റഷ്യ കിവ് നഗരത്തിൽ ബോംബാക്രമണം തുടരുകയും ഉക്രൈൻ അധിനിവേശവുമായി മുന്നോട്ട് പോകുകയും ചെയ്യുമ്പോൾ, റഷ്യയിലും ലോകമെമ്പാടുമുള്ള വ്‌ളാഡിമിർ പുടിനെതിരെ നിരവധി പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്.ഉക്രൈൻ സേനയ്ക്ക് ലോകമെമ്പാടും പിന്തുണ യും കിട്ടുന്നുണ്ട്. അധിനിവേശം തുടരുമ്പോൾ, ഉക്രൈനിലെ സാഹചര്യത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളും അനുമാനങ്ങളും കൊണ്ട് സമൂഹ മാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ്.
കേരളത്തിൽ നിന്നുള്ള ധാരാളം വിദ്യാർഥികൾ ഉക്രൈനിൽ ഉള്ളത് കൊണ്ട്, കേരളത്തെ ആ രാജ്യവുമായി ബന്ധിപ്പിക്കുന്ന അവകാശവാദങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. ഉക്രൈയിനില്‍ പിണറായിയുടെ തീക്കളി അവസാനിപ്പിക്കുക എന്ന ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷ UDF അംഗങ്ങള്‍ നിയമസഭയില്‍ പ്രതിഷേധിക്കുന്ന ചിത്രമാണ് അതിൽ ഒന്ന്.
വളരെ അധികം ആരാധകരുള്ള ഇടത്പക്ഷ അനുകൂല പേജ് ആയ പോരാളി ഷാജി എന്ന ഐഡിയിൽ നിന്നും ഇത് ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.

“ഒരു കാരണവും ഇല്ലാതെ നിയമസഭയിൽ വെറുതെ അലമ്പുണ്ടാക്കി സഭ ബഹിഷ്ക്കരിക്കുക. ശേഷം ലുലു മാളിൽ ചുറ്റി കറങ്ങുക,” എന്നാണ് പോസ്റ്റ് പറയുന്നത്.
Comarade Comarade എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിനു 14 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ പരിശോധിക്കുമ്പോൾ, Jaleel Bhai എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 10 ഷെയറുകൾ കണ്ടു.

ആക്ഷേപ ഹാസ്യമായാണ് പോസ്റ്റ് വിഭാവന ചെയ്തിരിക്കുന്നത് എങ്കിലും ധാരാളം പേർ ഈ ബാനർ ശരിക്കുമുള്ളതാണ് എന്ന് വിശ്വസിച്ചിട്ടുണ്ട് എന്ന് കമന്റുകളിൽ നിന്നും മനസിലാവും.

Fact check / Verification
ഈ ചിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ പടം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തു. ഹിന്ദുസ്ഥാൻ ടൈംസിന്റെ വെബ്സൈറ്റിൽ നിന്നും ഫെബ്രുവരി 25ലെ വർത്തയ്‌ക്കൊപ്പമുള്ള പടം കിട്ടി.ഡോളര്‍ കടത്ത് കേസ് മുഖ്യമന്ത്രി മൗനം വെടിയുക.എന്നാണ് ആ പടത്തിലെ ബാനറിൽ എഴുതിയിരിക്കുന്നത്. ഈ ബാനർ എഡിറ്റ് ചെയ്താണ് ഇപ്പോൾ വൈറലായ പടം പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് മനസിലായി.

സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി ശിവശങ്കരനെതിരെ ബാനർ ഉയർത്തി ഇതിനെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷം ബാനര്‍ ഉയർത്തി സഭ ബഹിഷ്ക്കരിച്ച പ്രതിപക്ഷം നിയമസഭാ ഹാളിന് പുറത്ത് പ്രതിഷേധിക്കുന്നതാണ് പടത്തിലുള്ളത്.
കൂടുതൽ അന്വേഷണത്തിൽ കോൺഗ്രസ് എംഎൽഎ വിനോദിന്റെ പോസ്റ്റിലും ഈ പടം ഉള്ളതായി കണ്ടെത്തി.ഫെബ്രുവരി 24നെ സഭാ സമ്മേളനത്തിലാണ് ഇത് സംഭവിച്ചത് എന്ന് കോൺഗ്രസ് എംഎൽഎ ടി ജെ വിനോദിന്റെ പോസ്റ്റിൽ നിന്നും മനസിലായി.
TJ Vinod MLA’s Post
“സ്വർണക്കടത്ത് കേസിനെ കുറിച്ച് നിയമസഭയിൽ ചർച്ച ചെയ്യാൻ സർക്കാരിന് ഭയമാണ്. അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കാതിരിക്കാൻ പറയുന്ന കാരണമിതാണ് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണത്രേ.
സോളാർ, ബാർ കോഴ കേസുകൾ പലവട്ടം ഇതേ സഭയിൽ ചർച്ച ചെയ്തിട്ടുണ്ട്. സ്വർണക്കടത്ത് വിഷയം ചർച്ച ചെയ്യണമെന്ന് പറയുമ്പോൾ മുഖ്യമന്ത്രിക്ക് മുട്ടിടിക്കും. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്കരിച്ചു,” എന്നാണ് വിനോദിന്റെ പോസ്റ്റ് പറയുന്നത്.
വായിക്കാം:: 200 വയസ്സുള്ള ഹിമാലയൻ സന്യാസി മഹാരുദ്രയുടെ ചിത്രമല്ലിത്
Conclusion
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചതിന്‍റെ ചിത്രമാണ് ബാനറിലെ വാക്കുകൾ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. UDFനെ പരിഹസിക്കുന്നതിനായുള്ള ആക്ഷേപ ഹാസ്യമായാണ് ചിത്രം പ്രചരിപ്പിക്കുന്നത് എങ്കിലും പലരും ചിത്രം ശരിക്കും ഉള്ളതാണ് എന്ന് കരുതുന്നതായി പോസ്റ്റുകളിലെ കമന്റുകളിൽ നിന്നും മനസിലായി.
Result: Manipulated media/Altered Photo/Video
Our Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.