Friday, November 22, 2024
Friday, November 22, 2024

HomeFact Checkകുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ കിഡ്നി വിൽക്കുന്ന  യുപിക്കാരായ സ്വാമിമാർ   പിടിക്കപ്പെട്ടെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ് 

കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ കിഡ്നി വിൽക്കുന്ന  യുപിക്കാരായ സ്വാമിമാർ   പിടിക്കപ്പെട്ടെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമിലെ സൗരഭ് പാണ്ഡേയാണ്. അത് ഇവിടെ വായിക്കാം.)

“കുട്ടികളെ  തട്ടിക്കൊണ്ടുപോയി കൊലപെടുത്തി കിഡ്‌നി ലിവർ മറ്റു സ്പാർട്സ്  എടുത്ത് വില്പന ചെയ്യുന്ന യുപിക്കാരായ ഭഗ്വധാരികളായ സ്വാമിമാർ ഇന്ത്യയിലെ പലഭാഗത്തും ചുറ്റി കറങ്ങുന്നുണ്ട്,” എന്ന അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്.

കിഡ്‌നിക്കായി കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്ന  28 സാധുക്കളെ വാരാണസിയിൽ പോലീസ് അറസ്റ്റ് ചെയ്തു എന്ന അവകാശവാദത്തോടെ ഈ പോസ്റ്റുകൾ ഹിന്ദിയിലും  ഇംഗ്ലീഷിലും മുൻപ് പ്രചരിച്ചിരുന്നു.

CK Media എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന്  ഞങ്ങൾ കാണുമ്പോൾ 68 ഷെയറുകൾ ഞങ്ങൾ കണ്ടു .

CK Media‘s Post


Shamnath Shamnad എന്ന ഐഡിയിൽ നിന്നും 20 പേർ ഞങ്ങൾ കാണുമ്പോൾ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Shamnath Shamnad ‘s post


നിഷ്പക്ഷം നേരിന്റെ വെളിച്ചം എന്ന ഐഡിയിൽ നിന്നും വടകര വിശേഷങ്ങള്‍ VATAKARA VISESHANGAL എന്ന ഗ്രൂപ്പിലേക്ക് ഷെയടി ചെയ്ത പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 7 ഷെയറുകൾ ഉണ്ടായിരുന്നു.

നിഷ്പക്ഷം നേരിന്റെ വെളിച്ചം;s post

Fact Check/Verification

വാരണാസിയിൽ കിഡ്‌നിക്കായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന 28 സാധുക്കൾ എന്ന കീവേഡ് സെർച്ച് നടത്തി ഞങ്ങൾ അന്വേഷണം ആരംഭിച്ചു,  അപ്പോൾ Dainik Bhaskarന്റെ ഒരു റിപ്പോർട്ട് കണ്ടെത്തി. റിപ്പോർത്തിന്റെ തലക്കെട്ട് ഇങ്ങനെയാണ്: ‘ കുട്ടികളെ തട്ടിക്കൊണ്ടുപോയി കിഡ്‌നി നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള കിംവദന്തികൾ:  ഇത് പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടിയെടുക്കും -വാരണാസി റൂറൽ പോലീസ് പറഞ്ഞു-‘. തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ പങ്കിടുന്നവർ’ ഗൂഗിൾ ട്രാൻസ്ലേറ്റ് വഴി വിവർത്തനം ചെയ്യുമ്പോൾ, 2022 സെപ്റ്റംബർ 6-ന് അവരുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌തു.

വാരണാസിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സന്യാസിമാരെക്കുറിച്ച് കിംവദന്തികൾ പ്രചരിക്കുന്നതിനാൽ ചോദ്യം ചെയ്യാൻ ഭിക്ഷാടകരായ   ചില സന്യാസിമാരെ കൊണ്ടുവന്നതായി ആ റിപ്പോർട്ടിൽ പറയുന്നു. അവരുടെ  പേര്, വിലാസം, ക്രിമിനൽ ചരിത്രം എന്നിവ പരിശോധിച്ച് ഫലത്തിൽ തൃപ്തരായതിനാൽ അവരെ  വിട്ടയച്ചതായി പോലീസ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഈ  സന്യാസിമാർ ഉൾപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ദൈനിക് ഭാസ്‌കർ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഞങ്ങൾ വാരണാസി പോലീസിന്റെ ട്വിറ്റർ ഹാൻഡിലിൽ സെർച്ച് ചെയ്തു. അപ്പോൾ വൈറൽ ക്ലെയിം തെറ്റാണ് എന്ന് അവകാശപ്പെടുന്ന  നിരവധി ട്വീറ്റുകൾ ഞങ്ങൾ കണ്ടു.

വാരണാസി പോലീസിന്റെ റൂറൽ യൂണിറ്റിന്റെ ഔദ്യോഗിക ഹാൻഡിൽ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, “ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഇത് വാരണാസി റൂറലിലെ ബിരാപട്ടി ഗ്രാമത്തിൽ നിന്നുള്ളതാണെന്ന് തെറ്റായി പ്രചരിപ്പിക്കപ്പെടുന്നു. അവിടെ ചില സാധുക്കളെ പിടികൂടി.  01.09.2022 ന്, ബാരഗാവ് പ്രദേശത്തെ ഇന്ദ്രവാർ ഗ്രാമത്തിൽ കറങ്ങിനടന്ന് ഭിക്ഷ ചോദിക്കുന്ന സാധുക്കളെ,കുട്ടികളുടെ വൃക്കകൾ മോഷ്‌ടിക്കാൻ വന്നവരാണ് എന്ന്  ഗ്രാമവാസികൾ സംശയിച്ചതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തു എന്നതാണ് യാഥാർത്ഥ്യം.

ചോദ്യം ചെയ്യലിൽ അവരുടെ എല്ലാവരുടെയും  പേരും വിലാസങ്ങളും രേഖപ്പെടുത്തിയ ശേഷം അത് ശരിയാണോ എന്ന് അവരുടെ താമസ സ്ഥലത്ത് ചെന്ന് പരിശോധിച്ചു, അവരിൽ ആരുടെ പേരിലും  ക്രിമിനൽ ചരിത്രമൊന്നും കണ്ടെത്തിയില്ല. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചാരത്തിലുള്ള വീഡിയോ വാരണാസി റൂറലിൽ നിന്നുള്ളതല്ലെന്നും പ്രസ്താവനയിൽ പറയുന്നു. വാരണാസി റൂറൽ പോലീസ് മേൽപ്പറഞ്ഞ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ തള്ളിക്കളയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ ഇട്ട് കിംവദന്തികൾ പ്രചരിപ്പിക്കരുത്. അല്ലാത്തപക്ഷം ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കും.”

‘sadhus’ ‘child’  ‘Varanasi’’ എന്നീ വാക്കുകൾ ഉപയോഗിച്ച് യുട്യൂബിൽ കീവേഡ് സെർച്ച് നടത്തിയപ്പോൾ, സാധുകളും  പോലീസും ഗ്രാമവാസികളും തമ്മിലുള്ള സംഭാഷണം കാണിക്കുന്ന ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി.

വൈറലായ വീഡിയോയെക്കുറിച്ചുള്ള കൂടുതൽ വ്യക്തതയ്ക്കായി, ഞങ്ങൾ ബരാഗോണിലെ സ്റ്റേഷൻ മേധാവിയുമായി സംസാരിച്ചു. അദ്ദേഹം ന്യൂസ്‌ചെക്കറിനോട്  ഇങ്ങനെ പറഞ്ഞു, “ഈ പുരുഷന്മാർ സാധാരണയായി ചിത്രകൂടിൽ നിന്ന് ട്രെയിൻ പിടിച്ച് ബരാഗോണിലേക്ക് വരികയും തുടർന്ന് ഒരു ടെമ്പോയിൽ (ഓട്ടോറിക്ഷ) പ്രാദേശികമായാ  സ്ഥലങ്ങളിൽ ഭിക്ഷ യാചിക്കുകയും ചെയ്യുന്നു. ഭിക്ഷ യാചിക്കുന്നതിനായി 6 പേർ ബിരാപട്ടി ഗ്രാമത്തിൽ എത്തിയിരുന്നു. അവിടത്തെ  ഗ്രാമവാസികൾ അവരെ കുറിച്ച്  സംശയം പ്രകടിപ്പിച്ചു. തുടർന്ന് അവരെ കുറിച്ച്  വിശദമായി അന്വേഷിക്കുകയും തുടർന്ന്  വിട്ടയക്കുകയും ചെയ്തു. ചില സാമൂഹിക വിരുദ്ധർ ഇക്കാര്യം തെറ്റായ രീതിയിൽ അവതരിപ്പിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നുണ്ട്.”

വായിക്കാം:ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നോ? വാസ്തവം വായിക്കുക

Conclusion

 കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ  വൃക്കകൾ മോഷ്ടിക്കുകയും അവരുടെ ജീവൻ അപഹരിക്കുകയും ചെയ്യുന്ന സ്വാമിമാരെ കുറിച്ചുള്ള  പ്രചരണം  തെറ്റാണെന്ന് ന്യൂസ്‌ചെക്കറിന്റെ അന്വേഷണത്തിൽ വെളിപ്പെടുന്നു. വാരണാസിയിലെ ബീരാപട്ടിയിൽ ചില സന്യാസിമാർ ഭിക്ഷ ചോദിക്കാൻ പോയപ്പോൾ കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ  വൃക്കകൾ മോഷ്ടിക്കുന്നവരെന്ന  കിംവദന്തിയുടെ അടിസ്ഥാനത്തിൽ ഗ്രാമവാസികൾ അവരെ പിടികൂടിയപ്പോഴുള്ളതാണ്  വീഡിയോ. ലോക്കൽ പോലീസ് അവരെ  ചോദ്യം ചെയ്യുകയും അവരുടെ പ്രവർത്തനങ്ങളിൽ ശിക്ഷാർഹമായ യാതൊന്നും കണ്ടെത്താത്തതിനെ  തുടർന്ന് വിട്ടയക്കുകയും ചെയ്തു.

Result: Partly False


Our Sources

Report published by Dainik Bhaskar
Tweets by Varanasi Rural Police
Newschecker’s telephonic conversation with Baragaon Station Officer (S.O.)


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular