Friday, September 13, 2024
Friday, September 13, 2024

HomeFact CheckViralFact Check: കേരള ബിവറേജസ് കോർപ്പറേഷന്റെ പരസ്യമല്ല വീഡിയോയിൽ

Fact Check: കേരള ബിവറേജസ് കോർപ്പറേഷന്റെ പരസ്യമല്ല വീഡിയോയിൽ

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: കേരള ബിവറേജസ് കോർപ്പറേഷന്റെ പരസ്യം.
Fact: anuradha_calicut എന്ന ഐഡി ചെയ്ത റീൽസാണിത്.

“കേരള ബിവറേജസ് കോർപ്പറേഷന്റെ പരസ്യം. കേരളത്തിൻറെ അധപതനം എത്രത്തോളം എത്തി,” എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

ഇവിടെ വായിക്കുക: Fact Check: സീറോ മലബാർ സഭയുടെ നിയുക്ത പരമാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടല്ല

Fact Check/Verification

ഒരു സ്ത്രി മദ്യകുപ്പിയുമായി നിൽക്കുന്നതാണ് ഇതിനൊപ്പമുള്ള വീഡിയോ. വീഡിയോയുടെ ഒടുവിൽ കേരള ബിവറേജസ് കോർപ്പറേഷന്റെ (ബെവ്‌കോയുടെ) ലോഗോ സൂപ്പർഇമ്പോസ് ചെയ്തിട്ട്, ഒപ്പം ‘വരൂ ക്യൂവിൽ അണിചേരൂ. ആഡംബരങ്ങൾക്കൊരു കൈത്താങ്ങാവാം,” എന്ന് എഴുതിയിട്ടുണ്ട്,

” ഇതു വരെ അനുഭവിക്കാത്ത സുഖങ്ങൾ എല്ലാം ഇനി അങ്ങോട്ട് അനുഭവിക്കാൻ പോവുകയാണ്. ഇത് മദ്യമല്ലേ. എന്ന് ചിലർ പറയാറുണ്ട്. പക്ഷെ മധുവെന്നാണ് ഇതിന്റെ സാക്ഷാൽ പേര്. ഇത് കുടിച്ച് പലരും തലകറങ്ങി വീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഈ പ്രപഞ്ചത്തിൽ ഏതാണ് കറങ്ങാതെ നിൽക്കുന്നത്. ചന്ദ്രനും സൂര്യനും മറ്റ് ഗോളങ്ങളും എല്ലാം കറങ്ങുകയല്ലേ?കുടിക്കൂ. ആ ചുണ്ടൊന്ന് തൊട്ടാൽ ഇതിന്റെ മാധുര്യം കൂടും. ഉം കുടിക്കൂ, ഉം കുടിക്കൂ. വരൂ ക്യൂവിൽ അണിചേരൂ. ആഡംബരങ്ങൾക്കൊരു കൈത്താങ്ങാവാം,” എന്ന ശബ്ദ സന്ദേശം വീഡിയോയിൽ ഉണ്ട്.

അന്തരിച്ച മലയാള സിനിമയിലെ അനശ്വര നടൻ പ്രേം നസീറിന്റെ ശബ്ദം മിമിക്ക് ചെയ്തു കൊണ്ടാണ് ഇതിന്റെ ഓഡിയോ നിർമ്മിച്ചത്.

ഈ വീഡിയോയുടെ കീ ഫ്രേമുകളിൽ ഒന്ന് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, anuradha_calicut എന്ന ഇൻസ്റ്റാഗ്രാം ഐഡി 2023 ഒക്ടോബർ 22ന് അപ്‌ലോഡ് ചെയ്‌ത ഇതിന്റെ ഒറിജിനൽ വീഡിയോ കിട്ടി. ഈ വീഡിയോയിൽ കാണുന്ന ആളുടെ പ്രൊഫൈൽ ആണിത് എന്ന് മനസ്സിലായി. ഇത്തരം പല വിഡിയോകൾ ഈ പ്രൊഫൈലിൽ അയാൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. 

Instagram reels of anuradha_calicut
Instagram reels of anuradha_calicut 

പ്രൊഫൈലിനൊപ്പംഅയാളുടെ യൂട്യൂബ് ചാനലിന്റെ ലിങ്കും ഉണ്ട്. അതിൽ അയാൾ പറയുന്നത് മല്ലു ട്രാൻസ്‌വുമൺ എന്നാണ്.

Youtube profile of Anuradha
Youtube profile of Anuradha

വൈറൽ വീഡിയോയുടെ ഒടുവിൽ കേരള ബിവറേജസ് കോർപ്പറേഷന്റെ (ബെവ്‌കോയുടെ) ലോഗോ സൂപ്പർഇമ്പോസ് ചെയ്തിട്ട്, ഒപ്പം കൊടുത്തിട്ടുള്ള ‘വരൂ ക്യൂവിൽ അണിചേരൂ. ആഡംബരങ്ങൾക്കൊരു കൈത്താങ്ങാവാം,’ എന്ന എഴുത്ത് യഥാർത്ഥ വീഡിയോയിലില്ല. യഥാർത്ഥ വീഡിയോയുടെ ഓഡിയോയിലും വൈറൽ വീഡിയോയിൽ കേൾക്കുന്ന ‘വരൂ ക്യൂവിൽ അണിചേരൂ. ആഡംബരങ്ങൾക്കൊരു കൈത്താങ്ങാവാം,’ എന്ന ഭാഗമില്ല.

ഇത് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ പരസ്യമല്ലെന്ന് അവരുടെ പബ്ലിക്ക് ഗ്രീവൻസ് ആൻഡ് റിഡ്രസ്സൽ സിസ്റ്റം ഞങ്ങളെ അറിയിച്ചു. “നിലവിൽ ബീവറേജ്‌സ് കോർപറേഷൻ പരസ്യങ്ങൾ ഒന്നും ചെയ്യുന്നില്ല. പരസ്യം ചെയ്യാനുള്ള അനുവാദവും സർക്കാർ കോര്പറേഷന് നൽകിയിട്ടില്ല,” ടെലിഫോണിൽ അവർ വ്യക്തമാക്കി,

പോരെങ്കിൽ ദി കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് റൂൾസ് സെക്ഷൻ 7(2) ഉപവകുപ്പ് viii ഉം viii (A)ഉം പ്രകാരം നേരിട്ടോ അല്ലാതെയോ, സിഗരറ്റ്, പുകയില ഉത്പന്നങ്ങൾ, വീഞ്ഞ്, മദ്യം അല്ലെങ്കിൽ മറ്റ് ലഹരിവസ്തുക്കൾ, എന്നിവയുടെ  ഉത്പാദനം, വിൽപ്പന അല്ലെങ്കിൽ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ദൃശ്യ മാധ്യമങ്ങൾ കൊടുക്കാൻ  പാടില്ല.

Courtesy: Indian Kanoon Website
Courtesy: Indian Kanoon Website

ഇവിടെ വായിക്കുക: Fact Check: ഇത് അയോധ്യയിലേക്കുള്ള ശ്രീരാമഭക്തരുടെ യാത്രയാണോ?

Conclusion

കേരള ബിവറേജസ് കോർപ്പറേഷന്റെ പരസ്യമല്ല, anuradha_calicut എന്ന ഐഡി ചെയ്ത റീൽസാണിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.

Result: Altered Video 

ഇവിടെ വായിക്കുക: Fact Check: അഗത്തിയിലെ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്ന വീഡിയോ പഴയത്

Sources
Instagram reels of anuradha_calicut on October 22, 2023
Telephone Conversation with Public Grievance & Redressal System of Kerala State Beverages Corporation
Indian Kanoon Website 

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular