Friday, November 22, 2024
Friday, November 22, 2024

HomeFact CheckViralഹോളിവുഡ് നടിമാരുടെ ഫോട്ടോകൾ സോണിയ ഗാന്ധിയുടേത് എന്ന പേരിൽ വൈറലാവുന്നു

ഹോളിവുഡ് നടിമാരുടെ ഫോട്ടോകൾ സോണിയ ഗാന്ധിയുടേത് എന്ന പേരിൽ വൈറലാവുന്നു

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

സോണിയ ഗാന്ധിയുടെ ഫോട്ടോകൾ എന്ന പേരിൽ മൂന്ന് ഫോട്ടോകളുടെ ഒരു കൊളാഷ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. 1970 എന്ന വിവരണത്തോടെയാണ് ഗ്ലാമർ വേഷത്തിലുള്ള ഈ ഫോട്ടോകൾ. നേപ്പാളിലെ നിശാക്ലബിലെ രാഹുൽ ഗാന്ധിയുടെ ദൃശ്യം ബിജെപി പുറത്തുവിട്ടതിനെ തുടർന്നാണീ പ്രചരണം.

കോൺഗ്രസ് പാർട്ടി പ്രതിസന്ധിയിൽ നിൽക്കുമ്പോൾ രാഹുൽ നൈറ്റ് ക്ലബ്ബിൽ ജീവിതം ആസ്വദിക്കുകയാണെന്ന് ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാൽവ്യയാണ് വിഡിയോ സഹിതം ട്വീറ്റ് ചെയ്തത്. ഉച്ചത്തിൽ സംഗീതമുള്ള അരണ്ട വെളിച്ചമുള്ള ഹാളിൽ രാഹുൽ ഗാന്ധി നിൽക്കുന്ന വിഡിയോയാണ് ബിജെപി പുറത്തു വിട്ടത്. ഫോണിൽ ടൈപ്പ് ചെയ്യുന്നതിനിടെ അടുത്തു നിൽക്കുന്ന സ്ത്രീയോടു സംസാരിക്കുന്നുമുണ്ട്.

തുടർന്ന്,മാധ്യമപ്രവർത്തകയായ സുഹൃത്തിന്റെ വിവാഹത്തിനാണ്‌ രാഹുൽ പോയതെന്ന്‌ വക്താവ്‌ രൺദീപ്‌ സിങ്‌ സുർജെവാല പറഞ്ഞിരുന്നു. സിഎൻഎൻ റിപ്പോർട്ടറായ നേപ്പാൾ സ്വദേശിനി സുംനിമ ഉദാസിന്റെ വിവാഹത്തിനാണ്‌ രാഹുൽ പോയത്‌. രാഹുൽ ഗാന്ധി നേപ്പാളിൽ പാർട്ടിയിൽ പങ്കെടുക്കുന്ന ഫോട്ടോ പങ്ക് വെച്ചതിന് ഒപ്പമാണ് സോണിയ ഗാന്ധിയുടേത് എന്ന തരത്തിൽ ഈ ഫോട്ടോകളുടെ കൊളാഷ് പങ്കിടുന്നത്. “അമ്മ ജോലി ചെയ്ത സ്ഥാപനത്തിൽ മകൻ സന്ദർശനം നടത്തുന്നതിൽ എന്താണ് തെറ്റ് കമ്മി?” എന്ന ചോദ്യത്തോടൊപ്പമാണ് പോസ്റ്റ് ഷെയർ ചെയ്യുന്നത്.

ജനനായകൻ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 52 ഷെയറുകൾ ഉണ്ടായിരുന്നു.

ജനനായകൻ’s Post

Nixon Neelagavil എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Nixon Neelagavil’s Post

Fact Check/Verification

ഞങ്ങൾ മൂന്ന് ഇമേജുകളും റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അതിൽ മുകളിൽ ഇടതുവശത്തുള്ള ചിത്രം സ്വിസ് നടി  ആൻഡ്രസിന്റെതാണ്. റഷ്യ ആസ്ഥാനമായുള്ള സെലിബ്രിറ്റി ഫോട്ടോ വെബ്‌സൈറ്റായ ദി പ്ലേസിൽ ഞങ്ങൾ ഇത് കണ്ടെത്തി.

Photo appearing in the website the place

സ്പാനിഷ് ഫാൻ ഷെയർ എന്ന വെബ്‌സൈറ്റും ഈ പടം കൊടുത്തിട്ടുണ്ട്.

മധ്യഭാഗത്ത് കാണുന്ന ചിത്രവും സ്വിസ് നടി ഉർസുല ആൻഡ്രസിന്റേത്  ആണ്. ചിത്രം 1962-ലെ ജെയിംസ് ബോണ്ട് ചലചിത്രമായ ഡോ. നമ്പർ സെറ്റിൽ നിന്നുള്ളതാണ്. ഇന്റർനെറ്റ് മൂവീസ് ഡാറ്റാബേസിൽ (IMDb) ഞങ്ങൾ ഈ ചിത്രം കണ്ടെത്തി.

Photo in IMDb

സ്റ്റൈൽകാസ്റ്റർ എന്ന വെബ്‌സൈറ്റും ഈ ചിത്രം കൊടുത്തിട്ടുണ്ട്.

താഴെ ഇടതുവശത്തുള്ള ചിത്രം  മെർലിൻ മൺറോയുടെ ഫോട്ടോയാണ്. അതിന്റെ ഒറിജിനൽ പ്യൂർ പീപ്പിൾ എന്ന വെബ്‌സൈറ്റിൽ കാണാം. 

Picture appearing in Pure People

യു എസ്‌ മാഗസിൻ എന്ന സൈറ്റും ഈ ഫോട്ടോ കൊടുത്തിട്ടുണ്ട്. യുട്യൂബിലും ഈ ദൃശ്യം ലഭ്യമാണ്. ഈ ഫോട്ടോയിൽ ചെറുപ്പകാലത്തെ ഫോട്ടോയിലെ സോണിയ ഗാന്ധിയുടെ മുഖം മോർഫ് ചെയ്തു ചേർത്താണ് ഈ ചിത്രം നിർമിച്ചത്. 

Visuals from Youtube channel Memories Of Marilyn Monroe

വായിക്കാം: ഇരുമ്പുകൂട്ടിൽ അടച്ച അംബേദ്കർ പ്രതിമകളുടെ പടം പഴയത്

Conclusion

പ്രചരിപ്പിക്കപ്പെടുന്ന ഒരു ഫോട്ടോയും സോണിയ ഗാന്ധിയുടേതല്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞത്.
  ഉർസുല ആൻഡ്രസ്, മെർലിൻ മൺറോ എന്നിവരുടെ ഫോട്ടോകൾ ആണ് സോണിയയുടേത് എന്ന പേരിൽ പ്രചരിപ്പിക്കുന്നത്.

Result: Fabricated news/False Content

Sources

Photo published in The Place

Photo published in Spanish Fans Share

Photo published in IMDb

Photo published in Style Caster

Photo published in Pure People

Photo published in US Magazine

Visuals from Youtube channel
Memories Of Marilyn Monroe

ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular