Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
ദുബായിൽ നടന്ന മൊബൈൽ ഫോൺ സ്ഫോടനത്തിൽ മരിച്ച ആൾ.
Fact
2015 മുതൽ കശ്‍മീരിന്റെ പേരിൽ പ്രചാരത്തിലുള്ള ചിത്രം.
ദുബായിലെ മൊബൈൽ ഫോൺ സ്ഫോടനത്തിൽ മരിച്ച ആളുടേത് എന്ന പേരിൽ ഒരു ചിത്രം വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്.
“പ്രിയ സുഹൃത്ത്ക്കളെ. ഇത് ഇന്നലെ ദുബായിലെ അൽ-ഐൻ എന്ന സ്ഥലത്ത് നടന്നതാണ്. ഇയാൾ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മൊബൈൽ ചാർജ് ചെയ്യാൻ വെച്ച് ഹെഡ് ഫോൺ വെച്ച് പാട്ട് കേട്ട് ഉറങ്ങിയതാണ്. രാവിലെ എഴുന്നേൽക്കാതായപ്പോൾ സുഹൃത്തുക്കൾ നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതാ കണ്ടത്. ഇയാൾ മലപ്പുറം മുസലിയാരങ്ങാടി സ്വദേശിയാണ്. ദയവ് ചെയ്ത് നിങ്ങൾ മൊബൈൽ ചാർജ് ചെയ്യാൻ വെച്ച് ഹെഡ് ഫോൺ യൂസ് ചെയ്യരുത് അപേക്ഷയാണ്. കഴിയുന്നതും ഇത് എല്ലാവരിലും എത്തിക്കുക,” എന്നാണ് പോസ്റ്റ് പറയുന്നത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ആവശ്യപ്പെട്ടിരുന്നു.
ഇവിടെ വായിക്കുക: Fact Check: ഹിജാബ് സമര നായിക മുസ്കാന്‍ ഖാനാണോ കര്‍ണാടക പിയുസി പരിക്ഷയില്‍ റാങ്ക് നേടിയത്?
ഈ ചിത്രം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ, ഈ ചിത്രം വ്യാജമാണ് എന്ന് വ്യക്തമാക്കുന്ന ഒരു ട്വീറ്റ് @Mihawk76 എന്ന ആൾ ജനുവരി 12 ,2018 ന് ട്വീറ്റ് ചെയ്തത് ഞങ്ങൾ കണ്ടു.
@kashmirglobal എന്ന ഐഡിയിൽ നിന്നും ചെയ്ത ഒരു ട്വീറ്റിന്റെ മറുപടിയായി,ഈ ഫോട്ടോ വ്യാജ അവകാശവാദവുമായി പ്രചരിക്കുന്നുവെന്ന് പറഞ്ഞാണ് @Mihawk76ന്റെ ട്വീറ്റ്.
ഒക്ടോബര്‍ 2015ല്‍ ഇന്ത്യന്‍ സൈന്യവും കാശ്മീരിലെ ജനങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പെലെറ്റ് ഗണ്ണില്‍ നിന്ന് ഫയര്‍ ചെയ്ത് പെലെറ്റുകള്‍ കൊണ്ട് പരിക്കേറ്റ ദക്ഷിണ കാശ്മീരിലെ ഒരു യുവാവിന്‍റെത് എന്ന ആരോപണത്തിനൊപ്പം @kashmirglobal എന്ന ട്വീറ്റർ ഹാൻഡിൽ ഒക്ടോബര് 21,2015 ൽ ട്വീറ്റ് ചെയ്തതാണ് ആ ഫോട്ടോ. നിയമപരമായ കാരണങ്ങളാൽ @kashmirglobalന്റെ ട്വീറ്റർ അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
ഈ വ്യാജപ്രചരണത്തിനെ കുറിച്ച് വസ്തുത പരിശോധന നടത്തിയ ഇന്തോനേഷ്യന്‍ ഫാക്ട് ചെക്കിങ്ങ് വെബ്സൈറ്റ് ടേണ്‍ ബാക്ക് ഹോക്സ് ഈ അവകാശവാദം തെറ്റാണ് എന്ന് കണ്ടെത്തിയിരുന്നു.
ഇവിടെ വായിക്കുക:Fact Check: ബിജെപി കൊടി വീട്ടിൽ നിന്നും നീക്കം ചെയ്യുന്ന വീഡിയോ കർണാടകയിൽ നിന്നാണോ?
ദുബായിൽ നടന്ന മൊബൈൽ ഫോൺ സ്ഫോടനത്തിൽ പരിക്കേറ്റ ആളുടെ പടമല്ലിത് എന്ന് ഞങളുടെ അന്വേഷണത്തിൽ മനസ്സിലായി. കാശ്മീരിൽ നിന്നുള്ളത് എന്ന ആരോപണവുമായി 2015 ൽ ഷെയർ ചെയ്യപ്പെട്ട ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഇവിടെ വായിക്കുക:Fact Check: ന്യൂനപക്ഷങ്ങൾക്ക് മാത്രമായി വിദ്യാഭ്യാസ സഹായ നിധിയും മറ്റും സർക്കാർ നടപ്പിലാക്കുന്നുണ്ടോ?
Sources
Tweet by @Mihawk7 on January 12,2018
Article by Turn Back Hoax on November 9,2019
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
January 13, 2024
Sabloo Thomas
January 8, 2024
Sabloo Thomas
November 10, 2022