Monday, April 29, 2024
Monday, April 29, 2024

HomeFact CheckReligionFact Check: ശബരിമലയിൽ ഹിന്ദു ബാലനായ ഭക്തനോട് മോശമായി പെരുമാറിയോ?

Fact Check: ശബരിമലയിൽ ഹിന്ദു ബാലനായ ഭക്തനോട് മോശമായി പെരുമാറിയോ?

Authors

Kushel HM is a mechanical engineer-turned-journalist, who loves all things football, tennis and films. He was with the news desk at the Hindustan Times, Mumbai, before joining Newschecker.

Sabloo Thomas
Pankaj Menon

Claim: ശബരിമലയിൽ ഒരു ഹിന്ദു ബാലനായ ഭക്തനോട് മോശമായി പെരുമാറി.
Fact:
ശബരിമലയിലെ തിരക്കിനിടയിൽ ഒരു കുട്ടി അച്ഛനെ തിരയുന്നത് വീഡിയോയിൽ കാണാം. കുട്ടി പിന്നീട് പിതാവുമായി വീണ്ടും ഒന്നിക്കുന്നു.

 ശബരിമലയിൽ ബസിൽ ഇരുന്ന് കരയുന്ന ബാലനായ ഭക്തന്റെ ഫോട്ടോ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കിടുന്നുണ്ട്. “ഇടതുപക്ഷ ഭരിക്കുന്ന” കേരളത്തിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നുവെന്നും പീഡിപ്പിക്കപ്പെടുന്നുവെന്നും അവകാശപ്പെട്ടാണ് വീഡിയോ പങ്കിട്ടുന്നത്.

“ഗാസയിൽ കൊച്ച് ആണങ്കിൽ മതേതരർ വാ തുറന്നെനേം. ഇതിപ്പോൾ നമ്മുടെ കുഞ്ഞല്ലേ,” തുടങ്ങി വിവിധ വിവരണങ്ങൾക്കൊപ്പമാണ് പോസ്റ്റുകൾ. പല പോസ്റ്റുകളും വർഗീയമായ ഉള്ളടക്കത്തോടെയാണ് ഷെയർ ചെയ്യപ്പെടുന്നത്.

അറിയപ്പെടുന്ന ഹിന്ദുത്വ വക്താവായ അഡ്വക്കേറ്റ് കൃഷ്ണരാജ് ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ ഞങ്ങൾ കാണുബോൾ അതിന് 272 ഷെറയുകൾ ഉണ്ടായിരുന്നു.

Adv. Krishna Raj's Post
Adv. Krishna Raj’s Post

ബിജെപി സംസ്‌ഥാന ഘടകം ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണും വരെ 109 ഷെയറുകൾ ഉണ്ടായിരുന്നു.

C.Krishnakumar's Post
C.Krishnakumar’s Post

ഇംഗ്ലീഷിലും മറ്റ് ചില ഭാഷകളിലും ഇതിന്റെ വീഡിയോയും വൈറലാവുന്നുണ്ട്.

ഇവിടെ വായിക്കുക: Fact Check: മുസ്ലീം യുവാവിന് തോക്ക് നൽകി യുപി പോലീസ് തീവ്രവാദിയായി ചിത്രീകരിച്ചോ?

Fact Check/Verification

ക്ഷേത്രത്തിലെ ബേസ് ക്യാമ്പായ നിലയ്ക്കലിൽ വൻ തിരക്കിനിടയിൽ അയ്യപ്പഭക്തനായ ബാലൻ പിതാവിനെ തേടി നിലവിളിക്കുന്നു എന്ന ടിക്കറോടു കൂടിയ മലയാളം ടിവി ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്താ റിപ്പോർട്ടിന്റെ ഭാഗമാണ് ഇംഗ്ലീഷിൽ വൈറലായ വീഡിയോയെന്ന് ന്യൂസ്‌ചെക്കർ ശ്രദ്ധിച്ചു. റിപ്പോർട്ടിന്റെ ഇരുപത്തിയേഴു സെക്കൻഡുകൾക്കുള്ളിൽ, പോലീസ് അവനെ ആശ്വസിപ്പിക്കുന്നതായി കാണിക്കുന്ന വീഡിയോ കാണാതായ കുട്ടി പിതാവുമായി വീണ്ടും ഒന്നിച്ചതായും പറയുന്നു.

asianet news

തുടർന്ന് ഞങ്ങൾ ഒരു കീവേഡ് സെർച്ച് നടത്തി. അപ്പോൾ അത്  2023 ഡിസംബർ 12 ലെ ഏഷ്യാനെറ്റ് ന്യൂസബിൾ റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നതെന്നും കെടുകാര്യസ്ഥതയുടെ പേരിൽ കേരള സർക്കാരിനെ പ്രതിപക്ഷം ആക്ഷേപിക്കുന്നത് തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജനക്കൂട്ടത്തിന്റെ തിരക്ക് കാരണം നിരവധി തീർഥാടകർ ശബരിമല ദർശനവും അയ്യപ്പ ദർശനവും ലഭിക്കാതെ മടങ്ങുന്നതായാണ് റിപ്പോർട്ട്.

Asianet news

അതിനിടെ ശബരിമലയിൽ വഴിതെറ്റി പോയതിനെ കരയുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നുവെന്നും റിപ്പോർട്ട് പറയുന്നു. നിലയ്ക്കലിൽ ആൾക്കൂട്ടത്തിനിടയിൽ കാണാതായ പിതാവിനെ കുട്ടി തിരയുന്നതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പോലീസിന് മുന്നിൽ കൂപ്പുകൈകളോടെ നിലവിളിച്ച കുട്ടി ഒടുവിൽ അച്ഛനെ കണ്ടപ്പോൾ കൈകൾ വീശി,” റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ഇതിൽ നിന്നും  വീഡിയോ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റിയാണ്  ഷെയർ ചെയ്തതെന്ന് വ്യക്തം. 
ഈ സീസണിലെ അഭൂതപൂർവമായ തിരക്ക് കാരണം ആന്ധ്രാ, തമിഴ്‌നാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ ശബരിമലയിലേക്കുള്ള യാത്ര അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങിയതായി ഒന്നിലധികം റിപ്പോർട്ടുകൾ പറയുന്നു. മെച്ചപ്പെട്ട ഏകോപനത്തിനും ക്രൗഡ് മാനേജ്‌മെന്റ് നടപടികൾക്കും റിപ്പോർട്ടുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. അത്തരം റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും വായിക്കാം. 

തിരുവിതാംകൂർ ദേവസ്വം ബോർഡ് പിആർഒ സുനിൽ അരുമാനൂരിനെ ന്യൂസ്‌ചെക്കർ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത്, “ശബരിമലയിലെ തിരക്കിനിടയിൽ അച്ഛനെ കാണാത്ത ഒരു കുട്ടിയുടെ വീഡിയോയാണ് ഇത്. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം കുട്ടിയെ പിതാവിന്റെ അടുത്ത് എത്തിക്കാൻ കഴിഞ്ഞു. പോലീസിൽ നിന്നോ ഉദ്യോഗസ്ഥരിൽ നിന്നോ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല” എന്നാണ്.

ഇവിടെ വായിക്കുക: Fact Check: 2023ലെ പ്രളയത്തിൽ ചെന്നൈ സൂപ്പർമാർക്കറ്റുകളിൽ നിന്നുള്ള വീഡിയോയല്ലിത്

Conclusion

ശബരിമല ക്ഷേത്രത്തിലെ വൻ തിരക്കിനിടയിൽ കാണാതായ കുട്ടി പിതാവിനെ തിരയുന്ന വീഡിയോ വർഗീയമായ ഉള്ളടക്കത്തോടെയാണ്  വൈറലാകുന്നത് എന്ന് ഞങ്ങളുടെ അന്വേഷണം വ്യക്തമാക്കുന്നു.

Result: Missing Context

ഇവിടെ വായിക്കുക: Fact Check: ഒഴിഞ്ഞ കസേരകൾ നവ കേരള സദസിലേതോ?

Sources
Asianet Newsable report, December 12, 2023
Tweet, Asianet Newsable, December 12, 2023
Telephone Conversation with Travancore Dewaswom Board PRO Sunil Arumanoor


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Kushel HM is a mechanical engineer-turned-journalist, who loves all things football, tennis and films. He was with the news desk at the Hindustan Times, Mumbai, before joining Newschecker.

Sabloo Thomas
Pankaj Menon

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular