Saturday, March 15, 2025
മലയാളം

Fact Check

കേരളത്തിൽ പിഎഫ്ഐ ഹർത്താലിന്റെ  അന്ന്  ഭാരത് ജോഡോ യാത്ര നിർത്തിവെച്ചോ? വസ്തുത അറിയാം

banner_image

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.)

കേരളത്തിൽ പിഎഫ്ഐ ഹർത്താലിന്റെ അന്ന്  രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിർത്തിവെച്ചുവെന്ന ഒരു പ്രചരണം വിവിധ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യിലെ പ്രധാന അംഗങ്ങളുടെ വീടിലും പിഎഫ്ഐയുടെ ഓഫീസിലും  പുലർച്ചയ്ക്ക് മുമ്പ് നടന്ന റെയ്‌ഡുകളെയും  തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ വ്യാഴാഴ്ച എൻഐഎ പ്രവർത്തകരെ  അറസ്റ്റ് ചെയ്തതിനെയും തുടർന്ന്, സെപ്തംബർ 23 (വെള്ളിയാഴ്ച) അവർ കേരളത്തിൽ അടച്ചിടാൻ ആഹ്വാനം ചെയ്തു തുടർന്ന്, നിരവധി ഉപയോക്താക്കൾ ഹർത്താൽ ദിവസം  യാത്ര നിർത്തിവച്ചതായി അവകാശപ്പെട്ടു സമൂഹ മാധ്യമങ്ങളിൽ രംഗത്ത് വന്നു.

വെള്ളിയാഴ്ച അതിരാവിലെ ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് ‘വിശ്രമ ദിനം’ ആണെന്ന് അറിയിച്ചു കോൺഗ്രസിന്റെ ട്വീറ്റ് വന്നതോടെയാണ് പ്രചരണം തുടങ്ങിയത്.

 മലയാളത്തിലെ പോസ്റ്റുകൾ പറയുന്നത്, ”ഹർത്താൽ ഭയന്ന് ജോഡോ യാത്ര ക്യാൻസലാക്കിയപ്പോൾ ഇവിടെ തൃശൂരിൽ സഖാവ്‌ അഴീക്കോടൻ രാഘവന്റെ 50ആം രക്തസാക്ഷി വാർഷികം മുഖ്യമന്ത്രി പിണറായി വിജയൻ നിറഞ്ഞ സദസിനെ സാക്ഷി നിർത്തി ഉദ്ഘാടനം ചെയ്തു,”എന്നാണ്. അതായത് സിപിഎമ്മിന് മാത്രമേ പിഎഫ്എ ഹർത്താൽ ദിവസം ഒരു പരിപാടി സംഘടിപ്പിക്കാൻ കഴിവുള്ളത് എന്നാണ് ആ അവകാശവാദങ്ങളുടെ പൊരുൾ.

പോരാളി ഷാജി എന്ന ഐഡിയിൽ നിന്നും ഉള്ള പോസ്റ്റിന് 595 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.

പോരാളി ഷാജി‘s Post

സഖാവ് എബിൻ ജോയ് എന്ന ഐഡിയിൽ നിന്നും 176 പേർ ഞങ്ങൾ കാണും വരെ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

സഖാവ് എബിൻ ജോയ്‘s Post

CPIM Cyber Commune എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ130 ഷെയറുകൾ ഉണ്ടായിരുന്നു.

CPIM Cyber Commune‘s Post

Yahkoob Kizhakoot എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ 11 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Yahkoob Kizhakoot‘s Post

Fact Check/Verification

ഗൂഗിളിൽ Bharat Jodo Yatra”, “Break,” and “Thrissur”  എന്നീ വാക്കുകൾ ഉപയോഗിച്ച് കീ വേർഡ്  സെർച്ച് നടത്തിയപ്പോൾ, ഹർത്താൽ പ്രഖ്യാപിക്കുന്നതിന്  ഒരു ദിവസം മുമ്പ് 2022 സെപ്തംബർ 21-ലെ ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച  ഒരു റിപ്പോർട്ട്  ഞങ്ങൾക്ക് ലഭിച്ചു. ‘ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂരിൽ  പ്രവേശിക്കും’ എന്ന തലക്കെട്ടിനൊപ്പമായിരുന്നു,’ യാത്രയുടെ തൃശൂരിലെ  ഷെഡ്യൂൾ വിശദമാക്കുന്ന റിപ്പോർട്ട്. “യാത്ര സെപ്തംബർ 22 മുതൽ സെപ്തംബർ  25 വരെ ജില്ലയിൽ പര്യടനം നടത്തും. സെപ്റ്റംബർ 23 ന് ഇടവേള എടുക്കും” എന്ന് റിപ്പോർട്ടിൽ പറയുന്നു.

Screenshot of The Hindu website

‘ഭാരത് ജോഡോ യാത്ര: രാഹുൽ ഗാന്ധി ഇടവേള എടുക്കുന്നു. കോൺഗ്രസ് പ്രവർത്തകരുമായി സംസാരിക്കുന്നു’ എന്ന തലക്കെട്ടിൽ 2022 സെപ്തംബർ 16-ലെ ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ ഒരു റിപ്പോർട്ടും ഞങ്ങൾ കാണാനിടയായി. സെപ്തംബർ  15-ലെ യാത്രയുടെ മുൻ ഇടവേളയെ കുറിച്ചാണ്  റിപ്പോർട്ട് പ്രധാനമായും പറയുന്നത്. ഓരോ എട്ട് ദിവസത്തിലും ഇടവേള എടുക്കുമെന്ന് റിപ്പോർട്ട് കൃത്യമായി പറയുന്നു. കേരളത്തിലെ അടുത്ത അവധിദിനം  സെപ്തംബർ 23 ന് ആയിരിക്കുമെന്നും റിപ്പോർട്ട്  കൂട്ടിച്ചേർത്തു.

ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുൽ ഗാന്ധിയുടെ ഡൽഹി സന്ദർശനത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി കോൺഗ്രസ് നേതാവ് ജയറാം രമേശിനെ ഉദ്ധരിച്ച് ഡെക്കാൻ ക്രോണിക്കിൾ സെപ്തംബർ 21-ന് റിപ്പോർട്ട് ചെയ്ത ഒരു വാർത്തയും ഞങ്ങൾക്ക് കിട്ടി.”അദ്ദേഹം ഡൽഹിയിൽ പോയാൽ, അത്  യാത്രയുടെ  വിശ്രമ ദിവസമായ സെപ്തംബർ 23 ന് ആയിരിക്കും. കഴിഞ്ഞ മൂന്നാഴ്ചയായി കാണാത്ത അമ്മയെ കാണാൻ. നിങ്ങളുടെ അമ്മയ്ക്ക് അസുഖം വന്നിട്ട് ചികിത്സയിലാണെങ്കിൽ, നിങ്ങൾ പോയി കാണില്ലേ? അത് അദ്ദേഹത്തിന്റെ  വ്യക്തിപരമായ സാഹചര്യം കൊണ്ടാണ് അത്തരം ഒരു തീരുമാനം എടുക്കേണ്ടി വരിക അദ്ദേഹവും ഒരു മനുഷ്യനാണ്.”

Screenshot of Deccan Chronicle website

കെപിസിസി രാഷ്ട്രീയകാര്യ സമിതി  അംഗം   എം ലിജുവിനോട് ഈ കാര്യത്തെ പറ്റി അന്വേഷിച്ചു. അദ്ദേഹം ഈ പ്രചരണം തള്ളിക്കളഞ്ഞു. ‘യാത്രയുടെ ഷെഡ്യൂൾ വളരെ മുമ്പേ തയ്യാറാക്കിയതാണെന്ന് യാത്രാ സംഘത്തിലെ അംഗം കൂടിയായ ലിജു ഞങ്ങളോട് പറഞ്ഞു, “യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ കേരള ഘടകം (കോൺഗ്രസ്) യാത്രയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചിരു ഷെഡ്യൂൾ പ്രകാരം സെപ്റ്റംബർ 23, അതായത് ഇന്നാണ് ഒരു അവധി ദിനം.ഇതിന്  പിഎഫ്ഐ ഹർത്താലുമായി  യാതൊരു ബന്ധവുമില്ല. ഷെഡ്യൂൾ വളരെ മുമ്പേ പ്രസിദ്ധീകരിച്ചതാണ്. ”

ഭാരത് ജോഡോ യാത്രയ്ക്കായി കെപിസിസി തയ്യാറാക്കിയ ഷെഡ്യൂൾ ഞങ്ങൾക്ക് കിട്ടി.ഷെഡ്യൂൾ പ്രകാരം  2022 സെപ്റ്റംബർ 23  അവധിയാണ്. ഷെഡ്യൂൾ ചുവടെ കാണാൻ കഴിയും.

Screengrab from Kerala schedule of Bharat Jodo Yatra

ബിജെപി നേതാവ് കപിൽ മിശ്ര ഈ വിഷയത്തിലിട്ട ട്വീറ്റിന് മറുപടിയായി കോൺഗ്രസിന്റെ പവൻ ഖേര ഇങ്ങനെ ട്വീറ്റ് ചെയ്തു: “ഞങ്ങളുടെ ഈ #ഭാരത്_ജോഡോ_യാത്രയ്ക്ക് എല്ലാ ആഴ്ചയും ഒരു ദിവസത്തെ ഇടവേള എടുക്കും. 15നായിരുന്നു അവസാന ഇടവേള. ഇനി പറയൂ, മോഹൻ ജി ഭഗവത് പിഎഫ്‌ഐയോട് മാപ്പ് പറയാനുള്ള യാത്രയിലാണ് എന്നുള്ളത് സത്യമാണോ?’.”

വായിക്കാം:കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ കിഡ്നി വിൽക്കുന്ന  യുപിക്കാരായ സ്വാമിമാർ   പിടിക്കപ്പെട്ടെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്

Conclusion

ഭാരത് ജോഡോ യാത്രയുടെ വിശ്രമദിനത്തെ വെള്ളിയാഴ്ചത്തെ പിഎഫ്‌ഐ ഹർത്താലിനുള്ള  ആഹ്വാനവുമായി ബന്ധിപ്പിച്ച് വൈറലാവുന്ന  പോസ്റ്റുകൾ തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പിഎഫ്ഐ ഹർത്താലിന്റെ  ആഹ്വാനം വരുന്നതിന്  ദിവസങ്ങൾക്ക് മുമ്പാണ് യാത്രയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചത്.

Result: Partly False 

Sources
Report By The Hindu, Dated September 21, 2022
Report By The New Indian Express, dated September 16, 2022
Report By Deccan Chronicle, Dated September 21, 2022
Telephonic Conversation With Congress Member M Liju On September 23, 2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.