Friday, April 4, 2025
മലയാളം

Fact Check

വായിൽ നിന്ന് തീ തുപ്പുന്ന പക്ഷിയുടെ വൈറലായ വീഡിയോ എഡിറ്റ് ചെയ്തതാണ്

banner_image

വായിൽ നിന്ന് തീ തുപ്പുന്ന പക്ഷിയുടെ വീഡിയോ  എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“പാശ്ചാത്യ രാജ്യങ്ങളിൽ നിങ്ങൾ എപ്പോഴും അവരുടെ കാട്ടിൽ തീ കത്തുന്നത് കേൾക്കുന്നു. ഇപ്പോൾ ഈ പക്ഷി തീ ഉണ്ടാക്കുന്നുവെന്ന് അവർ കണ്ടെത്തി. 1400 വർഷങ്ങൾക്ക് മുമ്പ് ഈ പക്ഷിയെ സൂക്ഷിക്കണമെന്ന് മുഹമ്മദ് നബി പറഞ്ഞിരുന്നു,” എന്ന വിവരണത്തോടൊപ്പമാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.

Saifudheen Saifu’s post

Factcheck/ Verification

വായിൽ നിന്ന് തീ തുപ്പുന്ന പക്ഷിയുടെ വൈറൽ വീഡിയോയുടെ സത്യാവസ്ഥ കണ്ടെത്താൻ ഞങ്ങൾ ആദ്യം വീഡിയോ പരിശോധിച്ചു.

അങ്ങനെ ഞങ്ങൾ അതിൽ ഒരു ടിക്ക് ടോക്ക് ചാനലിന്റെ ലോഗോ  കണ്ടു. Armra 21 ന്റെ വാട്ടർമാർക്ക് അതിൽ ഉണ്ട്. ഇക്കാര്യത്തിൽ, ഞങ്ങൾ ന്യൂസ്‌ചെക്കർ ബംഗ്ലാദേശ് ടീമിന്റെസഹായം തേടിയിരുന്നു. ഈ ടിക് ടാക് ടോ ചാനലിന്റെ ലിങ്കും സ്‌ക്രീൻഷോട്ടും അവർ ഞങ്ങൾക്ക് നൽകി. 
ഇസ്ലാം മതവുമായി ബന്ധപ്പെട്ട വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ചാനൽ ആണ്  Armra 21.

Courtesy: Tiktok@armra21

രണ്ടു വീഡിയോകളുടെ കൊളാഷയാണ്   Armra 21 വീഡിയോ ചെയ്തിരിക്കുന്നത്. കൊളാഷിൽ കണ്ട രണ്ട് വീഡിയോകളെയും  ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീഫ്രെയിമുകളായി വിഭജിച്ചു. ആദ്യത്തെ വീഡിയോയുടെ ഒരു കീ ഫ്രെയിമിന്റെ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിൽ നിന്നും, 2019 നവംബർ 7-ന് ഡോ. അനസ് നജ്ജാർ എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി. അറബിയിൽ എഴുതിയ വീഡിയോയുടെ ശീർഷകത്തിന്റെ വിവർത്തനം ഇങ്ങനെയാണ്: “ഓസ്‌ട്രേലിയയിലെ കാട്ടുതീ സംഭവം ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു. അതിനു  ഒരു പക്ഷി കാരണമായി മാറുന്നുവെന്നു മനസിലായി.”

