Sunday, March 16, 2025

Fact Check

Fact Check:നരേന്ദ്ര മോദിയെ പാർലമെൻറിൽ മുഖത്ത് നോക്കി വിമർശിക്കുന്ന വീഡിയോ അല്ലിത് 

banner_image

Claim
നരേന്ദ്ര മോദിയെ പാർലമെൻറിൽ  മുഖത്ത് നോക്കി വിമർശിക്കുന്ന എംപി.
Fact
രാജസ്ഥാൻ അസംബ്ലിയിൽ എംഎൽഎ മോദിയെ വിമർശിക്കുന്നു.

നരേന്ദ്ര മോദിയെ പാർലമെൻറിൽ മുഖത്ത് നോക്കി വിമർശിക്കുന്നുവെന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. കാര്‍ഷിക നിയമങ്ങളുടെയും ഇന്ധന വില വര്‍ദ്ധനവിന്‍റെയും പേരിലാണ് വിമർശനം.  ഒരാൾ സഭയിൽ പ്രസംഗിക്കുന്നതും മോദി കേട്ട് കൊണ്ടിരിക്കുന്നതുമാണ് വിഡിയോയിൽ. 

PDP PCF Thennala എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 19 k ഷെയറുകൾ ഉണ്ടായിരുന്നു.

PDP PCF Thennala's Post
PDP PCF Thennala’s Post

ഇവിടെ വായിക്കുക:Fact Check: ഐപിസി 233 സ്വയരക്ഷാവകാശ വകുപ്പല്ല

Fact Check/Verification

ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. അതിന് ശേഷം ചില കീ ഫ്രേമുകളുടെ  റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ യൂട്യൂബിൽ നിന്നും  2021 മാർച്ച് ഒന്നിന്  Zoom Newsന്റെ ഒരു വീഡിയോ ലഭിച്ചു. രാജസ്ഥാനിലെ ബെൻഹോറിൽ നിന്നുള്ള  എംഎൽഎ ബൽജിത് യാദവ്  രാജസ്ഥാൻ നിയമസഭയിൽ പ്രസംഗിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. 27.11 മിനിറ്റ് നീളം ഉള്ള വീഡിയോയുടെ 25 മിനിറ്റിന് ശേഷമുള്ള ഭാഗമാണ് വൈറൽ പോസ്റ്റിൽ ഉള്ളത്. ഇതിൽ നിന്നും  പാർലമെൻറിൽ  അല്ല അദ്ദേഹം പ്രസംഗിക്കുന്നത്, നിയമസഭയിലാണ് എന്ന് മനസ്സിലായി. കാരണം, അദ്ദേഹം എംഎല്‍എയാണ്, എംപിയല്ല. മോദിയുടെ പാർലമെൻറിൽ നിന്നുള്ള ചില ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗ ഭാഗങ്ങളോടൊപ്പം എഡിറ്റ് ചെയ്തു കയറ്റുകയായിരുന്നു.

 Zoom News's video
 Zoom News’s video

  2021 മാർച്ച് ഒന്നിന് Zoom Newsന്റെ ഫേസ്ബുക്ക് പേജിലും ഈ വീഡിയോ കൊടുത്തിട്ടുണ്ട്.

മാർച്ച് 1,2021ൽ ഈ വീഡിയോയിൽ കാണുന്ന അതെ വേഷമിട്ടു കൊണ്ട് ബൽജിത് യാദവ് രാജസ്ഥാൻ അസംബ്ലിയിൽ സംസ്‌ഥാന സർക്കാരിന്റെ ബഡ്‌ജറ്റിനെ പ്രശംസിക്കുന്ന വീഡിയോയും അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും ഞങ്ങൾ കണ്ടെത്തി.

From Baljeet  Yadav's Faebook Post
From Baljeet Yadav’s Faebook Post

ബൽജിത് യാദവിന്റെ ട്വിറ്റർ അക്കൗണ്ടിലെ വിവരങ്ങൾ പ്രകാരം അദ്ദേഹം ബെഹ്‌റൂരിൽ നിന്നും രാജസ്ഥാൻ അസംബ്ലിയിലേക്ക് ജയിച്ച എംഎൽഎ ആണ്. സ്വതന്ത്രനായി മത്സരിച്ചാണ് ബൽജിത് യാദവ്  രാജസ്ഥാൻ നിയമസഭയിൽ എത്തുന്നത്. അദ്ദേഹം പിന്നീട് അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാരിന് പിന്തുണ നൽകി.

ഇവിടെ വായിക്കുക:Fact Check:സന്ന്യാസിയെ സ്ത്രീകൾക്കൊപ്പം  പിടിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നല്ല

Conclusion

ബൽജിത് യാദവ് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയും വിമര്‍ശിച്ചു പ്രസംഗിക്കുന്നത് രാജസ്ഥാന്‍ നിയമസഭയിലാണ്  എന്ന്  ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.  മോദിയുടെ പാർലമെൻറിൽ  നിന്നുള്ള ചില ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗ ഭാഗങ്ങളോടൊപ്പം എഡിറ്റ് ചെയ്തു കയറ്റുകയായിരുന്നു.

Result: Altered Media


ഇവിടെ വായിക്കുക:
Fact Check:നഗ്നത പ്രദർശിപ്പിച്ച് പ്രതിഷേധിക്കുന്ന  പുരുഷന്മാർ മണിപ്പൂരിൽ നിന്നുള്ളവരല്ല

Sources
Youtube video by Zoom News on March 1, 2021
Facebook video by Zoom News on March 1, 2021
Facebook video by Baljeet Yadav on March 1, 2021


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.