Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralFact Check:നഗ്നത പ്രദർശിപ്പിച്ച് പ്രതിഷേധിക്കുന്ന  പുരുഷന്മാർ മണിപ്പൂരിൽ നിന്നുള്ളവരല്ല 

Fact Check:നഗ്നത പ്രദർശിപ്പിച്ച് പ്രതിഷേധിക്കുന്ന  പുരുഷന്മാർ മണിപ്പൂരിൽ നിന്നുള്ളവരല്ല 

Authors

Pankaj Menon
Sabloo Thomas
Pankaj Menon

Claim

നഗ്നത പ്രദർശിപ്പിച്ച് പ്രതിഷേധിക്കുന്ന മണിപ്പൂരിലെ പുരുഷന്മാർ. 

ഈ പോസ്റ്റിന്റെ  വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈനിൽ (+91-999949904)  ഒരാൾ സന്ദേശം അയച്ചു.

Message for fact check we got in our tipline
Message for fact check we got in our tipline

ഇവിടെ വായിക്കുക:Fact Check:ഈ ക്രിസ്ത്യൻ പള്ളി പൊളിക്കുന്ന ദൃശ്യങ്ങൾ മണിപ്പൂരിൽ നിന്നല്ല

Fact

ഛത്തീസ്‌ഗഡിലെ റായ്പൂരിൽ വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് നഗ്നരായി പ്രതിഷേധിക്കുന്ന പുരുഷന്മാരുടെ നിരവധി റിപ്പോർട്ടുകൾ ‘men protesting naked’, എന്ന കീ വേഡ് സെർച്ച് നടത്തിയപ്പോൾ കിട്ടി. ഈ റിപ്പോർട്ടുകളിൽ ഉപയോഗിച്ചിരിക്കുന്ന സ്റ്റില്ലുകൾ വൈറലായ വീഡിയോയിൽ കാണുന്ന ഫ്രെയിമുകൾക്ക് സമാനമാണ്.

2023 ജൂലൈ 18 യിലെ  NDTV report റിപ്പോർട്ട് പ്രകാരം, എസ്‌സി/എസ്‌ടി വിഭാഗങ്ങളിൽ നിന്നും എന്ന പേരിൽ, വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി, സർക്കാർ ജോലി നേടിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന അസംബ്ലിയിലേക്ക് നഗ്ന പ്രതിഷേധം നടതുന്നതിന്റെ വീഡിയോ ആണിത്. Times Of IndiaAaj TakDainik Bhaskarഎന്നീ മാധ്യമങ്ങളും  ഇതേക്കുറിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Image appearing in NDTV website
Image appearing in NDTV website

ഇവിടെ വായിക്കുക: Fact Check: പെൺകുട്ടിയെ തട്ടികൊണ്ട് പോവുന്ന വീഡിയോ മണിപ്പൂരിൽ നിന്നോ ഗുജറാത്തിൽ നിന്നോ അല്ല

Zee News , Network 18 എന്നിവയുടെ വീഡിയോ റിപ്പോർട്ടിലും ഇതേ വീഡിയോ കണ്ടെത്തി.


ഇവിടെ വായിക്കുക: Fact Check:യുവതിയെ പികാസ് ഉപയോഗിച്ച് കൊലപ്പെടുത്തുന്ന വീഡിയോ ഇന്ത്യയിൽ നിന്നാണോ?

Result: False

Sources
Report by NDTV, dated July 18, 2023
Report by Times Of India, dated July 18, 2023
Report by Aaj Tak, dated July 18, 2023
Report by Dainik Bhaskar, dated July 18, 2023
Report by Network 18 dated July 18, 2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Pankaj Menon
Sabloo Thomas
Pankaj Menon

Most Popular