Wednesday, April 23, 2025

Fact Check

ഹനുമാൻ സേനയുടെ സമ്മേളനത്തിൽ കെ സുധാകരൻ പങ്കെടുക്കുമെന്ന പോസ്റ്റർ 1 കൊല്ലം  പഴയത്,അവരുടെ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുമില്ല

banner_image

ഹനുമാൻ സേനയുടെ സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ്ക കെ  സുധാകരൻ പങ്കെടുക്കുന്നുവെന്ന തരത്തിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റർ വൈറലാവുന്നുന്നുണ്ട്. 

സി പി എം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ ശശി തരൂരും കെ വി തോമസും പങ്കെടുക്കരുതെന്ന് കെ പി സി സിയുടെ വിലക്ക് വന്നതിനെ തുടർന്നാണ് ഈ പോസ്റ്റർ ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് കോൺഗ്രസ്സ് നേതാക്കളോട് പങ്കെടുക്കരുത് എന്ന് ആവശ്യപ്പെട്ടത്. “സിപിഎം ജനങ്ങളെ കണ്ണീർ  കുടിപ്പിക്കുകയാണ്. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസ്സിലാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും,”സുധാകരൻ പറഞ്ഞിരുന്നു.

കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടാകും സി പി എം പാർട്ടി കോൺഗ്രസ് നടത്തുക. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലെ സെമിനാർ വേദിയിലേക്ക് കെ വി തോമസിനെയും ക്ഷണിച്ചിരുന്നു.

” മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലെ സെമിനാർ വേദിയിലേക്ക് കെ വി തോമസിനെയും ക്ഷണിച്ചിരുന്നു.
“തമിഴ് നാട് മുഖ്യമന്ത്രി MK സ്റ്റാലിൻ അടക്കം പങ്കെടുക്കുന്ന CPIM പാർട്ടി കോൺഗ്രസ് അനുബന്ധ പരിപാടിയിൽ കോൺഗ്രസ് നേതാക്കൾക്ക് വിലക്കേർപ്പെടുത്തിയ K സുധാകുര ഗുണ്ടാ തലവൻ സംഘികളുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നു. സംഘികളുടെ തിണ്ണ നിരങ്ങി നടക്കുന്ന ഈ ഗുണ്ടയാണ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തി CongRss നെ രക്ഷിക്കുമെന്ന് കോങ്ങികളും ഏണികളും വിശ്വസിക്കുന്നത്.. ഒരു രക്ഷിക്കലുമില്ല. അയാൾ അവശിഷ്ട കോൺഗ്രസിനെ ഇറച്ചി വിലയ്ക്ക് സംഘി പാളയത്തിൽ വിൽക്കാൻ അച്ചാരം വാങ്ങിയവനാണ്,” എന്ന വിവരണത്തോടെയാണ് പോസ്റ്റർ ഷെയർ ചെയ്യപ്പെടുന്നത്.

സിപിഎം സമ്മേളനത്തിൽ പങ്കെടുക്കാൻ പാർട്ടി നേതാക്കളെ  വിലക്കുന്ന സുധാകരൻ സ്വയം ഹനുമാൻ സേനയുടെ സമ്മേളനത്തിൽ പങ്കെടുത്ത് തന്റെ ഹിന്ദുത്വ അനുകൂല നിലപാട് വ്യക്തമാക്കുകയാണ് എന്നാണ് പോസ്റ്റുകൾ പറഞ്ഞുവെക്കുന്നത്.

Communist Kerala  എന്ന ഐഡിയുടെ ടൈംലൈനിൽ നിന്നും 133 പേർ ഞങ്ങൾ പരിശോധിക്കുന്ന സമയത്ത് ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Communist Kerala’s Post


CPIM CYBER VOICE
 എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 97 ഷെയറുകൾ ഉണ്ടായിരുന്നു.

CPIM CYBER VOICE’s Post 


ഞങ്ങൾ കാണുമ്പോൾ James John എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന്  28  ഷെയറുകൾ ഉണ്ടായിരുന്നു.

 James John’s Post 

Fact check/Verification

ഞങ്ങൾ ആദ്യമായി പോസ്റ്ററിലെ തിയതി ശ്രദ്ധിച്ചു. അതിൽ കൊടുത്തിരിക്കുന്നത് മാർച്ച് 26 വെള്ളിയാഴ്ച്ച എന്നാണ്. എന്നാൽ ഈ കൊല്ലത്തെ മാർച്ച് 26 ശനിയാഴ്ച്ച ദിവസമാണ്.

Date recorcded in the poster circulating in Facebook

.തുടർന്ന് വീണ്ടും നടത്തിയ  തിരച്ചിലിൽ 2021 മാർച്ച് മാസത്തിലും ഇതേ പോസ്റ്റർ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നതായി മനസിലാക്കി.

Screebshot of George KP‘s post in March 2021

തുടർന്നുള്ള തിരച്ചിലിൽ 2021 മാർച്ച് 21 ലെ മാധ്യമത്തിൽ വന്ന ഒരു വാർത്ത കണ്ടു. പരിപാടിയിൽ പ​ങ്കെടുക്കാൻ പോകുന്നെന്ന പ്രചാരണം വ്യാജമാണെന്ന്​ സുധാകരൻ പറഞ്ഞതയാണ് വാർത്ത. ഹനുമാൻ സേനയുടെ പരിപാടിയിൽ തന്നോട്​ പ​ങ്കെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ആലോചിട്ട്​ പറയാമെന്നാണ്​ പറഞ്ഞത്​. അത്​ സംബന്ധിച്ച്​ ആലോചിച്ചിട്ടില്ല.പ​ങ്കെടുക്കുന്നുമില്ല,”സുധാകരൻ പറഞ്ഞുവെന്ന് മാധ്യമം വാർത്ത പറയുന്നു.

Screenshot of Madhyamam’s news

തുടർന്ന് ഞങ്ങൾ സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറി ഷിബു മൂലക്കണ്ടിയെ വിളിച്ചു. “ഈ പോസ്റ്റർ സുധാകരൻറെ അനുമതിയില്ലാതെ ഹനുമാൻ സേനക്കാർ തയ്യാറാക്കിയതാണ്, എന്ന്  ഷിബു  പറഞ്ഞു. “ഒരു വർഷം പഴയതാണ് ഈ പോസ്റ്റർ. അത്തരം ഒരു പരിപാടിയിൽ സുധാകരൻ പങ്കെടുത്തിട്ടില്ല,” ഷിബു കൂട്ടിച്ചേർത്തു.

Conclusion 

കെ സുധാകരൻ ഹനുമാൻ സേനയുടെ പരിപാടിയിൽ പങ്കെടുക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റർ ഒരു കൊല്ലം  പഴയതാണ്. ആ പരിപാടിയിൽ സുധാകരൻ പങ്കെടുത്തിട്ടുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

വായിക്കാം: ഭഗവന്ത് മാൻ മദ്യലഹരിയിൽ എന്ന പേരിൽ പ്രചരിപ്പിക്കുന്ന ഫോട്ടോ 2017ലേതാണ്

Result: False Context/False

Sources

News Report in Madhyamam Daily

Facebook post of George KP


Telephone conversation with K Sudkaharan’s PS


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.