Sunday, March 16, 2025
മലയാളം

Fact Check

 Fact Check:ചൈനയിൽ പുഴു മഴ പെയ്തുവെന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക 

Written By Sabloo Thomas
Mar 15, 2023
banner_image

Claim

ചൈനയിൽ പുഴു മഴ;  ആളുകൾ ഞെട്ടലിൽ.

Fact

പോപ്ലർ മരങ്ങളിൽ നിന്ന് വീഴുന്ന പൂക്കളുടെ കൂട്ടമാണ് വൈറലായ  ദൃശ്യത്തിലുള്ളത്.

ചൈനയിൽ പുഴു മഴ പെയ്തുവെന്ന പ്രചരണം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങളും ഇത് ഷെയർ ചെയ്യുന്നത്. manoramaonlineന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് 13,029 ലൈക്കുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.

Instagram page of Manoramaonline
Instagram page of Manoramaonline

Manorama Onlineന്റെ ഫേസ്ബുക്ക് പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 152 ഷെയറുകൾ ഉണ്ടായിരുന്നു.

Manoramaonline's Facebook Page
Manoramaonline’s Facebook Page

Asianet Newsന്റെ ഫേസ്ബുക്ക് പേജിലും ഇതേ അവകാശവാദത്തോടെ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.

Asianet News's Facebook post
Asianet News’s Facebook post

Mangalam ആണ് വാർത്ത ഷെയർ ചെയ്ത മറ്റൊരു മുഖ്യധാരാ മാധ്യമം.

Mangalam's Facebook post
Mangalam’s Facebook post

Fact Check/Verification

ചൈനയിൽ പുഴു മഴ പെയ്തുവെന്ന  വാർത്തയുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ ഒരു പഠനം നടത്തി. ഞങ്ങൾ വൈറലായ വീഡിയോ കീ ഫ്രെയിമുകളായി വിഭജിക്കുകയും റിവേഴ്സ് സെർച്ചിന് വിധേയമാക്കുകയും ചെയ്തു.

ഞങ്ങളുടെ തിരച്ചിലിൽ, ബ്രസീലിലെ  The Rio Times പ്രസിദ്ധീകരിച്ച ഈ വാർത്തയ്ക്ക്  കീഴിൽ ചൈനയിൽ നിന്നുള്ള രാഷ്ട്രീയ, സാമ്പത്തിക പത്രപ്രവർത്തകനായ Shen Shiwei “ഞാൻ ബീജിംഗിലാണ്,”എന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത് കണ്ടു. “ഈ വീഡിയോ വ്യാജമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബീജിംഗിൽ ഇത്തരമൊരു മഴ ഉണ്ടായിട്ടില്ല,” അദ്ദേഹം പറഞ്ഞു.

@shen_shiwei’s Tweet

InsidePaperrന്റെ ട്വീറ്റിന് മറുപടിയായി Vxujianing എന്ന ട്വിറ്റർ ഉപയോക്താവ് എഴുതി, “വ്യാജ വാർത്ത! പോപ്ലർ മരങ്ങളിൽ നിന്ന് വീഴുന്ന പൂങ്കുലകളാണ് ഇവ. പോപ്ലർ മരങ്ങളുടെ പൂങ്കുലകൾ വീഴാൻ തുടങ്ങിയാൽ, പൂക്കാലം ആരംഭിച്ചു എന്നാണ് അർത്ഥമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

@Vxujianing’s tweet

 ബ്ലോഗറായ Soraya തന്റെ ട്വിറ്റർ പേജിൽ ഈ പൂക്കളുടെ ശേഖരത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തു. ലിയോണിംഗ് നഗരത്തിലെ പോപ്ലർ മരങ്ങളിൽ നിന്ന് വീഴുന്ന പൂവുകൾ ആണിതെന്ന് ട്വറ്റിൽ അവർ പറയുന്നു.

@sheryl0_C‘s Post

JournoTurkയുടെ ട്വിറ്റർ പേജ് ഇങ്ങനെ പറയുന്നു” ഈ ആഴ്‌ചയിലെ വ്യാജവാർത്ത. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പത്രങ്ങളും ടിവി ചാനലുകളും വാർത്താ സൈറ്റുകളും ആ വ്യാജ വാർത്ത പങ്കിട്ടു.: ചൈനയിൽ  പുഴുക്കളുടെ മഴ പെയ്തു, ഇല്ല അത് പുഴുക്കളുടെ മഴയായിരുന്നില്ല. വാസ്തവത്തിൽ കാറുകളിൽ വീണത് ഇലകൾ ആയിരുന്നുവെന്ന്  താഴെയുള്ള വീഡിയോയിൽ നിന്ന് നിങ്ങൾക്ക് കാണാൻ കഴിയും.”

@journoturk’s Tweet

Conclusion

ചൈനയിൽ പുഴു മഴ പെയ്തുവെന്ന റിപ്പോർട്ട്  തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.


വായിക്കുക: സ്ത്രീ പ്രാതിനിധ്യ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് സമസ്ത നേതാവ് എന്ന മീഡിയവൺ ന്യൂസ് കാർഡ് വ്യാജമാണ്

Result: False

Our Sources

Twitter Post From, Vxujianing on March 11,2023

Twitter Post From, JournoTurk on March 11,2023

Twitter Post From, Soraya on March 12,2023


Tweet By Shen Shiwei, Dated March 10, 2023

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ തമിഴ് ഫാക്ട് ചെക്ക് ടീമിലെ വിജയലക്ഷ്മി ബാലസുബ്രഹ്മണ്യൻ ആണ്. അത് ഇവിടെ വായിക്കാം.)


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.