Friday, November 15, 2024
Friday, November 15, 2024

HomeFact CheckNewsFact Check: ഐപിസി 233 സ്വയരക്ഷാവകാശ വകുപ്പല്ല

Fact Check: ഐപിസി 233 സ്വയരക്ഷാവകാശ വകുപ്പല്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

ഐപിസി 233യെ കുറിച്ച് പോസ്റ്റ്  പോലീസ് മുന്നറിയിപ്പ് എന്ന പേരിൽ വൈറലാവുന്നുണ്ട്.

“ഇന്ത്യൻ പീനൽ കോഡ് 233 പ്രകാരം,ഒരു പെൺകുട്ടി പീഡനത്തിന്‌ ഇരയാവുകയോ, പീഡിപിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന് മനസ്സിലായാൽ അക്രമിയെ കൊല്ലാൻ ഉള്ള അവകാശം ആ പെൺകുട്ടിയ്ക്ക് ഉണ്ട്. കൊലപാതകത്തിന് കേസെടുക്കുകയില്ല. കഴിയാവുന്നിടത്തോളം ഇത് പങ്കിടുക.” എന്ന പേരിലാണ് പോസ്റ്റ് വൈറലാവുന്നത്.

ഈ പോസ്റ്റിന്റെ  വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈനിൽ (+91-999949904) ധാരാളം പേർ സന്ദേശം അയച്ചിരുന്നു.

IPC
Request we got for fact check

ഇവിടെ വായിക്കുക:Fact Check:സന്ന്യാസിയെ സ്ത്രീകൾക്കൊപ്പം  പിടിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നല്ല

Fact

വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഇത്തരം പോസ്റ്റുകൾ ഉണ്ട്.

ഇത്തരം ഒരു നിർദേശം കേരളാ പോലീസ് കൊടുത്തിട്ടുണ്ടോ എന്നാണ് ഞങ്ങൾ ആദ്യം പരിശോധിച്ചത്. അപ്പോൾ,സ്റ്റേറ്റ്  പോലീസ് മീഡിയ,കേരള അത്തരം  ഒരു അറിയിപ്പ് പോലീസ് നൽകിയിട്ടില്ലെന്ന് അറിയിച്ചു കൊണ്ട് ജൂലൈ 31,2021ൽ കൊടുത്ത ഫേസ്ബുക്ക് പോസ്റ്റ് ഞങ്ങൾക്ക് കിട്ടി.

Post by State Police Media Centre, Kerala
Post by State Police Media Centre, Kerala

പോരെങ്കിൽ ഐപിസി 233 ബലാത്സംഘത്തെ സംബന്ധിക്കുന്ന വകുപ്പ്  അല്ല. കള്ളനാണയങ്ങൾ  നിർമിക്കാനായി ഉപയോഗിക്കുന്ന മെഷീന്‍ ഉണ്ടാക്കല്‍, അത്തരം  ഒരു മെഷീന്‍ കൈവശം വെക്കുക  തുടങ്ങിയ കുറ്റങ്ങൾക്ക് ഉള്ള  ശിക്ഷയെ  വ്യാഖ്യാനിക്കുന്ന വകുപ്പാണ് അത് എന്ന് കീ വേർഡ് സെർച്ചിൽ മനസ്സിലായി.

IPC
Section 233 of IPC

ഇവിടെ വായിക്കുക:Fact Check:മണിപ്പൂരിൽ പെൺകുട്ടിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുന്ന വീഡിയോ അല്ലിത്

ഐ പി സി 96 മുതൽ 106 വരെയുള്ള വകുപ്പുകൾ ആണ് സ്വയരക്ഷാവകാശത്തെ സംബന്ധിക്കുന്നത് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

IPC 95 to 106
IPC 95 to 106

ഐ പി സി 100 വകുപ്പിലാണ് ഏതൊക്കെ സന്ദർഭങ്ങളിൽ ആണ് അക്രമി  കൊല്ലപ്പെട്ടാൽ ശിക്ഷ ഉണ്ടാവാത്തത് എന്ന് പറയുന്നത്.

IPC 100
IPC 100

2019 ഡിസംബർ 3 ന് പ്രസ്‌ ഇന്‍ഫോര്‍മേഷന്‍ ബ്യുറോ (PIB) ഐപിസി 233 വകുപ്പിനെ പറ്റിയുള്ള ഈ പ്രചരണം  തെറ്റാണ്  എന്ന് ട്വീറ്റ് ചെയ്തിരുന്നു.

2022 ജൂണിലും ഈ പ്രചരണം നടന്നിരുന്നു. അന്ന് ഞങ്ങൾ ഇത് ഫാക്ട് ചെക്ക് ചെയ്തിരുന്നു.അത് ഇവിടെ വായിക്കാം.

ഇവിടെ വായിക്കുക: Fact Check:യുവതിയെ പികാസ് ഉപയോഗിച്ച് കൊലപ്പെടുത്തുന്ന വീഡിയോ ഇന്ത്യയിൽ നിന്നാണോ?

Result: Partly False

Sources
Facebook post by State Police Media Centre,Kerala on July, 31,2023
Section 233 of IPC quoted from indiankanoon website
Section 96 to 106 of IPC quoted from legalserviceindia website
Section 100 of IPC quoted from indiankanoon website
Tweet by Press Information Bureau on December 3,2019

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Sources

Facebook post by State Police Media Centre,Kerala on July, 31,2023

Section 233 of IPC quoted from indiankanoon website

Section 96 to 106 of IPC quoted from legalserviceindia website

Section 100 of IPC quoted from indiankanoon website

Tweet by Press Information Bureau on December 3,2019

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular