ഗാർഹിക പീഡനത്തിന്റെ അനുഭവങ്ങൾ പലപ്പോഴും തെറ്റായ അവകാശവാദത്തോടെ ഷെയർ ചെയ്യപ്പെട്ടാറുണ്ട്. ഡൽഹിയിൽ 26 കാരിയായ ശ്രദ്ധ വാൾക്കർ എന്ന സ്ത്രീയെ അവളുടെ ലീവ്-ഇൻ പങ്കാളിയായ അഫ്താബ് അമിൻ പൂനാവാല കൊലപ്പെടുത്തിയതിന് ശേഷം, നിരവധി ഉപയോക്താക്കൾ ഓൺലൈനിൽ വീണ്ടും “ലവ് ജിഹാദ്’ ഗൂഢാലോചനയെ കുറിച്ചുള്ള പോസ്റ്റുകൾ ഷെയർ ചെയ്യുന്നുണ്ട്.
ഒരു ചെറിയ കുട്ടിയുടെ മുന്നിൽ വെച്ച് ഒരു പുരുഷൻ ഒരു സ്ത്രീയെ ആക്രമിക്കുന്ന വീഡിയോ, ഇത്തരം ഒരു അവകാശവാദത്തോടെ വൈറലായിട്ടുണ്ട്.”ബാംഗ്ലൂരിൽ ഐടി പ്രൊഫഷണലായ മുഹമ്മദ് മുഷ്താഖുമായി ഒരു ഹിന്ദു പെൺകുട്ടി വിവാഹിതയായി. കുട്ടിയുടെ ജന്മദിനത്തിൽ അവൾ വിളക്ക് കത്തിച്ചു. ശേഷം കാണുക,”എന്നാണ് പോസ്റ്റ് പറയുന്നത്.
വാട്ട്സ്ആപ്പിലാണ് വീഡിയോ പ്രധാനമായും ഷെയർ ചെയ്യപ്പെടുന്നത്. ഈ വീഡിയോ പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു.

ഫേസ്ബുക്കിലും വീഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്.

Fact Check
വീഡിയോയിലെ വാചകത്തിൽ നിന്ന് ഒരു സൂചന സ്വീകരിച്ച് ന്യൂസ്‌ചെക്കർ ഗൂഗിളിൽ ഒരു കീവേഡ്തിസെർച്ച് നടത്തി. അപ്പോൾ നവംബർ 6 ലെ ഗ്രൗണ്ട് റിപ്പോർട്ട് എന്ന പത്രത്തിന്റെ ഒരു റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. ”വീഡിയോ 2015 ൽ ചിത്രീകരിച്ചതാണെന്നും ആദ്യം അത് പങ്കിട്ടത് സൊഹൈൽ റസൂൽ, എന്ന ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവാണെന്നും അതിൽ പറയുന്നു . അതിന് ശേഷം വീഡിയോ വൈറലായി. വീഡിയോയിൽ കാണുന്നവർ ആയിഷ ബാനുവും ഭർത്താവ് മുഹമ്മദ് മുഷ്താഖ് ജികെയും ആണെന്നാണ് റിപ്പോർട്ട്. 2009 മാർച്ച് 30 ന് കർണാടകയിലെ ദാവൻഗെരെയിൽ വെച്ച് മുഷ്താഖും ബാനുവും വിവാഹിതരായി. തുടർന്ന് 2013 ൽ ദമ്പതികൾക്ക് ഒരു കുട്ടിയുണ്ടായി. അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അവർ താമസിയാതെ വേർപിരിയാൻ തീരുമാനിക്കുകയും മുഷ്താഖ് വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു,”റിപ്പോർട്ട് കൂട്ടിച്ചേർത്തു.
വിവാഹമോചനത്തിന് ശേഷം മുഷ്താഖ് തന്റെ എട്ട് വയസ്സുള്ള കുട്ടിയുടെ സംരക്ഷണത്തിനായി അപേക്ഷിച്ചു, അത് കോടതി നിരസിക്കുകയും കുട്ടിയുടെ സംരക്ഷണം ബാനുവിന് നൽകുകയും ചെയ്തു. ആയിഷ ബാനുവിന് കുട്ടിയുടെ സംരക്ഷണം നൽകിക്കൊണ്ട് കർണാടക ഹൈക്കോടതി 2021 ഡിസംബർ 22-ന് പറഞ്ഞു, “ഭർത്താവിന്റെ രണ്ടാം വിവാഹത്തിന്റെ പേരിൽ വിവാഹ വീട്ടിൽ നിന്ന് മാറിനിൽക്കുന്ന ഒരു മുസ്ലീം ഭാര്യക്ക് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം നിലനിർത്താം.” വിധിയുടെ പകർപ്പ് ഇന്ത്യൻ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കാണാം. രണ്ട് കക്ഷികളും (ആയിഷയും മുഷ്താഖും) സുന്നി മുസ്ലീങ്ങളാണെന്നും വിധിയിൽ വ്യക്തമായി പറയുന്നുണ്ട്.

ആയിഷ ബാനുവിന്റെ അഭിഭാഷകൻ നയീം പാഷ എസ്സിനെ ന്യൂസ്‌ചെക്കർ തുടർന്ന് സമീപിച്ചു.ആയിഷയും ഭർത്താവും ഒരേ സമുദായത്തിൽപ്പെട്ടവരാണെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ ശരിയല്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
വായിക്കാം:2018 ലെ വീഡിയോ ഖത്തർ ലോകകപ്പിലെ മതം മാറ്റം എന്ന പേരിൽ പ്രചരിക്കുന്നു
Conclusion
ബംഗളൂരുവിലെ ഒരു ഐടി പ്രൊഫഷണൽ ഉൾപ്പെട്ട ഗാർഹിക പീഡനത്തിന്റെ പഴയ വീഡിയോ യാണ് ‘ലവ് ജിഹാദ്’ ആണെന്ന അവകാശവാദത്തോടെ വൈറലാകുന്നത്. വീഡിയോയിൽ കാണുന്ന സ്ത്രീയും പുരുഷനും ഒരേ സമുദായത്തിൽപ്പെട്ടവരാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Rating: Missing Context
(ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങളുടെ ഹിനേടി ഫാക്ട് ചെക്ക് ടീമിലെ അർജുൻ ദിയോദിയ ആണ്. അത് ഇവിടെ വായിക്കാം.)
Our Sources
Article of Ground Report.com, published on November 6, 2022
Karnataka High Court Judgement
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.