Thursday, April 24, 2025
മലയാളം

Fact Check

Fact Check: ഈ ഫോട്ടോ കീഴാറ്റൂർ ബൈപാസ്സ് റോഡിന്റേതാണോ?  

banner_image

Claim
നിതിൻ ഗഡ്കരി കീഴാറ്റൂർ ബൈപാസ്സ് റോഡിന്റെ ഫോട്ടോ പങ്ക് വെച്ചു.
Fact

അദ്ദേഹം പങ്ക് വെച്ചത് ജയ്പുർ-പുഷ്ത ഹൈവേയുടെ ചിത്രമാണ്.

ഏറെ ചർച്ചകൾക്ക് കാരണമായ ഒരു റോഡ് നിർമ്മാണമാണ് കീഴാറ്റൂർ ബൈപാസ് റോഡിൻ്റെത്. കീഴാറ്റൂരിൽ നെൽവയൽ നശിപ്പിച്ച് ദേശീയപാത ബൈപാസ് നിർമിക്കുന്നതിനെതിരെ കർഷകർ വയൽ കിളികൾ എന്ന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സമരം ചെയ്തു.

കീഴാറ്റൂർ ബൈപാസ്സ് പ്രമുഖരുടെ എതിർപ്പുകൾ 

സമരത്തിന് അനുകൂലമായി മേധാ പട്കർ അടക്കമുള്ള പരിസ്ഥിതി പ്രവർത്തകരും രംഗത്ത് വന്നിരുന്നു. കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി എംപി, പി.സി. ജോർജ് എന്നിവരുടെ സാന്നിധ്യവും സമരത്തിൽ ഉണ്ടായിരുന്നു.

എന്നാൽ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർദ്ദിഷ്ട ബൈപാസ് കീഴാറ്റൂർ വയലിലൂടെ തന്നെ നിർമ്മിക്കാൻ 2018 ൽ തന്നെ തീരുമാനം കൈ കൊണ്ടു.

ഈ സാഹചര്യത്തിലാണ് കീഴാറ്റൂർ ബൈപാസ് റോഡിൻ്റെ നിർമ്മാണ പുരോഗതിയും ഫോട്ടോയും കേന്ദ്ര റോഡ്-ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പങ്കുവെച്ചതായി അവകാശപ്പെടുന്ന പോസ്റ്റ്  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. “നിതിൻ ഗഡ്കരി സാറേ ഇത്രയും മനോഹരമായ കീഴാറ്റൂർ ബൈപാസ്സ് റോഡ്ന്റെ ഫോട്ടോ സമൂഹ മാധ്യമത്തിൽ പങ്ക് വച്ചതിന് നന്ദി അറിയിക്കുന്നു,” എന്ന് പോസ്റ്റ് പറയുന്നു. സമരത്തിന് എതിർപ്പുമായി വന്ന ബിജെപി നേതാവ് സുരേഷ് ഗോപി അടക്കമുള്ളവരെ പോസ്റ്റ് പരിഹസിക്കുന്നുമുണ്ട്.

ചെങ്കനൽ വർക്കല എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 586 പേർ ഈ പോസ്റ്റ് പങ്ക് വെച്ചിട്ടുണ്ട്.

ചെങ്കനൽ വർക്കല's Post
ചെങ്കനൽ വർക്കല‘s Post

ഞങ്ങൾ കാണും വരെ പൊന്നരിവാൾ മീഡിയ സെൽ എന്ന ഐഡിയിൽ നിന്നും 41 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

പൊന്നരിവാൾ മീഡിയ സെൽ 's Post
പൊന്നരിവാൾ മീഡിയ സെൽ ‘s Post

ഇവിടെ വായിക്കുക:Fact Check: ബിജെപി കൊടി വീട്ടിൽ നിന്നും നീക്കം ചെയ്യുന്ന വീഡിയോ കർണാടകയിൽ നിന്നാണോ?

Fact Check/Verification

ഈ ചിത്രം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ കേന്ദ്ര റോഡ്-ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വൈറലായ ഫോട്ടോ മെയ് 2023 14ന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്ക് വെച്ചിട്ടുണ്ട് എന്ന് മനസ്സിലായി. എന്നാൽ അതിനൊപ്പമുള്ള കുറിപ്പിൽ ഭാരത് മാല പരിയോജന പദ്ധതിയുടെ കീഴിൽ 50 കിലോമീറ്റർ നീളമുള്ള ജയ്പുർ-പുഷ്ത ഹൈവേയുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നാണ് എന്ന് വ്യക്തമാക്കുന്നു. ആ കുറിപ്പിൽ തന്നെ കെഎംപി എക്‌സ്പ്രസ് വേയെ  ജയ്പുർ-പുഷ്ത ആറുവരി പാതയോട് ബന്ധിപ്പിക്കുന്ന ഭാഗമാണ് ചിത്രത്തിൽ ഉള്ളതെന്നും വ്യക്തമാക്കുന്നു.

From Nitin Gadkari's Facebook page
From Nitin Gadkari’s Facebook page

 ട്വിറ്ററിലും അദ്ദേഹം ഇതേ വിവരവും പടങ്ങളും 2023  മെയ് 14ന് പങ്ക് വെച്ചിട്ടുണ്ട്. മെയ് 2023 14ന് ടൈംസ് നൗവിന്റെ ഒരു റിപ്പോർട്ടിൽ, കെഎംപി എക്‌സ്പ്രസ് വേയെ ജയ്പുർ-പുഷ്ത ആറുവരി പാതയോട് ബന്ധിപ്പിക്കുന്ന ഭാഗമാണ് ഇതെന്ന് വ്യക്തമാക്കുന്നു.

Screen grab of Times Now's report
Screen grab of Times Now’s report

ഇവിടെ വായിക്കുക:Fact Check: ദുബായിലെ മൊബൈൽ ഫോൺ സ്ഫോടനത്തിൽ മരിച്ച ആളാണോ ഇത്?
 

Conclusion

കേന്ദ്ര റോഡ്-ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പങ്ക് വെച്ച ചിത്രമാണിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ ഫോട്ടോയിൽ ഉള്ളത് കെഎംപി എക്‌സ്പ്രസ് വേയെ  ജയ്പുർ-പുഷ്ത ആറുവരി പാതയോട് ബന്ധിപ്പിക്കുന്ന ഭാഗമാണ്. 

ഇവിടെ വായിക്കുക:Fact Check: താനൂർ ബോട്ടപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ 11 പേരാണോ ഫോട്ടോയിൽ?

Result: False

Sources
Facebook post by Nitin Gadkari on May 14,2023
Tweet by Nitin Gadkari on May 14,2023
News report by Times Now on May 14,2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,898

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.