ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ ധാരാളം പോസ്റ്റുകൾ പ്രചാരത്തിലുണ്ട്. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്ര ഇപ്പോൾ കേരളത്തിലൂടെയാണ് കടന്ന് പോവുന്നത്.
രാഹുൽ ഗാന്ധിയ്ക്ക് ജയ് വിളിക്കുന്ന കമ്യൂണിസ്റ്റുകാർ എന്ന പേരിലുള്ള ഒരു പ്രചരണം ഞങ്ങൾ മുൻപ് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.അത് ഇവിടെ വായിക്കാം.
യാത്രക്കിടെ കോൺഗ്രസിലെ ഒരു വനിതാ പ്രവർത്തകയോട് പാർട്ടിയിലെ ഒരു സഹപ്രവർത്തകൻ ലൈംഗിക അധിക്ഷേപം നടത്തുന്നുവെന്ന് അവകാശപ്പെട്ടുന്ന വീഡിയോ വൈറലാവുന്നുണ്ട്.
“പോക്കറ്റടി മാത്രം അല്ല.. #ഭാരത് #ജോഡോ #യാത്ര.” എന്ന കമന്റിനൊപ്പമാണ് വീഡിയോ വൈറലാവുന്നത്. യാത്രക്കിടെ രാഹുല്‍ ഗാന്ധിയെ കാണാനെത്തിയവരുടെ പോക്കറ്റടിച്ച സംഭവത്തിൻറെ പശ്ചാത്തലത്തിലാണ് അതുമായി ബന്ധിപ്പിച്ച് വീഡിയോ പ്രചരിപ്പിക്കുന്നത്.
ഞങ്ങൾ കാണുമ്പോൾ Arun Kovalam എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 179 ഷെയറുകൾ ഉണ്ടായിരുന്നു.

ബിബിൻ ബിജു പൂക്കുന്നേൽ എന്ന ഐഡിയിൽ നിന്നും 67 പേർ ഇതേ പോസ്റ്റ് ഷെയർ ചെയ്തതായി ഞങ്ങൾ കണ്ടു.

Kovalam Subhash എന്ന ഐഡിയിൽ നിന്നും ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ 50 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

മണിലാൽ ചാണാശ്ശേരി എന്ന ഐഡിയിൽ നിന്നും 34 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Fact Check/Verification
വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി റിവേഴ്‌സ് ഇമേജ് സേർച്ച് CitizenKamran എന്ന ട്വിറ്റർ ഹാൻഡ്‌ലിൽ നിന്നും ഇതേ പോസ്റ്റ് കണ്ടെത്തി. തമിഴ്നാട് ബി ജെ പി ഘടകത്തിന്റെ വൈസ് പ്രസിഡന്റ് ശശികല പുഷ്പയാണ് വീഡിയോയിൽ ഉള്ളത് എന്ന് ഈ ട്വീറ്റ് പറയുന്നു. മുൻ എംപിയും വനിതാ ശിശുക്ഷേമ കമ്മിറ്റി അംഗവുമായിരുന്നു ശശികല എന്നും ട്വീറ്റ് പറയുന്നു. അവർ ഒരു ബിജെപി പരിപാടിയിൽ ലൈംഗികമായി അക്രമായിക്കപ്പെട്ടുവെന്നാണ് ട്വീറ്റിലെ ആരോപണം.
തുടർന്ന് കീ വേർഡ് സെർച്ചിൽ,ഇ ടിവി മറാത്തി, സീ ന്യൂസ് തമിഴ്,തമിഴ് സമയം എന്നി വാർത്ത മാധ്യമങ്ങൾ ഈ സംഭവത്തെ കൊടുത്ത വാർത്തകൾ കിട്ടി.
ഈ റിപോർട്ടുകൾ അനുസരിച്ച് പ്രകാരം തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ ദളിത് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ഇമ്മാനുവൽ ശേഖരന്റെ ചരമവാർഷിക ദിനത്തിൽ ഉള്ളതാണ് വീഡിയോ.

വായിക്കാം: കുട്ടികൾക്ക് ഭക്ഷണം എറിഞ്ഞു കൊടുക്കുന്ന വീഡിയോയിൽ ഉള്ളത് എലിസബത്ത് രാജ്ഞി അല്ല
Conclusion
ഈ വീഡിയോ തമിഴ്നാട്ടിലെ നടന്ന ഒരു ബിജെപി പരിപാടിയുടേതാണ് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞത്. അല്ലാതെ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയിൽ നിന്നുള്ളതല്ല.
Result: False
Sources
Tweet by CitizenKamran on September 13,2022
News report by Zee TV Tamil on September 13,2022
News report by ETV Marathi on September 14,2022
News report by Tamil Samayam on September 13,2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.