Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckNewsFact Check: രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ കേരളത്തിൽ വൈദ്യുതി തടസ്സമില്ല

Fact Check: രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ കേരളത്തിൽ വൈദ്യുതി തടസ്സമില്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് സംസ്ഥാനത്തുടനീളം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് കേരളം മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്.
Fact: സംസ്ഥാന സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ല.

ജനുവരി 22 ന് രാം ലല്ലയുടെ പ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിൽ പുതുതായി നിർമ്മിച്ച ക്ഷേത്രം ഭക്തർക്കായി തുറക്കും. മകരസംക്രാന്തിക്ക് ശേഷം ജനുവരി 16 മുതൽ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുമെന്ന് ട്രസ്റ്റ്  അറിയിച്ചു.

ഈ പശ്ചാത്തലത്തിൽ ജനുവരി 22 ന് കേരളത്തിൽ മുഴുവൻ വൈദ്യുതി വിതരണം നിലയ്ക്കുമെന്ന പ്രചരണം നടക്കുന്നുണ്ട്. ജനുവരി 22 ന് ടിവി ഓണാക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പികെ ബിജു ജനങ്ങളോട് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് പ്രചരണം. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ബിജു ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്ന  വൻ അറ്റകുറ്റപ്പണികൾ കെഎസ്ഇബി അന്ന് ആസൂത്രണം ചെയ്യുന്നതായി  റിപ്പോർട്ടുകളുണ്ടെന്നാണ് പ്രചരണം.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. 

Request for Fact check we received in our tipline
Request for Fact check we received in our tipline

ഈ അവകാശവാദം ട്വിറ്ററിലും വൈറലാണ്. ട്വീറ്റിന്റെ ആർക്കൈവ് ചെയ്ത പതിപ്പ് ഇവിടെയും ഇവിടെയും കാണാം.

ഇവിടെ വായിക്കുക: Fact Check: പ്രാൺ പ്രതിഷ്ഠയ്ക്ക് അയോധ്യയിൽ 108 യജ്ഞകുണ്ഡങ്ങൾ ഒരുക്കിയിട്ടുണ്ടോ?

Fact Check/Verification

“ജനുവരി 22-ന് കേരളം മുഴുവൻ വൈദ്യുതി വിതരണം നിർത്തിവയ്ക്കും” എന്ന് ഞങ്ങൾ ഗൂഗിൾ കീവേഡ് സെർച്ച് നടത്തിയെങ്കിലും പ്രസക്തമായ റിപ്പോർട്ടുകളൊന്നും കണ്ടെത്തിയില്ല.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ (കെഎസ്ഇബി) ഫേസ്ബുക്ക് പ്രൊഫൈലും  ഞങ്ങൾ സന്ദർശിച്ചു. അവിടെ അത്തരം തീരുമാനങ്ങളെ കുറിച്ച് ഒരു അറിയിപ്പും കണ്ടില്ല.

 കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ സോഷ്യൽ മീഡിയ ടീമിൽ ഒരാളെ ഞങ്ങൾ സമീപിച്ചു. അദ്ദേഹം ഈ അവകാശവാദം നിഷേധിച്ചു. “കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ വലിയ അറ്റകുറ്റപ്പണികളൊന്നും ആ  ദിവസം ഷെഡ്യൂൾ ചെയ്തിട്ടില്ല,” ബോർഡിന്റെ സോഷ്യൽ മീഡിയ ടീമിലെ അംഗം ന്യൂസ്‌ചെക്കറിനോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിനേയും ഞങ്ങൾ സമീപിച്ചു. അദ്ദേഹവും  അവകാശവാദം തള്ളി കളഞ്ഞു . “ഞാൻ കെഎസ്ഇബിയുമായി ബന്ധപ്പെട്ടു. വലിയ അറ്റകുറ്റപ്പണികളൊന്നും ആ ദിവസം ഷെഡ്യൂൾ ചെയ്തിട്ടില്ല,” അദ്ദേഹം പറഞ്ഞു.

ഇവിടെ വായിക്കുക: Fact Check: ഈ എസ്എഫ്ഐ നേതാവ്  ജയിലിൽ കിടന്നത് എന്തിനാണ്?

Conclusion

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22-ന് സംസ്ഥാനത്തുടനീളം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് കേരളം മാർഗരേഖ തയ്യാറാക്കിയിട്ടുണ്ടെന്നുള്ള വൈറൽ അവകാശവാദം തെറ്റാണ്.

Result: False

ഇവിടെ വായിക്കുക: Fact Check: കേരള ബിവറേജസ് കോർപ്പറേഷന്റെ പരസ്യമല്ല വീഡിയോയിൽ

Sources
Telephone Conversation with social media page of KSEB
Telephone Conversation P M Manoj, Press Secretary to the Chief Minister

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular