Saturday, March 15, 2025
മലയാളം

Fact Check

SFI കോളേജിൽ നടത്തിയത് എന്ന പേരിൽ പ്രചരിപ്പിക്കുന്ന വീഡിയോ 2017ലെ kiss of love സമരത്തിന്റെത് 

banner_image

SFI അടക്കമുള്ള വിദ്യാർഥി സംഘടനകൾ പുതുമയുള്ള പലതരം സമര പരിപാടികളും സംഘടിപ്പിക്കാറുണ്ട്. അതിൽ പലതും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ആ സാഹചര്യത്തിലാണ് SFI നടത്തിയ സമരത്തിന്റേത് എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നത്. “മക്കൾ സ്കൂളിൽ പോവുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ പോരാ.SFIയിൽ ഉണ്ടോ എന്ന് നോക്കണം.”എന്ന വിവരണത്തോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.
SFI നടത്തുന്ന സമരങ്ങളെ വിമർശിച്ചു കൊണ്ടാണ് പോസ്റ്റ്. SFI സമരങ്ങൾ അരാജകത്വം നിറഞ്ഞവയാണ് എന്നാണ് പോസ്റ്റ് പറയാൻ ശ്രമിക്കുന്നത്.

Illyas Sahib IUML എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന്  ഞങ്ങളുടെ പരിശോധനയിൽ 295 ഷെയറുകൾ കണ്ടു.

Illyas Sahib IUML’s Post

Mohammed Iqbal എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 5 ഷെയറുകൾ ഉണ്ടായിരുന്നു.

Mohammed Iqbal’s Post

Fact check / Verification

 ഈ വീഡിയോ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ അത്  ഇൻവിഡ് ടൂളിന്റെ സഹായത്തോടെ  ഞങ്ങൾ കീ ഫ്രയിമുകളായി വിഭജിച്ചു. അതിൽ ഒരു  കീ ഫ്രെയിം റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തു. Den Mtn News എന്ന യൂട്യൂബ് ചാനൽ മാർച്ച് 9, 2017 ൽ പോസ്റ്റ് ചെയ്ത വീഡിയോ ഞങ്ങൾക്ക് കിട്ടി. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ചുംബന സമരത്തിന്റെ (kiss of love) വീഡിയോ ആണിത്.

Den Mtn News’s video 

ഞങ്ങൾ വൈറൽ വീഡിയോയും Den Mtn Newsന്റെ യുട്യൂബ് വീഡിയോയും  പരിശോധിച്ചു. ഇപ്പോൾ പ്രചരിക്കുന്ന വൈറൽ വീഡിയോയുടെ ഒരു ഭാഗത്ത്  ക്യാമറ സൂരജ് കെഎസ്, എഡിറ്റിംഗ് ശ്രീരാജ് സിഎസ് എന്ന് എഴുതി കാണിക്കുന്നുണ്ട്. Den Mtn Newsന്റെ  യുട്യൂബ് വീഡിയോയിലും ഇത് കാണാം.

2 മിനിട്ട് 28 സെക്കന്റ് ദൈര്‍ഘ്യമുള്ള  Den Mtn Newsന്റെ വീഡിയോയിലെ 37 സെക്കന്റ് മുതലുള്ള ഭാഗങ്ങളാണ് വൈറൽ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.

2017 മാര്‍ച്ച് 9ന് കൊച്ചി മറൈന്‍ ഡ്രൈവിലാണ്  kiss of love സമരത്തിന്റെ സംഘടിപ്പിച്ചത്.

അന്താരാഷ്ട്ര വനിത ദിനമായ  മാർച്ച് 8, 2017 വൈകിട്ട് 4 മണിയോടെ പത്തോളം വരുന്ന ശിവസേന പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവിലെത്തി ഗുണ്ടായിസം നടത്തിയത്തിനോടുള്ള പ്രതികരണമായാണ്  സമരം സംഘടിപ്പിച്ചത്. പൊലീസിന്റെ സാന്നിധ്യത്തിലാണ് ശിവസേനയുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. Indian Express Online ന്റെ മാർച്ച് 10, 2017ലെ വാർത്തയിൽ ഈ സമരത്തെ കുറിച്ച് പറയുന്നുണ്ട്.

Indian Express Online’s post

“കൊച്ചിയിലെ മറൈൻ ഡ്രൈവിൽ ദമ്പതികളെ സദാചാര പൊലീസിങ്ങിന് വിധേയരാക്കിയ  ശിവസേന പ്രവർത്തകർക്ക് മറുപടിയായി, നടത്തിയ  പരിപാടിയിൽ  ഡസൻ കണക്കിന് സന്നദ്ധപ്രവർത്തകർ പങ്കെടുത്തു. കലാകാരന്മാരും എഴുത്തുകാരും ആക്ടിവിസ്റ്റുകളും ട്രാൻസ്‌ജെൻഡേഴ്സും ഉൾപ്പെടുന്ന സന്നദ്ധപ്രവർത്തകർ മറൈൻ ഡ്രൈവിൽ ജനക്കൂട്ടത്തിന് മുന്നിൽ പരസ്പരം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തു. പ്രതിഷേധക്കാർ ചിത്രങ്ങൾ വരച്ചു. മുദ്രാവാക്യങ്ങൾ ഉയർത്തി. തെരുവ് നാടകങ്ങൾ അവതരിപ്പിച്ചു. പാട്ടുകൾ പാടി. തിരുവനന്തപുരം ഉൾപ്പെടെ  സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഈ പരിപാടിയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്  ജാഥകൾ നടന്നു. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, കെ.എസ്.യു, എ.ഐ.വൈ.എഫ് തുടങ്ങിയ യുവജന സംഘടനകളും ശിവസേനയ്ക്കെതിരെ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. യുവാക്കളെ മർദിച്ചുവെന്ന ആരോപണം നേരിടുന്ന  സേനാ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാത്തതിന്റെ പേരിൽ കേരളാ പോലീസിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഏന്നാൽ  പോലീസിന്റെ  കർശന സുരക്ഷയ്‌ക്കിടയിലാണ് ഇന്നത്തെ പ്രതിഷേധ പരിപാടി  നടത്തിയത്,” എന്നാണ് Indian Express Online ന്റെ വാർത്ത പറയുന്നത്.

വായിക്കാം::റഷ്യയുടെ ഉക്രൈൻ അക്രമത്തിന്റെ പശ്ചാത്തലത്തിൽ  നിയമസഭയിൽ UDF പ്രതിഷേധം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ് 

Conclusion

 2017ലെ kiss of love സമരത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ വിദ്യാലയത്തിൽ  നടത്തിയ പ്രതിഷേധമായി പ്രചരിപ്പിക്കുന്നതെന്ന് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ  വ്യക്തമായി.

Result: False Context /False

Our Sources

Den Mtn News

Indian Express Online

Times of India

Kiss Of Love’s Post


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.