Courtesy: Youtube/Dr. Anas Najjar

വീഡിയോയുടെ വിവരണത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഈ വീഡിയോയിലെ ആളുടെ പേര്  പേര് ഡോ. അബ്ദുൾ ദൈം അൽ-കാഹിൽ എന്നാണ്. ഈ  വിവരത്തിന്റെ  അടിസ്ഥാനത്തിൽ ഞങ്ങൾ YouTube-ൽ ഒരു കീവേഡ് സെർച്ച്  നടത്തി. അബ്ദുൾ ദൈം അൽ-കാഹിലിന്റെ YouTube ചാനൽ ഞങ്ങൾ  കണ്ടെത്തി. ഖുർആനിലെയും ഹദീസുകളിലെയും അത്ഭുതങ്ങളെക്കുറിച്ചുള്ള ഗവേഷകനാണ് അബ്ദുൾ ദൈം അൽ-കാഹിൽ എന്നാണ് ചാനലിന്റെ വിവരണത്തിൽ  കൊടുത്തിരിക്കുന്നത്.

അബ്ദുൾ ദൈം അൽ-കാഹിലിന്റെ ചാനലിൽ വായിൽ നിന്ന് തീ തുപ്പുന്ന പക്ഷിയെക്കുറിച്ചുള്ള ഒരു വിശദീകരണ വീഡിയോയും ഞങ്ങൾ കണ്ടെത്തി. വീഡിയോയിൽ കാണുന്ന പക്ഷി ശരിക്കും ഉള്ളതാണ്. എന്നാൽ അതിന്റെ വായിൽ നിന്നുയരുന്ന തീ എഡിറ്റ് ചെയ്തതാണെന്നും കഹീൽ വിശദീകരിക്കുന്നു.

Courtesy: YouTube/ അബ്ദുൾ ദൈം അൽ-കാഹിൽ 

തുടർന്നുള്ള തിരച്ചിലിൽ  ഫാബ്രിസിയോ റബച്ചം എന്ന യുട്യൂബ് ചാനലിൽ സമാനമായ ഒരു വീഡിയോ ഞങ്ങൾ കാണാനിടയായി. 2020 ഡിസംബർ 14-ന് Quero Quero Power എന്ന തലക്കെട്ടോടെയാണ് ഇത് അപ്‌ലോഡ് ചെയ്‌തത്. പക്ഷി നീലയായി മാറുന്നതും തീ തുപ്പുന്നതും പുകയിൽ നിന്ന് ജീവനോടെ രക്ഷപ്പെടുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ഈ ചാനലിൽ VFX എഡിറ്റിംഗ് വഴി സൃഷ്ടിച്ച കൂടുതൽ വീഡിയോകൾ ഉണ്ട്.

Courtesy: Youtube/ Fabricio Rabachim


ഈ വീഡിയോയിലെ ഒരു കമന്റിന് മറുപടിയായി, ഫാബ്രിസിയോ റബച്ചം എഴുതി: “ഈ വീഡിയോ 3DX Max, Phoenix സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ സൃഷ്ടിച്ചതാണ്.”

Fabricio Rabachim’s reply to the comment

വായിക്കാം: ദേഹത്ത് മർദ്ദനത്തിന്റെ പാടുള്ള സിഖുകാരന്റെ പടം കർഷക സമരത്തിലേതല്ല

Conclusion

വായിൽ നിന്ന് തീ തുപ്പുന്ന പക്ഷിയുടെ വൈറലായ വീഡിയോ വിഎഫ്എക്‌സ് വഴി നിർമിച്ചതാണെന്ന് ഞങ്ങളുടെ  അന്വേഷണത്തിൽ വ്യക്തമാണ്. അത് അബ്ദുൾ ദൈം അൽ-കാഹിലിന്റെ പഴയ വീഡിയോയുമായി ബന്ധപ്പെടുത്തി തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദവുമായാണ് ഇപ്പോൾ പങ്കിടുന്നത്.

ഞങ്ങളുടെ ഉറുദു ഫാക്ട് ചെക്ക് ടീമും ഇത് പരിശോധിച്ചിട്ടുണ്ട്. അത് ഇവിടെ വായിക്കാം.

Result: Fabricated news/False Content

Sources

Input bangladesh team

Input Mohammed Zakariya

Dr. Anas Najjar

Abduldaem AlKaheel 

Fabricio Rabachim


ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.


image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,672

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.