Friday, December 20, 2024
Friday, December 20, 2024

HomeFact Checkയുപി മുഖ്യമന്ത്രി യോഗിയുടെ ഫോട്ടോ ഷൂട്ട് എന്ന പേരിൽ വൈറലാവുന്ന പടം കിസാൻ കല്യാൺ മിഷൻ ഉദ്ഘാടനത്തിൽ നിന്നുള്ളത്

യുപി മുഖ്യമന്ത്രി യോഗിയുടെ ഫോട്ടോ ഷൂട്ട് എന്ന പേരിൽ വൈറലാവുന്ന പടം കിസാൻ കല്യാൺ മിഷൻ ഉദ്ഘാടനത്തിൽ നിന്നുള്ളത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നും വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയാണ്.

പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിൽ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നത് യുപി നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് തന്നെയാണ്. അത് കൊണ്ട് തന്നെ യോഗി വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും ചർച്ച വിഷയമാവുന്നുണ്ട്.

യുപിയില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്തിന് തുടങ്ങും. മാർച്ച് ഏഴിന് അവസാനിക്കും.

 ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്‌പൂരിൽ നിന്നുമാണ് ജനവിധി തേടുന്നത്. പാര്‍ട്ടിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ മുഖമായി ആദിത്യനാഥിനെ കൂടുതല്‍ ഉറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പിൽ ഒരു പ്രധാന ശ്രദ്ധാകേന്ദ്രം അദ്ദേഹം തന്നെയാണ്.

ഈ സാഹചര്യത്തിൽ അദ്ദേഹത്തെ കുറിച്ച് ധാരാളം പ്രചരണങ്ങൾ ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. “വൃത്തിയുള്ള, വെള്ളപ്പൂശിയ, വെള്ള തുണികൊണ്ട് അലങ്കരിച്ച, സാധനങ്ങൾ തൂക്കുന്ന ത്രാസില്ലാത്ത, പണപ്പെട്ടിയില്ലാത്ത പച്ചക്കറി സ്റ്റാൾ മുമ്പ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഇത് യോഗിക്ക് ഫോട്ടോ പിടിക്കാൻ തട്ടിക്കൂട്ടിയതാണ്,”എന്ന കുറിപ്പോടെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
യോഗി ആദിത്യനാഥ് പച്ചക്കറി വിൽക്കുന്ന ഒരു സ്ത്രീയെ കൈക്കൂപ്പി അഭിവാദ്യം ചെയ്യുന്ന പടത്തോടൊപ്പമാണ് പോസ്റ്റ് വൈറലാവുന്നത്.

Sasikala Puthuvelil എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 84 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ AAP Politic views എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 75  ഷെയറുകൾ ഉണ്ടായിരുന്നു.

Ramzan Vp എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ്  ഞങ്ങളുടെ ശ്രദ്ധയിൽ  വരുമ്പോൾ 84 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification

ഈ ചിത്രം ഞങ്ങൾ ഗൂഗിളിൽ റിവേഴ്‌സ് ഇമേജ്  സേർച്ച് ചെയ്തു. അപ്പോൾ ഈ പടം ചേർത്തിട്ടുള്ള NDTV റിപ്പോർട്ട് കിട്ടി. കിസാൻ കല്യാൺ മിഷൻ ഉദ്ഘാടനത്തെ കുറിച്ചുള്ള വാർത്തയായിരുന്നു അത്. യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്ത പടം എന്ന അടിക്കുറിപ്പോടെയാണ്‌ ഈ പടം NDTV കൊടുത്തത്.

Screenshot of NDTV Website

അതിൽ നിന്നും യോഗിയുടെ  ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഇതേ  പടം ചേർത്തിട്ടുണ്ട് എന്ന് മനസിലായി. തുടർന്ന് ഞങ്ങൾ യോഗിയുടെ ട്വീറ്റർ ഹാൻഡിൽ പരിശോധിച്ചു. ജനുവരി 6 2021ലെ ചിത്രത്തിനൊപ്പം ഉള്ള വിവരണവും പറയുന്നത്  കിസാൻ കല്യാൺ മിഷൻ ഉദ്ഘാടനത്തെ കുറിച്ചാണ്.

ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോ ഗാലറിയിലെ ഈ ചിത്രം കൊടുത്തിട്ടുണ്ട് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
  ജനുവരി 6,2021 ന് ലക്നൗവിൽ   നടന്ന കിസാൻ കല്യാൺ മിഷന്‍റെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധമായി നടന്ന പ്രദർശനം  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാണുന്നുവെന്നാണ് അതിന്റെ അടിക്കുറിപ്പ്.

Screenshot of Times of India Website

Conclusion

ഏതെങ്കിലും ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി എടുത്തതല്ല ഈ ചിത്രം എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. ജനുവരി 6,2021 ന് ലക്നൗവിൽ  നടന്ന കിസാൻ കല്യാൺ മിഷന്‍റെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധമായി നടന്ന പ്രദർശനം  യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാണുന്ന പടമാണിത്.

വായിക്കാം
: സ്‌മൃതി ഇറാനിയെ ജനങ്ങൾ തടയുന്ന വീഡിയോ  1 വർഷം പഴക്കമുള്ളതാണ്

Result: Misleading/Partly False 

Our Sources

NDTV

Yogi Adityanath’s Tweet

Times Content

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular