Saturday, March 15, 2025
മലയാളം

Fact Check

ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും എന്ന് കെപിസിസി പ്രസിഡന്റ്  കെ. സുധാകരന്‍ പറയുന്ന വീഡിയോ എഡിറ്റ് ചെയ്തു നിർമിച്ചത്

banner_image

“ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും.” എന്ന് കെപിസിസി പ്രസിഡന്റ്  കെ. സുധാകരന്‍ പറയുന്ന വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “RSS അല്ല പ്രശ്നം CPIM ആണ്. എന്ന് ഉടൽ  കോൺഗ്രസിലും മനസ്സ് BJP-യിലും ആയ ഗുണ്ടാകരൻ,” എന്ന വിവരണത്തോടെ 1.48 ദൈർഘ്യമുള്ള ഒരു വീഡിയോയോടൊപ്പമാണ് പോസ്റ്റ് വൈറലാവുന്നത്. രണ്ടു ദൃശ്യങ്ങളുടെ ഒരു കൊളാഷ് ആണ് ഈ വീഡിയോ.ഒരു ദൃശ്യത്തിൽ, “RSS അല്ല  പ്രശ്നം   CPIM ആണ്  എന്ന് സുധാകരൻ പറയുന്നത് കേൾക്കാം. അടുത്ത ദൃശ്യത്തിൽ,  ബിജെപിയുമായി യോജിച്ചു പോകാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയാല്‍ I will go with BJP,”എന്നാണ് സുധാകരൻ പറയുന്നത്.

വീഡിയോയുടെ 0.27  ഭാഗത്താണ് ഈ പരാമർശം. ഈ ഭാഗത്ത് കൈരളി ടിവിയുടെ ലോഗോ കാണാം.സി പി എം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ ശശി തരൂരും കെ വി തോമസും പങ്കെടുക്കരുതെന്ന് കോൺഗ്രസ്സ് വിലക്കിയിരുന്നു.കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് കോൺഗ്രസ്സ് നേതാക്കളോട് പങ്കെടുക്കരുത് എന്ന് ആവശ്യപ്പെട്ടത്. കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടാകും സി പി എം പാർട്ടി കോൺഗ്രസ് നടന്നത്. ഈ പശ്ചാത്തലത്തിലാണ് “ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും.” എന്ന് കെപിസിസി പ്രസിഡന്റ്  കെ. സുധാകരന്‍ പറയുന്ന വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. ശശി തരൂർ സെമിനാറിൽ പങ്കെടുത്തില്ല.  

കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിന്  കോൺഗ്രസ്സ് കാരണം കാണിക്കൽ  നോട്ടീസ് കൊടുത്തു. മുൻപ് സി പി എം പാർട്ടി കോൺഗ്രസിന്റെ പശ്ചാത്തലത്തിൽ,ഹനുമാൻ സേനയുടെ സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ്ക കെ  സുധാകരൻ പങ്കെടുക്കുന്നുവെന്ന തരത്തിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റർ വൈറലായിരുന്നു. ഇത് ഞങ്ങൾ മുൻപ് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.

ഏപ്രിൽ 9 ശനിയാഴ്ചയായിരുന്നു കണ്ണൂരിൽ സിപിഎം പാർട്ടി കോണ്ഗ്രസിന്റെ ഭാഗമായ സെമിനാറിൽ നിന്നും കോൺഗ്രസ്സ് വിലക്കിയ ശശി തരൂർ  ബിജെപി നേതാവ് എ  പി  അബ്ദുള്ളക്കുട്ടിക്കൊപ്പം സെമിനാറിൽ കോൺഗ്രസ്സ് അനുമതിയോടെ  പങ്കെടുത്തു എന്ന ഒരു പ്രചരണവും ഈ പശ്ചാത്തലത്തിൽ തന്നെ നടന്നിരുന്നു. ഈ പ്രചരണവും ഞങ്ങൾ ഫാക്ട് ചെക്ക്  ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വേണംബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും എന്ന് കെപിസിസി പ്രസിഡന്റ്  കെ. സുധാകരന്‍ പറയുന്ന വീഡിയോ വെച്ചുള്ള പ്രചരണത്തെ വിലയിരുത്താൻ..Deepu Anchal എന്ന ഐഡിയിൽ നിന്നുള്ള വീഡിയോയ്ക്ക് 115 ഷെയറുകൾ ഞങ്ങൾ നോക്കുമ്പോൾ കണ്ടു.

Deepu Anchal’s Post 

 ഞങ്ങൾ നോക്കുമ്പോൾ, WE Love CPI[M] എന്ന ഐഡിയിൽ നിന്നുള്ള വീഡിയോയ്ക്ക് 64 ഷെയറുകൾ കണ്ടു.

WE Love CPI[M]’s Post 

Fact check / Verification

ഈ വീഡിയോയുടെ ആദ്യ ഭാഗത്തുള്ള ദൃശ്യങ്ങൾ, കണ്ണൂരിൽ ഏപ്രിൽ ഒൻപതിന് മാധ്യമങ്ങളെ കാണുന്നതിന്റേതാണ്. അവിടെ വെച്ച്  മുൻ പ്രഡിഡന്റ് പ്രണബ് മുഖർജി ആർ എസ് എസ് വേദിയിൽ പങ്കെടുത്തതിന്റെ കുറിച്ചുള്ള ചോദ്യത്തിന്, “RSS അല്ല  പ്രശ്നം CPIM ആണ് എന്ന്  സുധാകരൻ പറയുന്നത് കേൾക്കാം. കീ വേർഡ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഈ ദൃശ്യം അടങ്ങുന്ന വീഡിയോ കണ്ണൂർ വിഷൻ എന്ന ഓൺലൈൻ ചാനലിന്റേത് ആണ് എന്ന് മനസിലായി.


 
കീ വേർഡ് സെർച്ചിൽ രണ്ടാമത്തെ വീഡിയോ  2018 ല്‍ മീഡിയവണ്‍ ചാനല്‍ . വ്യൂപോയന്‍റ് എന്ന  പരിപാടിയില്‍കെ ആര്‍ ഗോപികൃഷ്ണന്റെ ചോദ്യത്തിനുള്ള മറുപടിയാണ് എന്ന് മനസിലായി.


ഈ പരിപാടിയുടെ വീഡിയോയുടെ 14: 18 മുതല്‍ 16: 40 ഭാഗത്താണ് ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിലെ ഭാഗങ്ങൾ വരുന്നത്.” താങ്കള്‍ ബിജെപിയിലെയ്ക്ക് പോകുന്നു. സിപിഎമ്മിനെതിരെ സംസ്ഥാനം പിടിക്കാനുള്ള ഏറ്റവും വലിയ ഐക്കണായി കെ. സുധാകരനെ കൊണ്ടുവരാന്‍ പോകുന്നു. താങ്കള്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കാത്തിരിക്കൂ എന്നാണ് അമിത് ഷാ പറഞ്ഞത് എന്നാണ് പി ജയരാജന്‍ താങ്കള്‍ക്കെതിരെ ഉന്നയിച്ച ആക്ഷേപം.” എന്ന അവതാരകൻ ഗോപികൃഷ്ണന്റെ ചോദ്യത്തിന്  മറുപടിയായി സുധാകരൻ പറയുന്നതാണ് ഈ ഭാഗം.

“ശുദ്ധ അസംബന്ധം!! ഒരു കൂടിക്കാഴ്ചയും ഇങ്ങനെ നടന്നിട്ടില്ല. അമിത് ശാ എന്നൊരു നേതാവിനെ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. അമിത് ശാ മാത്രമല്ല, ബിജെപിയുടെ ഒരു നേതാവുമായും ഞാന്‍ സംസാരിച്ചിട്ടില്ല. പക്ഷേ എന്‍റെയടുത്ത് പല ദൂതന്മാരും വന്നിരുന്നു എന്നും സംസാരിച്ചിരുന്നുവെന്നും സത്യമാണ്. അവര്‍ക്കൊന്നും ഒരു തവണ വരാനല്ലാതെ രണ്ടാമതൊരു തവണ വരാന്‍ ഞാന്‍ പെര്‍മിഷന്‍ കൊടുത്തിട്ടില്ല. എനിക്ക് എന്‍റെതായ പൊളിറ്റിക്കല്‍ ഇന്‍റെഗ്രിറ്റി ഉണ്ട്. പൊളിറ്റിക്കല്‍ വിഷന്‍ ഉണ്ട്. ആ വിഷന്‍ ആത്യന്തികമായി കോണ്‍ഗ്രസിന്‍റെതാണ്.

” ചെന്നെയിലെയും കണ്ണൂരിലെയും ബിജെപി നേതാക്കള്‍ ക്ഷണിച്ചു. അമിത് ഷായെ കാണാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞ് രണ്ടേ രണ്ടു വാക്കില്‍ ഞാനത് ഒതുക്കി. ഒരു ചര്‍ച്ചയ്ക്ക് പോലും നിന്നില്ല. അമിത് ഷായുമായോ മറ്റു നേതാക്കലുമായോ ചര്‍ച്ച നടത്തിയിട്ടില്ല. ഇതൊക്കെ ശുദ്ധ അസംബന്ധമാണ്. എനിക്ക് ബിജെപിയില്‍ പോവണമെങ്കില്‍ പി ജയരാജന്‍റെയോ ഇപി ജയരാജന്‍റെയോ സര്‍ട്ടിഫിക്കറ്റ് ഒന്നും വേണ്ടല്ലോ? എന്‍റെ political field I can decide. ആര്‍ക്കാണ് എതിര്‍ക്കാന്‍ പറ്റുക?  ബിജെപിയുമായി യോജിച്ചു പോകാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയാല്‍ I will go with BJP. അത് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല.

അത് എന്‍റെ വിഷന്‍ ആണ് എന്റ കാഴ്ചപ്പാടാണ്. എത്ര പ്രാവശ്യം ഞാന്‍ പറഞ്ഞു.? ബിജെപിയിലെയ്ക്ക് പോകുന്ന കാര്യം എനിക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. എന്‍റെ principles affiliated with congress,” എന്നാണ് സുധാകരൻ ആ ഭാഗത്ത് പറയുന്നത്. ഈ ഭാഗത്ത് നിന്നും ചില ഭാഗങ്ങൾ  മാത്രം എടുത്താണ്,”ബിജെപിയുമായി യോജിച്ചു പോകാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയാല്‍ I will go with BJP,” എന്ന പ്രചരണം നടത്തുന്നത്.” കൈരളി ടിവിയുടെ ലോഗോ ഈ ദൃശ്യത്തിന് മുകളിൽ സൂപ്പർ ഇമ്പോസ്‌ ചെയ്തിരിക്കുകയാണ്.

തുടർന്ന് ഞങ്ങൾ സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറി ഷിബു മൂലക്കണ്ടിയെ വിളിച്ചു:പഴയ ഒരു  മീഡിയവണ്‍ പരിപാടി എഡിറ്റ് ചെയ്ത് ദുഷ്പ്രചാരണം നടത്തുന്നത്,അദ്ദേഹം പറഞ്ഞു.

 “ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും,” എന്ന് പറയുന്നതിന് മുൻപും ശേഷവും   കെപിസിസി പ്രസിഡന്റ്  കെ. സുധാകരന്‍  മറ്റ് ചിലത് കൂടി പറയുന്നുണ്ട്. അതിൽ നിന്നും അദ്ദേഹം ബിജെപിയിൽ ചേരും എന്ന പ്രചരണങ്ങൾക്ക് മറുപടി പറയുന്ന ഭാഗത്താണ് ആ വാക്യം  എന്ന് മനസിലാവും. പോരെങ്കിൽ ആ ഇന്റർവ്യൂവിൽ അദ്ദേഹം ബിജെപിയിൽ പോവില്ലെന്ന് കൃത്യമായി വ്യക്തമാക്കുന്നുമുണ്ട്. 

Conclusion

മീഡിയവണ്‍ ചാനല്‍ വ്യൂപോയന്‍റ്  പരിപാടി എഡിറ്റ് ചെയ്താണ്, “ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും” എന്ന് കെപിസിസി പ്രസിഡന്റ്  കെ. സുധാകരന്‍ പറയുന്നതായി പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Result: Manipulated media/Altered Photo/Video

Our Sources


Video from Kannur Vision

Video from Mediaone

Telephone Conversation with K Sudhakaran’s PA


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.