Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കേന്ദ്ര വനിതാ- ശിശു വികസന മന്ത്രി സ്‌മൃതി ഇറാനി യുപി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്റ്റാർ ക്യാമ്പയിനർമാരിൽ ഒരാളാണ്.
യുപിയില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്തിന് തുടങ്ങും. മാർച്ച് ഏഴിന് അവസാനിക്കും. അത് കൊണ്ട് തന്നെ യുപി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ധാരാളം അവകാശവാദങ്ങൾ ഫേസ്ബുക്കിൽ സജീവമാണ്. സ്റ്റാർ ക്യാമ്പയിനറായ സ്‌മൃതി ഇറാനിയും ഇത്തരം പ്രചരണങ്ങളിൽ പരാമർശിക്കപ്പെട്ടാറുണ്ട്.
അത്തരത്തിലൊന്നാണ്, സ്‌മൃതി ഇറാനി വോട്ടിനായി തന്റെ നിയോജകമണ്ഡലത്തിൽ എത്തിയപ്പോൾ രോഷാകുലരായ തദ്ദേശവാസികൾ കരിങ്കൊടി കാണിക്കുന്ന ദൃശ്യം എന്ന പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റ്.
രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി, അമേഠിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എംപിയാണ് സ്‌മൃതി ഇറാനി. അത് കൊണ്ട് ഇവിടെ അവരുടെ മണ്ഡലം എന്ന് പരാമർശിക്കപ്പെടുന്നത് അമേഠിയാണ്.
Anil Kumar എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ അതിന് 63 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ MY PAGEഎന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 29 ഷെയറുകൾ കണ്ടു.
ചെമ്പട പൊയിലൂർ എന്ന ഐഡിയിൽ നിന്നും 18 പേർ ഈ പോസ്റ്റ് റീഷെയർ ചെയ്തതായി ഞങ്ങൾ കണ്ടു.
ഞങ്ങൾ വൈറലായ വീഡിയോ കീഫ്രെയിമുകളായി വിഭജിച്ചു. കീഫ്രെയിമുകളിലൊന്ന് ഉപയോഗിച്ച് ഗൂഗിളിൽ സേർച്ച് ചെയ്തു. കൃത്യമായ വിവരങ്ങളൊന്നും ഞങ്ങൾക്ക് ലഭിച്ചില്ല.
യൂട്യൂബിൽ ‘Protest Smiriti Irani Convoy ‘ എന്ന കീവേഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ വൈറലായ വീഡിയോയ്ക്ക് സമാനമായ നിരവധി വീഡിയോകൾ ഞങ്ങൾ കണ്ടെത്തി.
അതിലൊന്ന് , 2020 ഒക്ടോബർ 3-ന് TEN NEWS എന്ന YouTube ചാനൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ ആയിരുന്നു. പ്രസ്തുത YouTube വീഡിയോയ്‌ക്കൊപ്പം പങ്കിട്ട തലക്കെട്ട് അനുസരിച്ച്, “ഹത്രാസ് വിഷയത്തിൽ പ്രതിഷേധക്കാർ സ്മൃതി ഇറാനിയുടെ വാഹനവ്യൂഹം തടഞ്ഞ കോൺഗ്രസ് പ്രവർത്തകർ അവരോട് പ്രതികരിക്കാൻ ആവശ്യപ്പെടുന്നു.”
തുടർന്ന് 2020 ഒക്ടോബർ 3-ന് NYOOOZ TV പ്രസിദ്ധീകരിച്ച ഒരു വീഡിയോ ഞങ്ങൾക്ക് ലഭിച്ചു. പ്രസ്തുത യൂട്യൂബ് വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച വിവരണമനുസരിച്ച്, “ഇന്ത്യയിലെ സ്ത്രീ സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ചും നിയമങ്ങളെ കുറിച്ചും വാചാലയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് ശനിയാഴ്ച വാരണാസിയിൽ എത്തിയപ്പോൾ പ്രതിപക്ഷ പാർട്ടി പ്രവർത്തകരുടെ രോഷം നേരിട്ടേണ്ടി വന്നു. ഹത്രാസ് കൂട്ടബലാത്സംഗക്കേസിൽ രാജ്യം മുഴുവൻ അപലപിക്കുകയും ഇരയ്ക്കും കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും ഇറാനി ഒരക്ഷരം മിണ്ടിയില്ല, എന്നത് കൊണ്ടാണിത്.”
YouTube-ൽ “smriti irani convoy stoped in Varanasi” എന്ന കീവേഡുകൾ തിരഞ്ഞപ്പോൾ, ETV ആന്ധ്രാപ്രദേശ്, ETV തെലങ്കാന, നവഭാരത് ടൈംസ് എന്നിവയുടെ ഔദ്യോഗിക യുട്യൂബ് ചാനലുകളിൽ വൈറലായ വീഡിയോയുടെ ഒരു ഭാഗം ഞങ്ങൾ കണ്ടെത്തി. മുകളിലുള്ള എല്ലാ പ്രസിദ്ധീകരണങ്ങളിലെയും വിവരങ്ങൾ അനുസരിച്ച്, വീഡിയോ ഏകദേശം 1 വർഷം മുമ്പ് പ്രസിദ്ധീകരിച്ചതാണ്.
ഈ വിഷയത്തിൽ പ്രസിദ്ധീകരിച്ച അച്ചടി മാധ്യമ റിപ്പോർട്ടുകളും ഞങ്ങൾ കണ്ടെത്തി. അവ ഇവിടെ വായിക്കാം.(1, 2, 3).
ഈ വീഡിയോ ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീം മുൻപ് പരിശോധിച്ചിട്ടുണ്ട്. അത് ഇവിടെ വായിക്കാം.
2022ലെ ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെടുത്തി ഷെയർ ചെയ്യുന്ന സ്‌മൃതി ഇറാനിയുടെ വൈറൽ വീഡിയോ യഥാർത്ഥത്തിൽ 1 വർഷം പഴക്കമുള്ളതാണ്. അത് മോദിയുടെ മണ്ഡലമായ വാരണാസിയിൽ നിന്നുള്ളതാണ്. സ്‌മൃതിയുടെ മണ്ഡലമായ അമേഠിയിൽ നിന്നുള്ളതല്ല,എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
വായിക്കാം: 7 വയസ്സുള്ള കുട്ടിയുടെ ദേഹത്ത് ഘടിപ്പിച്ച ബോംബ് നിർവീര്യമാക്കുന്ന ദൃശ്യം Iraqൽ നിന്ന് 2017ൽ എടുത്തത്
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.