്തിൻ്റെ 99 മത് ജന്മ ദിനം ഇന്ന് വിജയദശമി നാളിൽ,” എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ആർഎസ്എസ് സ്ഥാപിച്ച് 99 വർഷമായി വേളയിലാണ് പോസ്റ്റ്.

ഞങ്ങൾ വീഡിയോ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ വൈറൽ വീഡിയോയിൽ കാണുന്ന ആദ്യത്തെ ദൃശ്യം 2024 ജനുവരി 7ന് ആരവിന്റെ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തതാണ്. ഇത്തരം കൂടുതൽ പ്രകടനങ്ങൾ ആ പേജിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

വൈറൽ വീഡിയോയിൽ രണ്ടാമതായി കൊടുത്തിരിക്കുന്ന വള്ളിയിൽ കെട്ടിയ പാത്രത്തിൽ വെള്ളമടങ്ങുന്ന ഗ്ലാസ് വച്ച് കറക്കിയുള്ള പ്രകടനം 2024 ജനുവരി 20ന് ആരവിന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.

ആ പോസ്റ്റിൽ സ്റ്റിക്ക്മാൻ സിലമ്പം അക്കാഡമി ടാഗ് ചെയ്തിട്ടുണ്ട്. ആ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ സ്റ്റിക്ക്മാൻ സിലമ്പം അക്കാദമിയിലെ പരിശീലകനായ എം ആകർഷിനെ വിളിച്ചു.
“അക്കാഡമി ചെന്നൈയിലാണ്. കേരളത്തിൽ ഒരിടത്തും അക്കാദമിയ്ക്ക് ശാഖയില്ല. ആരവ് നാല് വയസ്സ് മുതൽ ചിലമ്പാട്ടത്തിൽ അക്കാഡമിയിൽ പരിശീലനം നേടുന്നു. ആ കുട്ടിയ്‌ക്കോ, അക്കാദമിയ്‌ക്കോ ആർഎസ്സുമായോ മറ്റ് രാഷ്ട്രീയ സംഘടനകളുമായോ ബന്ധമില്ല,” അദ്ദേഹം പറഞ്ഞു.
ചെന്നൈ സ്വദേശിയും ചിലമ്പാട്ടത്തിലൂടെ ശ്രദ്ധേയനുമായ ആരവ് എജെ എന്ന ബാലനാണ് വീഡിയോയിൽ ഉള്ളതെന്നും ആ കുട്ടിയ്ക്ക് ആർഎസ്എസുമായി ബന്ധമില്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
ഇവിടെ വായിക്കുക: Fact Check: പാകിസ്താനിൽ നിന്നുള്ള മത പരിവർത്തന വീഡിയോയുടെ വാസ്തവമെന്ത്?
Sources
Instagram post by aarav_aj_official on January 13, 2024
Instagram post by aarav_aj_official on January 20, 2024
Telephone Conversation with M Akarsh of Stickman Silambam Academy
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
October 8, 2024
Sabloo Thomas
May 11, 2024
Sabloo Thomas
May 8, 2024